Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രസിഡന്റ് തിരഞ്ഞെടുപ്പ്; ബർണി സാന്റേഴ്സ് സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചു -

പ്രസിഡന്റ് തിരഞ്ഞെടുപ്പ്; ബർണി സാന്റേഴ്സ് സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചു -

പി.പി. ചെറിയാൻ

വെർമോണ്ട്: അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് വെർമോണ്ടിൽ നിന്നുള്ള യുഎസ് സെനറ്റർ ബെർണി സാന്റേഴ്സ് ഔദ്യോഗീകമായി പ്രഖ്യാപിച്ചു. ട്രംപിനെ പരാജയപ്പെടുത്തുക എന്നതാണ് ലക്ഷ്യമെന്ന് പ്രഖ്യാപനത്തിൽ ചൂണ്ടികാണിക്കുന്നു.

ബെർണിയുടെ സ്ഥാനാർത്ഥിത്വ പ്രഖ്യാപനത്തോടെ ഡമോക്രാറ്റിക് പാർട്ടിയുടെ വൻ നിരയാണ് പ്രൈമറിക്കുവേണ്ടി രംഗത്തിറങ്ങിയിട്ടുണ്ട്. എലിസബത്ത് വാറൻ, കമലാ ഹാരിസ്, കോരി ബുക്കർ ഉൾപ്പെടെ പത്തോളം സ്ഥാനാർത്ഥികൾ പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള പ്രചാരണവും ഫണ്ട് ശേഖരണവും ആരംഭിച്ചു.

2016 ലെ ഡമോക്രാറ്റിക് പ്രൈമറിയിൽ ഹിലരിയോട് അവസാന നിമിഷം വരെ പൊരുതി നിന്നതിനുശേഷമാണ് അടിയറവ് പറയേണ്ടി വന്നത്. ന്യുയോർക്ക് ബ്രൂക്കിലിനിൽ 1941 ൽ ജനിച്ച സാന്റേഴ്സ് ബർലിങ്ടൺ മേയർ, യുഎസ് പ്രതിനിധി സഭാംഗം തുടങ്ങിയ നിരവധി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. 2007 മുതൽ സെനറ്ററാണ്.

ഡമോക്രാറ്റിക് സോഷ്യലിസ്റ്റായി അറിയപ്പെടുന്ന ബെർണി സാമ്പത്തിക അസമത്വത്തിനെതിരെ ശക്തമായി പ്രതികരിക്കുകയും ഹെൽത്ത് കെയർ പരിഷ്‌കാരങ്ങൾക്കു വേണ്ടി നിലകൊള്ളുകയും ചെയ്തിരുന്നു. ഡമോക്രാറ്റിക് പാർട്ടിയിലെ മുതിർന്ന നേതാവിനെ ഇത്തവണ ഭാഗ്യം കടാക്ഷിക്കുമോ എന്ന് കാത്തിരുന്നു കാണേണ്ടി വരും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP