Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മോദി സർ തന്റെ ഭർത്താവ് ഡാനിയൽ വെബ്ബറിന് ഇന്ത്യൻ പൗരത്വം നൽകിയാൽ ബിജെപിക്ക് വേണ്ടി സംസാരിക്കാമെന്ന് സണ്ണി ലിയോൺ; കഴിഞ്ഞ പ്രാവശ്യം താൻ 'രാജ്നാഥ് ജി'ക്ക് വേണ്ടിയാണ് പ്രവർത്തിച്ചതെന്ന് രാഖി സാവന്ത്; ശമ്പളമായി 90 ശതമാനവും കള്ളപ്പണമായാലും കുഴപ്പമില്ലെന്ന് ചില താരങ്ങൾ; ഒരുമെസേജ് അയയ്ക്കാൻ രണ്ടുലക്ഷം മുതൽ 50 ലക്ഷം വരെ; ഓപ്പറേഷൻ കരോക്കെ സ്റ്റിങ് ഓപ്പറേഷൻ വഴി 36 സെലിബ്രിറ്റികളെ കുടുക്കി കോബ്ര പോസ്റ്റ്

മോദി സർ തന്റെ ഭർത്താവ് ഡാനിയൽ വെബ്ബറിന് ഇന്ത്യൻ പൗരത്വം നൽകിയാൽ ബിജെപിക്ക് വേണ്ടി സംസാരിക്കാമെന്ന് സണ്ണി ലിയോൺ; കഴിഞ്ഞ പ്രാവശ്യം താൻ 'രാജ്നാഥ് ജി'ക്ക് വേണ്ടിയാണ് പ്രവർത്തിച്ചതെന്ന് രാഖി സാവന്ത്; ശമ്പളമായി 90 ശതമാനവും കള്ളപ്പണമായാലും കുഴപ്പമില്ലെന്ന് ചില താരങ്ങൾ; ഒരുമെസേജ് അയയ്ക്കാൻ രണ്ടുലക്ഷം മുതൽ 50 ലക്ഷം വരെ; ഓപ്പറേഷൻ കരോക്കെ സ്റ്റിങ് ഓപ്പറേഷൻ വഴി 36 സെലിബ്രിറ്റികളെ കുടുക്കി കോബ്ര പോസ്റ്റ്

മറുനാടൻ ഡെസ്‌ക്‌

മുംബൈ: സ്റ്റിങ് ഓപ്പറേഷനുകൾ എന്നും സെലിബ്രിററികളുടെ പേടിസ്വപ്‌നമാണ്. എപ്പോഴാണ് പിടിവീഴുന്നതെന്ന് അറിയില്ല. അങ്ങനെയൊരു കുഴിയിൽ ചെന്നുചാടിയിരിക്കുകയാണ് ബോളിവുഡിലെ 36 സെലിബ്രിറ്രികൾ. ഡിഎച്ചഎഫ്എൽ പ്രമോട്ടർമാരെ തുറന്നുകാട്ടിയതിന് പിന്നാലെ, 'കോബ്ര പോസ്റ്റ് 'വീണ്ടും എത്തിയിരിക്കുന്നു 'ഓപ്പറേഷൻ കരോക്കെ' എന്ന സ്റ്റിങ് ഓപ്പറേഷനുമായി. 60 മിനിറ്റ് ദൈർഘ്യമുള്ള ഡോക്യുമെന്ററിയിലാണ് കാശ് കിട്ടിയാൽ വിവിധ രാഷ്ട്രീയപാർട്ടികൾക്ക് അനുകൂലമായി സംസാരിക്കാമെന്ന് ഈ 36 പേരും വാഗ്ദാനം ചെയ്യുന്നത്. തങ്ങളുടെ വ്യക്തിപരമായ അഭിപ്രായമെന്ന നിലയിൽ പൊതുസമൂഹം അത് ധരിക്കുകയും ചെയ്യും.

ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് ഡൽഹി പ്രസ്‌ക്ലബിൽ മാധ്യമപ്രവർത്തകർക്ക് മുമ്പാകെ ഓപ്പറേഷൻ കരോക്കെ പ്രദർശിപ്പിച്ചു. ഇവരാണ് ആ 36 പേർ: ഗായകരായ അഭിജിത്ത് ഭട്ടാചാര്യ, കൈലേഷ് ഖേർ, മിക് സിങ്, ബാബ സൈഗൾ നടന്മാരായ ജാക്കി ഷ്രോഫ്, ശക്തി കപൂർ, വിവേക് ഓബറോയി. സോനു സൂദ്, അമീഷ പട്ടേൽ, മഹിമ ചൗധരി, ശ്രേയസ് തൽപാഡെ, പുനീത് ഇസാർ, സുരേന്ദ്ര പാൽ, പങ്കജ് ധീർ, മകൻ നികിതിൻ ധീർ, തിസ്‌ക ചോപ്ര, ദീ്പ്‌സി നാഗ്പാൽ, അഖിലേന്ദ്ര മിശ്ര, രോഹിത് റോയ്, രാഹുൽ ഭട്ട്, സലീം സെയ്ദി, രാഖി സാവന്ത്, അമൻ വർമ, ഹിതൻ തേജ്വാനി, ഭാര്യ ഗൗരി പ്രധാൻ, എവ്‌ലിൻ ശർമ, മിനിഷ ലംബ, കോയന മിത്ര, പൂനം പാണ്ഡെ, സണ്ണിലിയോൺ, കൊമേഡിയന്മാരായ രാജു ശ്രീവാസ്തവ. സുനിൽ പാൽ, ഉപാസന സിങ്, ക്രൂഷ്‌ന അഭിഷേക്, വിജയ് ഈശ്വർലാൽ പവാർ, കോറിയോഗ്രാഫർ ഗണേശ് ആചാര്യ. ഡാൻസർ സംഭാവന സേത്ത് എന്നിവരാണ് പട്ടികയിൽ.

ട്വിറ്റർ, ഇൻസ്റ്റാഗ്രാം, ഫേസ്‌ബുക്ക് അക്കൗണ്ടുകളിൽ ലക്ഷക്കണക്കിന് ഫോളോവേഴ്‌സ് ഉള്ളവരാണ് ഈ 36 താരങ്ങളും. കോബ്ര പോസ്റ്റിന്റെ റിപ്പോർട്ടർമാർ രഹസ്യമായി ഇവരെ സമീപിച്ചപ്പോൾ നാലു സെലിബ്രിറ്റികൾ ഇതിൽ പങ്കെടുക്കാൻ വിസമ്മതിച്ചു. അർഷദ് വാഴ്‌സി, വിദ്യ ബാലൻ, റാസ മുറാദ്. സൗമ്യ ടണ്ടൻ.

ഒരു പിആർ ഏജൻസി എന്ന വ്യാജേനെയാണ് കോബ്ര പോസ്റ്റ് താരങ്ങളെ സമീപിച്ചത്. സോഷ്യൽ മീഡിയയിൽ തങ്ങളുടെ അഭിപ്രായങ്ങൾ എന്ന മറവിൽ നേതാക്കളെയും വിവിധ രാഷ്ട്രീയ പാർട്ടികളെയും ഇകഴ്‌ത്തിയും പുകഴ്‌ത്തിയും പോസ്റ്റുകൾ ഇടുകയായിരുന്നു പരിപാടി. നല്ല തുക കിട്ടിയാൽ ആരെ അനുകൂലിച്ചും പോസ്റ്റിടാൻ ഇവർ തയ്യാറായിരുന്നു.

പണം കൊടുക്കും മുമ്പ് തന്നെ പലരും പോസ്റ്റുകൾ ഇട്ടുവെന്നതാണ് കൗതുകതരം. ഇതിന് മുമ്പും ഈ പരിപാടി നടത്തിയിട്ടുണ്ടെന് ചിലരൊക്കെ സമ്മതിച്ചു. കള്ളപ്പണം കിട്ടിയാലും ചിലർക്ക് ഒകെയായിരുന്നു. വ്യാജ പിആർ ഏജൻസി നൽകുന്ന വിവരങ്ങൾ സ്വന്തം അഭിപ്രായം എന്ന നിലയിൽ പോസ്റ്റ് ചെയ്യുന്നതിന് പുറമേ, വിവാദവിഷയങ്ങളിൽ പാർട്ടിയെ പ്രതിരോധിക്കുന്ന ചുമതലയും താരങ്ങൾക്കുണ്ട്. സിനിമാ പ്രമോഷനുകൾക്കിടയിലും തങ്ങളുടെ 'പാർട്ടിയെ' പ്രമോട്ട് ചെയ്യാൻ ചിലർ തയ്യാറായിരുന്നു. കോബ്ര പോസ്റ്റ് പറയുന്നു: 'രാഷ്ട്രീയ പാർട്ടികളുടെ പേരുകൾ പൊതുതാൽപര്യത്തിനും ഉത്തമവിശ്വാസത്തിനും ഉതകും വിധം കാര്യങ്ങൾ ബോധ്യപ്പെടുത്താൻ വേണ്ടി മാത്രമാണ് ഉപയോഗിച്ചത്. ഇത് ആ പാർട്ടികൾ ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്നുവെന്ന് അർഥമാക്കുന്നില്ല. അതേസമയം, പണമുണ്ടാക്കാൻ താരങ്ങൾ ഏതു രാഷ്ട്രീയ അജണ്ടയും പ്രമോട്ട് ചെയ്യാൻ തയ്യാറാണെന്ന് വെളിപ്പെടുത്തുക മാത്രമായിരുന്നു ലക്ഷ്യം.'

ഒരു മെസേജിന് രണ്ടുലക്ഷം മുതൽ 50 ലക്ഷം വരെയാണ് താരങ്ങൾ ചോദിച്ചത്. സോനു സൂദിനെ പോലെ ചിലർ എട്ടുമാസത്തെ കരാറിന് 20 കോടി ആവശ്യപ്പെട്ടു. മിനിഷ ലംബ കള്ളപ്പണമായി സ്വീകരിക്കാൻ തയ്യാറായിരുന്നു. 80-90 ശതമാനം വരെ കള്ളപ്പണമായിട്ടും ബാക്കി വൈറ്റ് മണിയുമായിരിക്കും തരികയെന്ന് റിപ്പോർട്ടർമാർ പറഞ്ഞേേപ്പാൾ, എല്ലാം പണമായിട്ടായാലും ലംബയ്ക്ക് പ്രശ്‌നമില്ലായിരുന്നു. ടെലിവിഷൻ താരം അമൻ വർമയെയും ഈ കൂട്ടത്തിൽ പെടുത്താം.

ചില താരങ്ങൾ മറ്റുതാരങ്ങളുടെ പേരുകൾ ഈ 'കളി'ക്കായി നിർദ്ദേശിച്ചു. ചിലർ കുടുംബാംഗങ്ങളുടെ പേരുവരെ നിർദ്ദേശിച്ചു. ഓപ്പറേഷൻ കരോക്കെയിൽ മിക്ക താരങ്ങളെയും റിപ്പോർട്ടർമാർ നേരിൽ കണ്ടാണ് സമ്മതം വാങ്ങിയത്. അല്ലാത്തവരെ മാനേജർമാർ വഴിയും. ഗായകൻ അഭിജിത്ത് മുസ്ലീങ്ങൾക്കെതിരെ ക്യാമറയ്ക്ക് മുമ്പിൽ സംസാരിക്കുന്നത് കാണാം. തലാഖ് പ്രശ്‌നത്തെ ബേഠി ബച്ചാവോ, ബേഠി പടാവോ ക്യാമ്പെയിനുമായി സംയോജിപ്പിക്കുന്നതിനെ കുറിച്ചൊക്കെ താരം സംസാരിക്കുന്നു. പശ്ചിമ ബംഗാളിനെയും തൃണമൂൽ കോൺഗ്രസിനെയും വിമർശിക്കാൻ അഭിജിത്ത് മടിക്കുന്നതും കാണാം. താൻ ഒരുവർഗീയ വാദിയല്ലെന്ന് ജാക്കി ഷ്രോഫ് തുടക്കത്തിൽ തന്നെ പറയുന്നു. എത്രയാണ് തുക വേണ്ടതെന്ന് റിപ്പോർട്ടർ ചോദിക്കുമ്പോൾ, ഞാനെന്റെ ഹൃദയത്തിന്റെ വാതിൽ തുറന്നിട്ടു...നിങ്ങൾ എന്റെ സേഫിന്റെ വാതിൽ തുറക്കാൻ ആവശ്യപ്പെടുന്നുവെന്നായി പ്രതികരണം. കോമഡി താരം സുനിൽ പാലിന്റെ വാഗ്ദാനം രാഹുൽ ഗാന്ധിയെ താൻ കോമഡി ഷോകളിൽ പരിഹസിക്കാമെന്നായിരുന്നു.

തന്റെ ആഡംബര വാഹനത്തിൽ വെച്ച് വിവേക് ഒബ്റോയ്, എങ്ങനെയാണ് സോഷ്യൽ മീഡിയയിലൂടെ തരംഗം ഉണ്ടാക്കുക എന്നതിനെ കുറിച്ചാണ് വിശദമായി ചർച്ച ചെയ്തത്. നോട്ട് നിരോധനത്തെ പുകഴ്‌ത്തിയ നടൻ ശക്തി കപൂർ പണം കറൻസിയായി ആവശ്യപ്പെട്ടു.
രാജ്നാഥ് ജി' തന്നെ മുമ്പ് ഇതുപോലെ തന്നെ സമീപിച്ചെന്നും ആവശ്യപ്രകാരം പ്രവർത്തിച്ചെന്നും നടി രാഖി സാവന്ത് പറഞ്ഞു.

ഭർത്താവ് ഡാനിയേൽ വെബ്ബറിന് ഇന്ത്യൻ പൗരത്വം നൽകുമെങ്കിൽ ബിജെപിക്കും മോദിക്കും വേണ്ടി സംസാരിക്കാമെന്നായിരുന്നു സണ്ണി ലിയോൺ മുന്നോട്ട് വെച്ച കരാർ.

വീഡിയോ ട്വീറ്റ് ചെയ്യും മുമ്പ് തന്നെ അഡ്വാൻസ് വേണമെന്ന് അമീഷ പട്ടേൽ ആവശ്യപ്പെട്ടു.എന്തായാലും ഡോക്യുമെന്ററി പുറത്തുവന്നതോടെ ഉയരുന്ന ചോദ്യം ഇതാണ്. 80 മുതൽ 90 ശതമാനം വരെ കള്ളപ്പണമായി സ്വീകരിക്കാൻ പല താരങ്ങളും തയ്യാറാണ്. അങ്ങനെയെങ്കിൽ, ഏതുപിൻവാതിലിലൂടെയാണ് ഇവർ കള്ളപ്പണം വൈറ്റാക്കുന്നത്?

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP