Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കാര്യവട്ടം എൻജിനീയറിങ് കോളേജിൽ ഹോസ്റ്റലിൽ പെൺകുട്ടികളുടെ സമരം തുടരും; 6.30 ന് ഹോസ്റ്റലിൽ കയറണമെന്നത് അംഗീകരിക്കാനാവില്ല; സമയം 9 മണി ആക്കണമെന്നും വിദ്യാർത്ഥികൾ; പ്രിൻസിപ്പാളുമായി നടത്തിയ ചർച്ച പരാജയം

കാര്യവട്ടം എൻജിനീയറിങ് കോളേജിൽ ഹോസ്റ്റലിൽ പെൺകുട്ടികളുടെ സമരം തുടരും; 6.30 ന് ഹോസ്റ്റലിൽ കയറണമെന്നത് അംഗീകരിക്കാനാവില്ല; സമയം 9 മണി ആക്കണമെന്നും വിദ്യാർത്ഥികൾ; പ്രിൻസിപ്പാളുമായി നടത്തിയ ചർച്ച പരാജയം

മറുനാടൻ ഡെസ്‌ക്‌

കാര്യവട്ടം: കാര്യവട്ടം എൻജിനീയറിങ് കോളേജിൽ ഹോസ്റ്റലിൽ താമസിക്കുന്ന പെൺകുട്ടികളുടെ സമരം തുടരും. വിദ്യാർത്ഥിനികളുമായി പ്രിൻസിപ്പാൾ നടത്തിയ ചർച്ച പരാജയപ്പെട്ടു. 6.30 ന് ഹോസ്റ്റലിൽ കയറണമെന്ന കോളേജ് അധികൃതരുടെ നിർദ്ദേശത്തിനെതിരെയാണ് സമരം. ഹോസ്റ്റലിൽ കയറാനുള്ള സമയം 6.30 ൽ നിന്ന് 9 മണി ആക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം.

സമരത്തെത്തുടർന്ന് പ്രിൻസിപ്പാൾ വിദ്യാർത്ഥികളുമായി ചർച്ച നടത്തിയിരുന്നു. എന്നാൽ, ചർച്ചയിൽ തീരുമാനമെടുക്കാനായില്ല. സാമൂഹ്യവിരുദ്ധരുടെ ശല്യം കൂടുതലായുള്ള പ്രദേശമായതുകൊണ്ടാണ് ഹോസ്റ്റലിൽ കയറാനുള്ള സമയം നേരത്തെ ആക്കിയതെന്ന് പ്രൻസിപ്പാൾ അറിയിച്ചു. പിടിഎ കമ്മിറ്റി ഉടൻ ചേരുമെന്നും അതിന് ശേഷം മാത്രമേ സമയം മാറ്റുന്ന കാര്യത്തിൽ തീരുമാനമെടുക്കാനാകൂ എന്നും പ്രിൻസിപ്പാൾ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP