Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

'മനുഷ്യൻ അധ:പതിച്ചാൽ മൃഗമാകും; മൃഗം അധ:പതിച്ചാൽ കമ്യൂണിസ്റ്റാകും';ആർത്തവരക്തം അശുദ്ധമല്ലെന്ന് പ്രഖ്യാപിക്കാൻ ഒപ്പുശേഖരണം നടത്തുന്നവർക്ക് മനുഷ്യന്റെ ജീവനെടുക്കുന്ന ചോരക്കളിയെക്കുറിച്ച് മിണ്ടാൻ ഭയമാണോ?നിങ്ങൾ സാംസ്കാരിക നായകരല്ല; നട്ടെല്ലില്ലായ്മയുടെ നേർക്കാഴ്ചകൾ; സാഹിത്യക്കാരെ കടന്നാക്രമിച്ച് കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല

'മനുഷ്യൻ അധ:പതിച്ചാൽ മൃഗമാകും; മൃഗം അധ:പതിച്ചാൽ കമ്യൂണിസ്റ്റാകും';ആർത്തവരക്തം അശുദ്ധമല്ലെന്ന് പ്രഖ്യാപിക്കാൻ ഒപ്പുശേഖരണം നടത്തുന്നവർക്ക് മനുഷ്യന്റെ ജീവനെടുക്കുന്ന ചോരക്കളിയെക്കുറിച്ച് മിണ്ടാൻ ഭയമാണോ?നിങ്ങൾ സാംസ്കാരിക നായകരല്ല; നട്ടെല്ലില്ലായ്മയുടെ നേർക്കാഴ്ചകൾ; സാഹിത്യക്കാരെ കടന്നാക്രമിച്ച് കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കാസർകോട് ഇരട്ടക്കൊലപാതകത്തിൽ യാതൊരു പ്രതികരണവും നടത്താത്ത സാഹിത്യകാരന്മാരെ കടന്നാക്രമിച്ച് കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല. 'മനുഷ്യൻ അധ:പതിച്ചാൽ മൃഗമാകും. മൃഗം അധ:പതിച്ചാൽ കമ്യൂണിസ്റ്റാകും' എന്ന സുകുമാർ അഴീക്കോടിന്റെ പ്രസംഗ ഭാഗങ്ങൾ കടമെടുത്ത് തുടങ്ങുന്ന ഫേസ്‌ബുക്ക് കുറിപ്പിൽ എഴുത്തുകാർക്ക് നട്ടെല്ലില്ലെന്നും ഭരണകക്ഷിയുടെ എച്ചിൽ നക്കാൻ കാത്തിരിക്കുന്നവരെന്നും ജ്യോതികുമാർ ചാമക്കാല പറയുന്നു.

പെരിയയിൽ രണ്ട് മിടുക്കന്മാരായ ചെറുപ്പക്കാരെ തുണ്ടം തുണ്ടമാക്കിയിട്ടും ബുദ്ധിജീവികളാരും വാ പൊളിച്ചിട്ടില്ല. ആർത്തവരക്തം അശുദ്ധമല്ലെന്ന് പ്രഖ്യാപിക്കാൻ ഒപ്പുശേഖരണം നടത്തുന്നവർക്ക് മനുഷ്യന്റെ ജീവനെടുക്കുന്ന ചോരക്കളിയെക്കുറിച്ച് മിണ്ടാൻ ഭയമാണോയെന്നും ചാമക്കാല കുറിപ്പിൽ ചോദിക്കുന്നു.

ഭരണകക്ഷിയുടെ എച്ചിൽ നക്കാൻ കാത്തിരിക്കുന്നവർക്ക് നട്ടെല്ലുണ്ടാവില്ല. പിണറായി വിജയന്റെ കണ്ണുരുട്ടലിൽ നിങ്ങളിലെ ബുദ്ധിജീവി വിറച്ചു പോകും. മോദിയുടെ അച്ചാരം പറ്റുന്ന വലതുബുദ്ധിജീവികളെ വിമർശിക്കാൻ നിങ്ങൾക്കെല്ലാം എന്തു യോഗ്യതയുണ്ടെന്നും ചാക്കാല കുറിപ്പിൽ ചോദിക്കുന്നുണ്ട്.

കുറിപ്പിന്റെ പൂർണരൂപം

'മനുഷ്യൻ അധ:പതിച്ചാൽ മൃഗമാകും. മൃഗം അധ:പതിച്ചാൽ കമ്യൂണിസ്റ്റാകും'.യശ ശരീരനായ ഡോ.സുകുമാർ അഴീക്കോട് പറഞ്ഞതാണിത്.

കണ്ണൂരിൽ നഴ്‌സറി കുട്ടികളുടെ പരിപാടി അലങ്കോലമാക്കിയ കമ്യൂണിസ്റ്റുകാരെക്കുറിച്ചാണ് അദ്ദേഹമിത് പറഞ്ഞത്.

അഴീക്കോട് മാഷ് നമുക്ക് സാംസ്‌കാരിക നായകനായിരുന്നു. നാടിന്റെ സംസ്‌കാരത്തിന് യോജിക്കാത്തത് ആരു ചെയ്താലും മുഖം നോക്കാതെ വിമർശിക്കുന്ന നായകൻ.

ഇന്ന് കേരളത്തിൽ ആ വിഭാഗം അന്യം നിന്നു പോയിരിക്കുന്നു.

പെരിയയിൽ രണ്ട് മിടുക്കന്മാരായ ചെറുപ്പക്കാരെ തുണ്ടം തുണ്ടമാക്കിയിട്ടും ബുദ്ധിജീവികളാരും വാ പൊളിച്ചിട്ടില്ല.

ഇവരുടെയൊക്കെ സാമൂഹ്യപ്രതിബദ്ധതയിലെ കാപട്യമാണ് ഈ കാണുന്നത്.

ആർത്തവരക്തം അശുദ്ധമല്ലെന്ന് പ്രഖ്യാപിക്കാൻ ഒപ്പുശേഖരണം നടത്തുന്നവർക്ക് മനുഷ്യന്റെ ജീവനെടുക്കുന്ന ചോരക്കളിയെക്കുറിച്ച് മിണ്ടാൻ ഭയമാണോ ?

അതോ ശരത്തും കൃപേഷും കോൺഗ്രസുകാരായിരുന്നതുകൊണ്ട് മനുഷ്യാവകാശങ്ങൾക്ക് യോഗ്യരല്ലേ ?

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP