Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സൗദിയിൽ വിദേശികൾക്ക് ലെവി കുടിശ്ശിക ഒഴിവാക്കാനുള്ള അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി; അപേക്ഷ നൽകേണ്ട രീതി വിശദീകരിച്ച് വീഡിയോ പുറത്തിറക്കി തൊഴിൽ മന്ത്രാലയം

സൗദിയിൽ വിദേശികൾക്ക് ലെവി കുടിശ്ശിക ഒഴിവാക്കാനുള്ള അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി; അപേക്ഷ നൽകേണ്ട രീതി വിശദീകരിച്ച് വീഡിയോ പുറത്തിറക്കി തൊഴിൽ മന്ത്രാലയം

സൗദിയിൽ വിദേശികൾക്കുള്ള ലെവി കുടിശ്ശിക ഒഴിവാക്കാനുള്ള അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി. കഴിഞ്ഞ ദിവസമാണ് അപേക്ഷകൾ സ്വീകരിച്ചു തുടങ്ങിയത്. സ്വദേശിവത്കരണ നിബന്ധന പാലിച്ച പ്ലാറ്റിനം, പച്ച കാറ്റഗറിയിൽ പെട്ട മൂന്ന് ലക്ഷത്തിലേറെ സ്ഥാപനങ്ങൾക്കാണ് ആദ്യ ഘട്ടത്തിൽ കുടിശ്ശിക തുക ഇളവ് ചെയ്യുക.

സൗദിയിൽ സ്വദേശികൾക്ക് നിലവിൽ നിശ്ചിത സംഖ്യ ലെവിയടക്കണം. ഈ സംഖ്യയിൽ ബാക്കി വന്നിരുന്ന തുക അടക്കാനാവശ്യപ്പെട്ട് തൊഴിൽ മന്ത്രാലയം ഇൻവോയ്‌സ് നൽകിയിരുന്നു. ഈ കുടിശ്ശിക അടച്ചവർക്കാണ് തുക തിരിച്ചു ലഭിക്കുക. കുടിശ്ശിക അടക്കാൻ ബാക്കിയുള്ളവർക്കെല്ലാം ഒഴിവാക്കുകയും ചെയ്യും.

3,16,000 സ്ഥാപനങ്ങളാണ് ഈ ഗണത്തിലുള്ളത്. ഇതിനായുള്ള അപേക്ഷകൾ കഴിഞ്ഞ ദിവസം മുതൽ സ്വീകരിച്ചു തുടങ്ങി. മഞ്ഞ, ചുവപ്പ് കാറ്റഗറിയിലുള്ള കമ്പനികൾക്കും കുടിശ്ശികയായി അടച്ച സംഖ്യ തിരിച്ചു കിട്ടും. അടക്കാൻ ബാക്കിയുള്ള കാലത്തേത് ഒഴിവാക്കി നൽകുകയും ചെയ്യും. ഇതിനുള്ള നിബന്ധനയും നേരത്തെ മന്ത്രാലയം വിശദീകരിച്ചിരുന്നു. അപേക്ഷ നൽകേണ്ട രീതി വിശദീകരിച്ച് തൊഴിൽ മന്ത്രാലയം വീഡിയോ പുറത്തിറക്കി. തൊഴിൽ മന്ത്രാലയ വെബ്‌സൈറ്റിൽ വിശദാംശങ്ങളും ലഭ്യമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP