Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുഖം കണ്ടാൽ മാലാഖയെ പോലെ സുന്ദരി; ശരീരം ഏതു കരുത്തനേയും വെല്ലുന്ന സിക്‌സ് പാക്ക്; ഒരു റഷ്യൻ പെൺകുട്ടിയുടെ കഥ

മുഖം കണ്ടാൽ മാലാഖയെ പോലെ സുന്ദരി; ശരീരം ഏതു കരുത്തനേയും വെല്ലുന്ന സിക്‌സ് പാക്ക്; ഒരു റഷ്യൻ പെൺകുട്ടിയുടെ കഥ

പുരുഷ സൗന്ദര്യത്തിന്റെ പ്രതീകങ്ങളായി ഗണിക്കപ്പെടുന്ന സിക്‌സ് പായ്ക്കുകൾ കൊണ്ട് ഒരു പെൺകുട്ടിക്ക് എങ്ങനെ സുന്ദരിയാകാം? ഉത്തരം ആശയക്കുഴപ്പമുണ്ടാക്കിയേക്കാം. റഷ്യക്കാരിയായ ജൂലിയ വിൻസിനെ കാണുന്നതോടെ ആ സംശയം മാറും. 18 വയസ്സുമാത്രമുള്ള ഈ കൗമാരക്കാരി കരുത്തന്മാരെ വെല്ലുന്ന മസിൽപ്പെരുപ്പവും മുഖ സൗന്ദര്യവും ഒരു പോലെ ചേർത്ത് കരുത്തിന്റെ സൗന്ദര്യത്തിന് പുതിയ നിർവചനം നൽകിയിരിക്കുകയാണ്.

ഒരു ബാർബി ഡോളിന്റെ മുഖ സൗന്ദര്യമുള്ള ജൂലിയയ്ക്ക് തന്റെ കുരത്തുറ്റ മസിലുകളുടെ സഹായത്താൽ ഒരു ശരാശരി ആൺ സിംഹത്തിന്റെ ഭാരമായ 400 എൽ ബി ഭാരം വരെ ഉയർത്താനാകും. ഇവരുടെ അപൂർവ്വ സൗന്ദര്യത്തിന് റഷ്യയിലൊട്ടാകെ ആയിരക്കണക്കിന് ആരാധകരുണ്ട്. ഇൻസ്റ്റാഗ്രാമിൽ ഫോഴോവേഴ്‌സിന്റെ എണ്ണം 23,000 കടന്നു.

വെറും മസിലും സൗന്ദര്യവും പ്രദർശിപ്പിക്കലല്ല ഈ പെൺകുട്ടിയുടെ ജോലി. ഭാരോദ്വഹനത്തിൽ മൂന്ന് ലോക റെക്കോർഡുകളുടെ ഉടമ കൂടിയാണ് ഈ സു്ന്ദരി. മസിൽ പെരുപ്പിക്കുന്നതിന് താൻ ഒരു പരിധിയും നിശ്ചയിച്ചിട്ടില്ലെന്നും ജൂലിയ പറയുന്നു. റഷ്യയിലെ ഏഞ്ചൽസിൽ ജനിച്ച ഈ സുന്ദരിയെ നാട്ടുകാർ മസിൽ ബാർബി എന്നാണ് വിളിക്കുന്നത്. ഈ പേര് താനേറെ ഇഷ്ടപ്പെടുന്നുവെന്ന് ജൂലിയും. വിടർന്ന കണ്ണുകളും മേക്കപ്പിട്ട് മോടി കൂട്ടിയ കവിളുകളുമാണ് ജൂലിയെ ബാർബിയാക്കുന്നത്. അതേസമയം തനിക്കു കരുത്തുണ്ടെന്നും ജൂലിയ കൂട്ടിച്ചേർക്കുന്നു.

ചെറുപ്പം കാലം തൊട്ടെ ജൂലിയയുടെ മാലാഖ പോലുള്ള മുഖം മൂലം ബാർബിയുമായി താരതമ്യം ചെയ്യുമായിരുന്നു. പക്ഷേ മെലിഞ്ഞ പ്രകൃതമുള്ള ഈ പെൺകുട്ടി തനിക്ക് ജീവിതത്തിൽ മറ്റെന്തെങ്കിലും ലക്ഷ്യമുണ്ടായിരുന്നില്ലെന്നും പറയുന്നു. പഠനത്തിലും മിടുക്കിയായിരുന്നു ജൂലിയ. പരന്ന വായനയുള്ള ഈ കൗമാരക്കാരി സംഗീതവം പഠിച്ചിട്ടുണ്ട്. വിവിധ സ്‌കൂൾ മത്സരങ്ങളിൽ സമ്മാനങ്ങൾ വാരിക്കൂട്ടുകയും കലയിൽ പ്രാവീണ്യം തെളിയിക്കുകയും ചെയ്തിട്ടുണ്ട്. ജീവിതത്തിന് ഒരു അർത്ഥം കണ്ടെത്താനാണ് 15-ാം വയസ്സിൽ ജൂലിയ ജിമ്മിൽ പോയി തുടങ്ങിയത്.

 പുരുഷന്മാർ ചെയ്യുന്ന അഭ്യാസങ്ങളൊക്കെ ചെയ്തു നോക്കിയെങ്കിലും അത് തനിക്ക് കരുത്ത് നൽകിയില്ലെന്നും അവർ പറയുന്നു. അങ്ങനെയാണ് ഭാരോദ്വഹനത്തിലെത്തുന്നത്. കോച്ചാണ് പിന്നീട് ജൂലിയയിലെ വെയ്റ്റ്‌ലിഫ്റ്ററെ വളർത്തിയെടുത്തത്. ആഴ്ചയിൽ നാലു ദിവസം മൂന്നു മുതൽ അഞ്ച് മണിക്കൂർ വരെ ജൂലിയ സ്ഥിരമായി ജിമ്മിൽ പരിശീലനം നടത്തി വരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP