Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അതിർത്തി കടക്കുന്നവരെയൊക്കെ സ്‌നേഹത്തോടെ തിരിച്ചയക്കുന്നത് പഴയ കഥ; അതിർത്തി കടന്ന യുവതിയെ വെടിവെച്ച് വീഴ്‌ത്തി ആശുപത്രിയിലാക്കി സൈന്യം; ചോദ്യം ചെയ്യലിന് ശേഷം കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്ന് സൈന്യത്തിന്റെ വക്താവ്

അതിർത്തി കടക്കുന്നവരെയൊക്കെ സ്‌നേഹത്തോടെ തിരിച്ചയക്കുന്നത് പഴയ കഥ; അതിർത്തി കടന്ന യുവതിയെ വെടിവെച്ച് വീഴ്‌ത്തി ആശുപത്രിയിലാക്കി സൈന്യം; ചോദ്യം ചെയ്യലിന് ശേഷം കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്ന് സൈന്യത്തിന്റെ വക്താവ്

ചണ്ഡിഗഡ്: പാക്കിസ്ഥാനിലെ സംഘർഘഭരിതമായ രാഷ്ട്രീയ സാഹചര്യങ്ങളിൽ നിന്നും അതിർത്തി കടന്ന് വരുന്നവരെയൊക്കെ തിരിച്ചയക്കുന്നത് അതിർത്തിയിലെ സൈന്യത്തിന്റെ പതിവ് പരിപാടിയാണ്. എന്നാൽ, ഇനി അത്തരം സ്‌നേഹ പ്രകടനങ്ങൾക്ക് സൈന്യം തയ്യാറല്ലെന്ന സൂചനയാണ് പുറത്തുവരുന്നത്. പാക്കിസ്ഥാനിൽ നിന്നും നുഴഞ്ഞുകയറാൻ ശ്രമിച്ച യുവതിയെ അതിർത്തി രക്ഷാ സേന വെടിവച്ച് കീഴ്പ്പെടുത്തി.

പഞ്ചാബിലെ ഗുരുഹാസ്പൂർ ജില്ലയിലെ ദേരാ ബാബ നാനാക് സെക്ടറിൽ ബുധനാഴ്ച പുലർച്ചെയാണ് സംഭവമുണ്ടായിരിക്കുന്നത്. പഞ്ചാബ് തലസ്ഥാനമായ ചണ്ഡിഗഡിൽ നിന്നും 275 കിലോമീറ്റർ അകലെയുള്ള ദേരാ ബാബാ നാനാക് നഗരത്തിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അവരെ ഇന്ന് ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

ഇന്ത്യാ പാക്ക് അന്താരാഷ്ട്ര അതിർത്തിയായ ബങ്കാർ ബോർഡർ ഔട്ട്പോസ്റ്റ് കടക്കാൻ ശ്രമിക്കുകയായിരുന്നു ഇത് മറകടന്ന് എത്തിയപ്പോഴായിരുന്നു സംഭവമുണ്ടായത്. ആദ്യം ഇവരോട് തിരികെ പോകുവാൻ ആവശ്യപ്പെട്ടെങ്കിലും അത് കേൾക്കാതെ മുന്നോട്ട് പോകുകയായിരുന്നു. അതോടെയാണ് സൈന്യം വെടിയുതിർത്തത്.

എന്നാൽ, എന്തിനാണ് ഇവർ അതിർത്തി കടന്നത് എന്ന് ഇത്വരെ തെളിഞ്ഞിട്ടില്ല. ബിഎസ്എഫ് തന്നെയാണ് ഇവരെ അടിയന്തിരമായി ആശുപത്രിയിൽ എത്തിച്ചത്. പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ വൻ ജാഗ്രതയാണ് പാക്ക് അതിർത്തിയിലുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP