Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കെട്ടിട നിർമ്മാണ തൊഴിലാളി പെൺകുട്ടിയെ പീഡിപ്പിച്ചത് ആറ് വർഷം മുമ്പ്; വനത്തിൽ കൊണ്ടു പോയി ഇമാം കാറിൽ വച്ച് പീഡിപ്പിച്ച അന്വേഷണത്തിനിടെ പെൺകുട്ടി തുറന്നു പറഞ്ഞത് എഴുപതു വയസുകാരന്റെ കാമാസക്തി; പോക്‌സോ ചുമത്തി ശശിയെ കൈയോടെ പൊക്കി പൊലീസ് ഇടപെടൽ; ആദ്യം പുറത്തു വന്ന പീഡന കേസിലെ പ്രതി ഇമാം ഷെഫീഖ് അൽ ഖാസിമി ഇപ്പോഴും ഒളിവിൽ തന്നെ

കെട്ടിട നിർമ്മാണ തൊഴിലാളി പെൺകുട്ടിയെ പീഡിപ്പിച്ചത് ആറ് വർഷം മുമ്പ്; വനത്തിൽ കൊണ്ടു പോയി ഇമാം കാറിൽ വച്ച് പീഡിപ്പിച്ച അന്വേഷണത്തിനിടെ പെൺകുട്ടി തുറന്നു പറഞ്ഞത് എഴുപതു വയസുകാരന്റെ കാമാസക്തി; പോക്‌സോ ചുമത്തി ശശിയെ കൈയോടെ പൊക്കി പൊലീസ് ഇടപെടൽ; ആദ്യം പുറത്തു വന്ന പീഡന കേസിലെ പ്രതി ഇമാം ഷെഫീഖ് അൽ ഖാസിമി ഇപ്പോഴും ഒളിവിൽ തന്നെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഇമാം ഷെഫീഖ് അൽ ഖാസിമിക്കെതിരായ പോക്‌സോ കേസ് അന്വേഷണത്തിനിടെ മറ്റൊരു അറസ്റ്റ്. വനത്തിൽ കൊണ്ടുചെന്ന് കാറിൽ വച്ച് പീഡിപ്പിച്ച പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മൊഴിയിൽ 70 കാരനെ അറസ്റ്റ് ചെയ്തു. ആറ് വർഷങ്ങൾക്ക് മുൻപ് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന് പരാതിയിലാണ് നടപടി. ജി. ശശിയാണ് അറസ്റ്റിലായത്.

മുൻ ഇമാം ഷെഫീഖ് അൽ ഖാസിമിക്കെതിരായ അന്വേഷണം തുടരുന്നതിനിടെയാണ് പുതിയ നടപടിയുണ്ടായിരുന്നത്. കേസിലെ പ്രതിയായ ഇമാം ഇപ്പോഴും ഒളിവിലാണുള്ളത്. അതിനിടെയാണ് നിർണ്ണായകമായ പുതിയ വിവരം പൊലീസിന് ലഭിച്ചത്. കെട്ടിട നിർമ്മാണ തൊഴിലാളിയായിരുന്ന ശശി പെൺകുട്ടിയുടെ വീട്ടിൽ ജോലിക്കെത്തിയപ്പോഴായിരുന്നു പീഡനശ്രമം. ചൈൽഡ് ലൈൻ പ്രവർത്തകരോടായിരുന്നു പെൺകുട്ടി പീഡനവിവരം പറഞ്ഞത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ പിന്നീട് റിമാൻഡ് ചെയ്യുകയായിരുന്നു.

ഇമാം ഷെഫീഖ് അൽ ഖാസിമിക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. സംസ്ഥാനത്ത് അകത്തുപുരത്തും ഇമാമിനായി അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറയുന്നു. കോയമ്പത്തൂർ, ബെംഗളൂരു എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് നടപടികൾ പുരോഗമിക്കുന്നത്. ഇമാമിനെ രക്ഷപ്പെടാൻ സഹായിച്ച രണ്ടുപേരെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. . കേസെടുത്തതിനു പിന്നാലെ ഖാസിമി ബെംഗളൂരുവിലേക്കു കടന്നുവെന്നാണ് വിവരം.

ഇതിനിടെ കസ്റ്റഡിയിലുള്ള സഹോദരങ്ങളല്ല, എസ്.ഡി.പി.ഐ നേതാക്കളാണ് അൽ ഖാസിമിക്ക് സംരക്ഷണം ഒരുക്കിയിരിക്കുന്നതെന്നാണ് സൂചന. പഞ്ചായത്ത് അംഗവും സംസ്ഥാന നേതാവുമായ രണ്ട് എസ്.ഡി.പി.ഐക്കാരുടെ പങ്കിനാണ് പൊലീസിന് തെളിവ് ലഭിച്ചത്. ഇവർ അൽ ഖാസിമിക്ക് പണം എത്തിച്ച് നൽകിയതിനൊപ്പം തൃപ്പൂണിത്തുറയിൽ ഒളിയിടമായി വാടകവീട് എടുത്ത് നൽകിയെന്നും പറയുന്നു. പൊലീസ് ഈ വീട്ടിലെത്തിയപ്പോളേക്കും അവിടെ നിന്ന് ഇയാൾ മുങ്ങി. എന്നാൽ ഈ എസ്.ഡി.പി.ഐ നേതാക്കൾ ഒളിവിൽ പോയിട്ടില്ല. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തതുമില്ല.

ഖാസിമി പൊലീസിന് പിടികൊടുക്കാതെ കോടതിയിൽ കീഴടങ്ങാനുള്ള നീക്കങ്ങൾ നടക്കുന്നതായും സൂചനയുണ്ട്. പെൺകുട്ടിയോ ബന്ധുക്കളോ പരാതി നൽകാത്തതിനാൽ സംഭവം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും പൊലീസ് കേസെടുത്തിരുന്നില്ല. മുൻകൂർ ജാമ്യത്തിനായി ഷെഫീഖ് അൽ ഖാസിമി ഹൈക്കോടതിയെ സമീപിച്ചതിനു പിന്നാലെയാണ് കേസെടുത്തത്. ഇതിനിടെ ചൈൽഡ് ലൈൻ ഇടപെടലിനെ തുടർന്ന് പെൺകുട്ടി മൊഴി നൽകുകയും ചെയ്തു. സ്‌കൂളിൽനിന്ന് മടങ്ങിവന്ന വിദ്യാർത്ഥിനിയെ ഷെഫീഖ് അൽ ഖാസിമി സ്വന്തം ഇന്നോവ കാറിൽ വനമേഖലയിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. സംശയാസ്പദമായ സാഹചര്യത്തിൽ കാർ കണ്ടതിനെത്തുടർന്ന് തൊഴിലുറപ്പ് തൊഴിലാളികൾ വാഹനം തടഞ്ഞുവച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.

യൂണിഫോം ധരിച്ച പെൺകുട്ടി കാറിലിരിക്കുന്നത് നാട്ടുകാരിയായ പെൺകുട്ടിയാണ് ആദ്യം കണ്ടത്. പെൺകുട്ടി അറിയിച്ചതനുസരിച്ചാണ് തൊഴിലുറപ്പ് സ്ത്രീകൾ സ്ഥലത്തെത്തി. കാറിനുള്ളിലെ പെൺകുട്ടി ആരാണെന്നു ചോദിച്ചപ്പോൾ ഭാര്യയാണെന്നായിരുന്നു ഷെഫീഖ് അൽ ഖാസിമിയുടെ മറുപടി. പെൺകുട്ടി ആ സമയം കരഞ്ഞുകൊണ്ട് രക്ഷിക്കണമെന്ന് നിലവിളിച്ചു. കൂടുതൽ നാട്ടുകാരെത്തിയതോടെ ഷെഫീഖ് അൽ ഖാസിമി വണ്ടിയുമായി സ്ഥലത്തുനിന്ന് കടന്നു. നാട്ടുകാർ പള്ളി ഭാരവാഹികളെ വിവരം അറിയിച്ചു. പള്ളി കമ്മറ്റി നടത്തിയ അന്വേഷണത്തിൽ ഷെഫീഖ് അൽ ഖാസിമി കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് തൊളിക്കോട് ജമാഅത്ത് പള്ളിയിലെ ഇമാം സ്ഥാനത്തുനിന്ന് ഷെഫീഖ് അൽ ഖാസിമിയെ മാറ്റിയിരുന്നു. ഇമാം കൗൺസിലെ സ്ഥാനങ്ങളിൽനിന്നും ഒഴിവാക്കി. ഇതോടെയാണ് പീഡന വിവരം പുറത്തെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP