Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ജഗതിയുടെ തിരിച്ചു വരവ് പ്രഖ്യാപിച്ച ഫെയ്‌സ് ബുക്ക് പേജ് വ്യാജമെന്ന് മകൾ; പപ്പയെ സ്നേഹിക്കുന്ന ആരും അത്തരം കാര്യങ്ങൾ പ്രോത്സാഹിപ്പിക്കരുതെന്നും പാർവതി

ജഗതിയുടെ തിരിച്ചു വരവ് പ്രഖ്യാപിച്ച ഫെയ്‌സ് ബുക്ക് പേജ് വ്യാജമെന്ന് മകൾ; പപ്പയെ സ്നേഹിക്കുന്ന ആരും അത്തരം കാര്യങ്ങൾ പ്രോത്സാഹിപ്പിക്കരുതെന്നും പാർവതി

മറുനാടൻ ഡെസ്‌ക്‌

നടൻ ജഗതി ശ്രീകുമാറിന്റെ പേരിൽ ഇപ്പോൾ സജീവമായിട്ടുള്ള ആ ഫേസ്‌ബുക്ക് അക്കൗണ്ട് വ്യാജമെന്ന് മകൾ പാർവതി. ജഗതി തിരശ്ശീലയിലേയ്ക്ക് തിരിച്ചു വരുന്നു ്എന്നതുൾപ്പെടെ കഴിഞ്ഞ ദിവസം ഈ ഫേസ്‌ബുക്ക് പേജിൽ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാൽ, ഇത് വ്യാജ അക്കൗണ്ടാണെന്നും ഇത്തരം അക്കൗണ്ടുകൾ പ്രോത്സാഹിപ്പിക്കാതിരിക്കാൻ ശ്രമിക്കണമെന്നും പാർവതി തന്റെ ഫേസ്‌ബുക്ക് പേജിൽ വ്യക്തമാക്കി.

പാർവതിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് 

എല്ലാവർക്കും നമസ്‌കാരം.

പ്രമുഖ വ്യക്തികളുടെ പേരിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കൽ ഒരു തമാശ ആയി മാറിയിരിക്കുകയാണ്. ഇതാ ഇപ്പോൾ പപ്പയുടെ പേരിലും ഒത്തിരി വ്യാജ അക്കൗണ്ടുകൾ ഫേസ്‌ബുക്കിൽ കണ്ടുതുടങ്ങി. ഒപ്പം ഇതിലെ വ്യാജ വാർത്തകളും..,ഈ താഴെ കൊടുത്തിരിക്കുന്ന അക്കൗണ്ടും ഇതിലെ വാർത്തകളും വ്യാജമാണ്.പപ്പക്ക് നിലവിൽ ഫേസ്‌ബുക്കിൽ ഒഫീഷ്യൽ ആയി അക്കൗണ്ട് ഒന്നും തന്നെ ഇല്ല .അതുകൊണ്ട് ദയവുചെയ്ത് ഇതുപോലത്തെ വ്യാജ അക്കൗണ്ടുകളും ,ഇതിൽ വരുന്ന വ്യാജ വാർത്തകളും പ്രോത്സാഹിപ്പിക്കാതിരിക്കാൻ കഴിവതും പപ്പയെ സ്നേഹിക്കുന്ന എല്ലാവരും ശ്രമിക്കുമല്ലോ ...
Thank you...

ആരാധകരെ ആവേശത്തിലാക്കിയാണ് മലയാളികളുടെ സ്വന്തം ജഗതി ശ്രീകുമാർ അഭിനയത്തിലേക്ക് തിരിച്ചുവരുന്നുവെന്ന വാർത്ത പുറത്തുവന്നത്. താരത്തിന്റെ തിരിച്ചുവരവിനെ സ്വാഗതം ചെയ്തും ആശംസകളർപ്പിച്ചും താരങ്ങളുൾപ്പടെ നിരവധി പേർ രംഗത്ത് വരികയും ചെയ്തു. ഇതിന് പിന്നാലെയാണ് ജഗതിയുടെ പേരിലുള്ള ഫേസ്‌ബുക്ക് പേജും തിരിച്ചുവരവിനെ കുറിച്ചുള്ള ട്രോളുകളും വൈറലായത്. നിരവധി പേർ അത് താരത്തിന്റെ തന്നെ ഔഗ്യോഗിക പേജാണെന്ന് കരുതി പേജിൽ പോസ്റ്റുകൾ ഷെയർ ചെയ്യുകയും ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP