Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ധാക്കയിൽ രാസവസ്തു സംഭരിച്ചിരുന്ന കെട്ടിടത്തിലെ തീപിടുത്തത്തിൽ മരണം 81 ആയി; പൊള്ളലേറ്റത് സ്ത്രീകളും കുട്ടികളുമടക്കം 50ലധികം ആളുകൾക്ക്; തീയണച്ചത് 14 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ; ഇടുങ്ങിയ പ്രദേശമായതിനാൽ രക്ഷാപ്രവർത്തനത്തിന് സഹായകരമായി ഹെലിക്കോപ്റ്ററുകളും

ധാക്കയിൽ രാസവസ്തു സംഭരിച്ചിരുന്ന കെട്ടിടത്തിലെ തീപിടുത്തത്തിൽ മരണം 81 ആയി;  പൊള്ളലേറ്റത് സ്ത്രീകളും കുട്ടികളുമടക്കം 50ലധികം  ആളുകൾക്ക്; തീയണച്ചത് 14 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ; ഇടുങ്ങിയ പ്രദേശമായതിനാൽ രക്ഷാപ്രവർത്തനത്തിന് സഹായകരമായി ഹെലിക്കോപ്റ്ററുകളും

മറുനാടൻ ഡെസ്‌ക്‌

ധാക്ക : രാസവസ്തുക്കൾ നിറച്ച കെട്ടിടത്തിൽ തീപിടുത്തമുണ്ടായതിന് പിന്നാലെ മരണം 81 ആയെന്നും റിപ്പോർട്ട്. ബുധനാഴ്‌ച്ച രാത്രിയാണ് ബാംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിൽ ബഹുനിലക്കെട്ടിടത്തിൽ തീപിടുത്തമുണ്ടായത്. സംഭവത്തിൽ സ്ത്രീകളും കുട്ടികളുമടക്കം 50ലേറെ പേർക്ക് ഗുരുതരമായ പൊള്ളലേറ്റിട്ടുണ്ട്. രക്ഷാപ്രവർത്തനം നടത്താൻ ഏറെ വൈകിയെന്നും പരാതിയുയർന്നിരുന്നു. അതിനാൽ തന്നെ മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നും ആശങ്കയുണ്ട്. പഴയ ധാക്കയിലെ ചൗക്കി ബസാർ മേഖലയിലാണ് സംഭവം. അഞ്ചുനിലകളുള്ള കെട്ടിടത്തിന്റെ ആദ്യ നിലയിലാണ് ബുധനാഴ്‌ച്ച രാത്രി തീപിടുത്തമുണ്ടായത്.

ഇവിടെ നിന്നും സമീപത്തുള്ള നാലു കെട്ടിടങ്ങളിലേക്ക് തീ പടർന്നു കയറിയതും അപകടത്തിന്റെ വ്യാപ്തി വർധിപ്പിച്ചു. സമീപത്ത് വിവാഹ വിരുന്നു നടക്കുകയായിരുന്ന ഒരു ഹാളിലേക്കും തീ പടർന്നു കയറി.ഈ ഭാഗത്ത് വഴികൾ ഇടുങ്ങിയതായതിനാൽ അഗ്നി ശമന സേനാ യൂണിറ്റുകൾക്കും വരവ് തടസമായി. രക്ഷാപ്രവർത്തനാി ഹെലിക്കോപ്പ്റ്റര് വരെ സംഭവസ്ഥലത്തെത്തിച്ചിരുന്നു. 14 മണിക്കൂർ നീണ്ടു നിന്ന പരിശ്രമത്തിനൊടുലവിലാണ് തീയണച്ചതെന്നാണ് റിപ്പോർട്ട്.

തീപിടിച്ച ഒരു കെട്ടിടത്തിന്റെ പ്രധാന കവാടം പൂട്ടിയിരുന്നതിനാൽ ആളുകൾക്കു രക്ഷപ്പെടാൻ കഴിഞ്ഞില്ല. മുകൾനിലയിൽ നിന്നു ചാടിയും ചിലർക്കു പരുക്കേറ്റു. ഈ കെട്ടിടം കാലപ്പഴക്കം കൊണ്ട് ജീർണാവസ്ഥയിലായിരുന്നുവെന്നും റിപ്പോർട്ടുണ്ട്. പ്ലാസ്റ്റിക്‌സ് വസ്തുക്കൾ, സൗന്ദര്യവർധക ഉൽപന്നങ്ങൾ, സുഗന്ധ ലേപനങ്ങൾ തുടങ്ങിയവയുടെ ഗോഡൗണുകളായും കടകളായുമാണ് കെട്ടിടത്തിലെ താഴത്തെ നിലകൾ ഉപയോഗിച്ചിരുന്നത്. മുകൾനിലകൾ താമസകേന്ദ്രങ്ങളായും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP