Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വീരമൃത്യു വരിച്ച ജവാന്റെ കുടുംബത്തിന് ആശ്വാസവുമായി മെഗാ സ്റ്റാർ; വസന്തകുമാറിന്റെ വീട് സന്ദർശിച്ച മമ്മൂട്ടി കുടുംബാംഗങ്ങൾക്കൊപ്പം ചിലവഴിച്ചത് ഏറെ നേരം; മടക്കം വസന്തകുമാറിനെ അടക്കിയ സ്ഥലത്ത് പുഷ്പാർച്ചനയും നടത്തി

വീരമൃത്യു വരിച്ച ജവാന്റെ കുടുംബത്തിന് ആശ്വാസവുമായി മെഗാ സ്റ്റാർ; വസന്തകുമാറിന്റെ വീട് സന്ദർശിച്ച മമ്മൂട്ടി കുടുംബാംഗങ്ങൾക്കൊപ്പം ചിലവഴിച്ചത് ഏറെ നേരം; മടക്കം വസന്തകുമാറിനെ അടക്കിയ സ്ഥലത്ത് പുഷ്പാർച്ചനയും നടത്തി

മറുനാടൻ ഡെസ്‌ക്‌

കൽപ്പറ്റ: പുൽവാമയിലുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സിആർപിഎഫ് സൈനികൻ വിവി വസന്തകുമാറിന്റെ വീട് നടൻ മമ്മൂട്ടി സന്ദർശിച്ചു. ഉച്ചക്ക് പന്ത്രണ്ട് മണിയോടെയായിരുന്നു മമ്മൂട്ടി വസന്തകുമാറിന്റെ വീട്ടിലെത്തിയത്.മാധ്യമങ്ങളെ അറിയിക്കാതെയായിരുന്നു മെഗാ സ്റ്റാറിന്റെ സന്ദർശനം.

വസന്തകുമാറിന്റെ ഭാര്യ ഷീനയേയും മക്കളേയും കണ്ട് അവരോട് സംസാരിക്കുകയും ചെയ്തു മമ്മൂട്ടി. ഏറെ നേരം ലക്കിടിയിലെ വീട്ടിൽ ചെലവഴിച്ച ശേഷമാണ് മടങ്ങിയത്. മമ്മൂട്ടിക്കൊപ്പം നടനും വയനാട് സ്വദേശിയുമായി അബു സലീമുമുണ്ടായിരുന്നു.

മടങ്ങുന്നതിന് മുൻപു വസന്തകുമാറിനെ അടക്കിയ സ്ഥലത്ത് എത്തി പുഷ്പാർച്ചനയും നടത്തിയാണ് താരം മടങ്ങിയത്. പ്രൊഡക്ഷൻ കണ്ട്രോളർ ബാദുഷയും വയനാട് എസ്‌പിയും ഒപ്പമുണ്ടായിരുന്നു. ഒരുമണിക്കൂറോളം അവിടെ തങ്ങിയ ശേഷമാണ് മമ്മൂട്ടി മടങ്ങിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP