Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കേരളത്തിലെ ഏറ്റവും മികച്ച എം പി ആരാണ്? ശശി തരൂർ മുതൽ പി കരുണാകരൻ വരെയുള്ള എംപിമാരെ വായനക്കാർക്ക് വിലയിരുത്താം; പാർലമെന്റിലെയും മണ്ഡലത്തിലെയും പ്രകടനങ്ങൾ വിലയിരുത്തി വായനക്കാർക്ക് വോട്ടു ചെയ്യാം: മറുനാടൻ ഓൺലൈൻ സർവേ ഫലം തിങ്കളാഴ്‌ച്ച പുറത്തുവിടും

കേരളത്തിലെ ഏറ്റവും മികച്ച എം പി ആരാണ്? ശശി തരൂർ മുതൽ പി കരുണാകരൻ വരെയുള്ള എംപിമാരെ വായനക്കാർക്ക് വിലയിരുത്താം; പാർലമെന്റിലെയും മണ്ഡലത്തിലെയും പ്രകടനങ്ങൾ വിലയിരുത്തി വായനക്കാർക്ക് വോട്ടു ചെയ്യാം: മറുനാടൻ ഓൺലൈൻ സർവേ ഫലം തിങ്കളാഴ്‌ച്ച പുറത്തുവിടും

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കേരളത്തിൽ നിന്നുള്ള 20 ലോക്‌സഭാ സീറ്റുകളിലേക്ക് മത്സരിച്ചു വിജയിച്ചവരിൽ ഏറ്റവും പ്രഗത്ഭനായ എംപി ആരാണ്? അതിനിർണായകമായ ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തു നിൽക്കുന്ന വേളയിൽ ഈ സിറ്റിങ് എംപിമാരിൽ ഭൂരിപക്ഷവും മത്സര രംഗത്തുണ്ടാകുമെന്ന സൂചനയാണ് പുറത്തുവരുന്നത്. എന്നാൽ, പോയ അഞ്ചു വർഷത്തെ കാലളവിൽ ഇവർ എന്തൊക്കെ ചെയ്തു? പാർലമെന്റിലെ പെർഫോമൻസും മണ്ഡലത്തിലെ പ്രവർത്തനവും കണക്കിലെടുത്താൽ ആരാകും മുന്നിലെത്തുന്നത്. മറുനാടൻ മലയാളി പരിശോധിക്കുകയാണ്. ഇതിനായി ഒരു ഓൺലൈൻ സർവേ സംഘടിപ്പുക്കയാണ് മറുനാടൻ.

കേരളത്തിൽ നിന്നും 20 എംപിമാരെ തിരഞ്ഞെടുത്തതിൽ ഇപ്പോൾ രണ്ട് മണ്ഡലങ്ങൾ ഒഴിഞ്ഞു കിടക്കുകയാണ്. വയനാട് മണ്ഡലത്തിൽ എം ഐ ഷാനവാസിന്റെ നിര്യാണത്തെ തുടർന്ന് ആളില്ലാത്ത സ്ഥിതിയാണ്. കോട്ടയം മണ്ഡലത്തിൽ ആകട്ടെ രാഷ്ട്രീയ തീരുമാനത്തിന്റെ പേരിൽ ജോസ് കെ മാണി രാജിവെച്ചതോടെ അതും ഒഴിഞ്ഞു കിടക്കുകയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ ഇവിടെ ഉപതിരഞ്ഞെടുപ്പിന്റെ ആവശ്യം വന്നതുമില്ല.

എംപിയെന്ന നിലയിൽ നേതാക്കൾ രണ്ട് വിധത്തിലാണ് പ്രവർത്തിക്കേണ്ടത്. ഒന്ന്, പാർലമെന്റിനെ ചർച്ചകളിൽ ഇടപെട്ട് സംസാരിക്കുകയും നിയമ നിർമ്മാണ പ്രകൃയകളിൽ പങ്കാളികൾ ആകുന്നത് അടക്കം സഭയ്ക്കുള്ളിലെ കാര്യങ്ങളുടെ മികവിൽ. രണ്ടാമതായി സ്വന്തം ലോക്‌സഭാ മണ്ഡലത്തിൽ കേന്ദ്ര വികസന പദ്ധതികളിൽ എത്തിക്കുക എന്നതും നാട്ടുകാർക്ക് ഉപയോഗപ്രദമാകും വിധം അവയെ ഉപയോഗിക്കുക എന്നതുമാണ്. ഈ രണ്ട് കാര്യങ്ങളിലു ഒരുപോലെ മികവു പുലർത്തുന്നതിൽ എത്ര കേരള എംപിമാർക്ക് സാധിച്ചിട്ടുണ്ട് എന്നാണ് മറുനാടൻ വായനക്കാർക്ക് മുന്നിൽ വെക്കുന്ന കാര്യം.

ഓരോ എംപിക്കും രാഷ്ട്രീയ നിലപാടുകൾ ഉണ്ടെങ്കിലും ജനങ്ങളെ ബാധിക്കുന്ന വിഷയത്തിൽ ഇവർ എങ്ങനെ വ്യത്യസ്തരാകുന്നു എന്നാണ് മറുനാടൻ പരിശോധിക്കുന്നത്. എംപിമാരിൽ വാഗ്മിത്വം കൊണ്ട് മികവു കൊണ്ട് ശ്രദ്ധേയരായവർ കേരളത്തിൽ നിന്നുണ്ട്. ഇവർ ചർച്ചകളിൽ പങ്കെടുക്കാൻ എഴുനേൽക്കുമ്പോൾ പോലും മറ്റ് സാമാജികർ ശ്രദ്ധിക്കും. എൻ കെ പ്രേമചന്ദ്രനും ശശി തരൂരും എംബി രാജേഷും പി കരുണാകരനും ഇ ടി മുഹമ്മദ് ബഷീറും അടക്കമുള്ളവർ സഭയ്ക്കുള്ളിൽ മികച്ചു നിൽക്കുന്നവരാണ്.

അതേസമയം ചിലരുടെ അസാന്നിധ്യം പോലും അണികളുടെ രോഷപ്രകടനത്തിന് ഇരയാകുകയു ചെയ്തിട്ടുണ്ട്. മുൻകാലങ്ങളിലേക്കാൾ കേരള വിഷയങ്ങൾ പാർലമെന്റിൽ സജീവമായ കാലഘട്ടമായിരുന്നു പോയ നാലര വർഷത്തേത്ത്. കേരള വിഷയങ്ങളുടെ പേരിൽ രാഷ്ട്രീയ വാഗ്വാദം അരങ്ങേറുകയും ചെയ്തു. ഈ സാഹചര്യത്തിൽ കൂടിയാണ് പെർഫോമൻസ് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിൽ എംപിമാർക്ക് വോട്ടു ചെയ്യാൻ വായനക്കാർക്ക് അവസരം ഒരുങ്ങുന്നത്.

ഈ വാർത്തക്കൊപ്പം കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ജിമെയിൽ അക്കൗണ്ട് തുറന്ന് ശേഷം നിങ്ങൾ ആഗ്രഹിക്കുന്ന എംപിക്ക് വോട്ടു ചെയ്യാവുന്നതാണ്. ഇന്ന് മുതൽ ഞായറാഴ്‌ച്ച അർദ്ധരാത്രി വരെ വോട്ടു രേഖപ്പെടുത്താം. തിങ്കളാഴ്‌ച്ച മറുനാടൻ കേരളത്തിലെ ഏറ്റവും മികച്ച എംപിയാര് എന്ന സർവേയുടെ ഫലം പ്രസിദ്ധീകരിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP