Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇറാന് പിന്നാലെ ഇന്ത്യക്ക് പിന്തുണയുമായി ഇസ്രയേലും; ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ പോരാട്ടത്തിന് ഉപാധികളില്ലാത്ത പിന്തുണ; ഉറ്റ സുഹൃത്തായ ഇന്ത്യയെ സഹായിക്കാൻ തയ്യാറെന്നും ഇസ്രയേൽ സ്ഥാനപതി

ഇറാന് പിന്നാലെ ഇന്ത്യക്ക് പിന്തുണയുമായി ഇസ്രയേലും; ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ പോരാട്ടത്തിന് ഉപാധികളില്ലാത്ത പിന്തുണ; ഉറ്റ സുഹൃത്തായ ഇന്ത്യയെ സഹായിക്കാൻ തയ്യാറെന്നും ഇസ്രയേൽ സ്ഥാനപതി

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: പുൽവാമ ഭീകരാക്രമത്തിൽ ഇന്ത്യയെ പിന്തുണച്ച് ലോക രാഷ്ട്രങ്ങൾ എത്തിയപ്പോൾ ഐക്യരാഷ്ട്ര സഭയിൽ വിമത സ്വരം ഉയർത്തിയത് ചൈന മാത്രമാണ്. ജയ്‌ഷെ മുഹമ്മദിനെ ആഗോള ഭീകര സംഘടനയായി പ്രഖ്യാപിക്കണമെന്നും അതിന്റെ തലവനായ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടപ്പോൾ വീറ്റോ ചെയ്തത് ചൈനയായിരുന്നു. ലോക രാഷ്ട്രങ്ങൾ പിന്തുണച്ച് എത്തിയെങ്കിലും പാക്കിസ്ഥാനെ തള്ളിപ്പറയാൻ മുന്നോട്ട് വന്നത് ഇറാൻ മാത്രമായിരുന്നു. ഇപ്പോഴിത തീവ്രവാദത്തിന് എതിരെയുള്ള ഇന്ത്യയുടെ പോരാട്ടത്തിന് പൂർണ പിന്തുണയുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഇസ്രയേൽ.

ഭീകരവാദം നേരിടാൻ ഇന്ത്യയ്ക്ക് ഉപാധികളില്ലാത്ത പിന്തുണ വാഗ്ദാനം ചെയ്യുന്നുവെന്ന് ആണ് ഇപ്പോൾ ഇസ്രയേൽ വ്യക്തമാക്കുന്നത്. ഇന്ത്യയിലെ ഇസ്രയേൽ സ്ഥാനപതി ഡോ. റോൺ മാൽക്കയാണ് പിന്തുണ വാഗ്ദാനംചെയ്ത് രംഗത്തെത്തിയതെന്ന് പി.ടി.ഐ വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു.ഇന്ത്യയും ഇസ്രയേലും മാത്രമല്ല, ലോകം മുഴുവൻ നേരിടുന്ന വിപത്താണ് ഭീകരവാദമെന്ന് ഇസ്രയേൽ സ്ഥാനപതി പി.ടി.ഐ ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഭീകരവാദം നേരിടുന്നതിൽ ഉറ്റസുഹൃത്തായ ഇന്ത്യയെ സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇക്കാര്യത്തിൽ സാങ്കേതികവിദ്യയും വിവരങ്ങളും പങ്കുവെക്കാൻ തയ്യാറാണ്. വിലപ്പെട്ട സുഹൃത്തായ ഇന്ത്യയെ സഹായിക്കേണ്ടതുണ്ട്. ഇന്ത്യയുമായുള്ള സഹകരണവും ബന്ധവും ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹു തന്നോട് പറഞ്ഞുവെന്നും മാൽക്കെ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP