Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മക്കൾ തുള്ളിച്ചാടി നടക്കുന്നതിനെതിരേ ബഹളം വെച്ചതൊക്കെ വെറുതെയാകുമോ? പാരീസ് ഒളിമ്പിക്‌സിൽ പുതിയ ഇനമായി ചേർക്കാൻ നിർദ്ദേശിക്കപ്പെട്ട നാല് ഗെയ്മുകലിൽ ബ്രേക്ക് ഡാൻസും! നിർദ്ദേശം അംഗീകരിക്കപ്പെട്ടാൽ ഡാൻസ് കളിച്ചാലും ഒളിമ്പ്യനാകും

മക്കൾ തുള്ളിച്ചാടി നടക്കുന്നതിനെതിരേ ബഹളം വെച്ചതൊക്കെ വെറുതെയാകുമോ? പാരീസ് ഒളിമ്പിക്‌സിൽ പുതിയ ഇനമായി ചേർക്കാൻ നിർദ്ദേശിക്കപ്പെട്ട നാല് ഗെയ്മുകലിൽ ബ്രേക്ക് ഡാൻസും! നിർദ്ദേശം അംഗീകരിക്കപ്പെട്ടാൽ ഡാൻസ് കളിച്ചാലും ഒളിമ്പ്യനാകും

ചുമ്മാ തുള്ളിക്കളിച്ചു നടന്നോ എന്ന് കുട്ടികളെ ശകാരിക്കാൻ വരട്ടെ. ചിലപ്പോൾ അവർ ഭാവി ഒളിമ്പ്യന്മാരായേക്കും. 2024-ലെ പാരീസ് ഒളിമ്പിക്‌സിൽ പുതിയ ഇനമായി ഉൾപ്പെടുത്താൻ നിർദ്ദേശിക്കപ്പെട്ടവയിൽ ബ്രേക്ക് ഡാൻസുമുണ്ട്. കായികവേദിയിൽ ബ്രേക്ക് ഡാൻസ് മത്സരഇനമാക്കുന്നതിനെതിരേ അതിശക്തമായ വിമർശനം ഉയരുന്നുണ്ടെങ്കിലും, ഒളിമ്പിക്‌സിനെ കൂടുതൽ കലാപരമാക്കുന്നതിനും ന്യൂജൻ ആക്കുന്നതിനും ഇത് അത്യാവശ്യമാണെന്ന് സംഘാടക സമിതി ചെയർമാൻ ടോണി എസ്റ്റാൻക്വെ പറഞ്ഞു.

ബ്രേക്ക് ഡാൻസ്, സർഫിങ്, ക്ലൈംബിങ്, സ്‌കേറ്റ്‌ബോർഡിങ് എന്നിവയാണ് 2024-ൽ പുതിയതായി ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സംഘാടക സമിതി അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിക്ക് മുന്നിൽ സമർപ്പിച്ചിട്ടുള്ളത്. അന്തിമ തീരുമാനം ഒളിമ്പിക് കമ്മിറ്റിയാണ് എടുക്കേണ്ടത്. 2020 ഡിംസബറിനുള്ളിൽ ഇക്കാര്യത്തിൽ പ്രഖ്യാപനം വരും. എന്നാൽ, നിർദ്ദേശത്തെക്കുറിച്ചുള്ള വാർത്ത പുറത്തുവന്നപ്പോൾതന്നെ കായികലോകത്തുനിന്ന് വലിയതോതിലുള്ള വിമർശനമാണ് ഉയർന്നിരിക്കുന്നത്.

ഏപ്രിൽ ഫൂൾ ഇക്കുറി നേരത്തെയാണോ എന്നാണ് ഒരാൾ പ്രതികരിച്ചത്. സ്‌ക്വാഷ് പോലുള്ള ഇനങ്ങളെ പുറത്തുനിർത്തി ബ്രേക്ക് ഡാൻസിന് ഇടം നൽകുന്നത് കടുത്ത അനീതിയാണെന്നും ചിലർ അഭിപ്രായപ്പെട്ടു. എന്നാൽ, ബ്രിട്ടീഷ് ബ്രേക്കിങ് ലീഗിന്റെ ഡയറക്ടർ പാകോ ബോക്‌സിയെപ്പോലുള്ളവർ നിർദ്ദേശത്തെ സ്വാഗതം ചെയ്തു. ബ്രേക്ക് ഡാൻസിൽ കായികാധ്വാനമുണ്ടെന്നും പുതുതലമുറയ്ക്ക് ഏറെ ആവേശം പകരുന്ന കാര്യമായിരിക്കും ഇതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ബ്രേക്ക് ഡാൻസിനെ ഒരു കായികയിനമായി ഒളിമ്പിക്‌സിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം നേരത്തെ മുതൽക്കുണ്ട്. 2018-ലെ യൂത്ത് ഒളിമ്പിക്‌സിൽ ആദ്യമായി ഇതിടംപിടിച്ചു. ബംബിൾബീ എന്ന പേരിൽ മത്സരിച്ച റഷ്യയുടെ സെർജി ചെർനിഷേവിനെയാരുന്നു ആൺകുട്ടികളിൽ ഈയിനത്തിൽ സ്വർണം. ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗത്തിൽ 12 പേർ വീതമാണ് മത്സരിച്ചത്. ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗത്തിന് പുറമെ, മിക്‌സഡ് ഇനത്തിലും യൂത്ത് ഒളിമ്പിക്‌സിൽ മത്സരമുണ്ടായിരുന്നു.

ഇതാദ്യമായല്ല കലാകാരന്മാർക്ക് ഒളിമ്പിക്‌സിൽ അവസരം ലഭിക്കുന്നത്. കവിതയെഴുത്ത് ഒരുകാലത്ത് ഒളിമ്പിക് ഇനമായിരുന്നുവെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? 1912 മുതൽ 1948 വരെ കവിതയെഴുത്തിലും മത്സരം നടന്നിരുന്നു. കവിതയുടെ പ്രമേയത്തിന് കായികലോകവുമായി ബന്ധമുണ്ടാകണമെന്നതുമാത്രമായിരുന്നു ഇതിൽ നിഷ്‌കർഷിച്ചിരിക്കുന്നത്. ഇതിന് പുറമെ, ആർക്കിട്ടെച്ചർ, മ്യൂസിക്, പെയിന്റിങ്, ശില്പ നിർമ്മാണം എന്നിവയും ഈ കാലഘട്ടത്തിൽ ഒളിമ്പിക് മത്സരയിനങ്ങളായിരുന്നു. കലാകാരന്മാർ പ്രൊഫഷണലുകാണെന്ന് വിലയിരുത്തി 1954 ഒളിമ്പിക്‌സിൽ ഇവ ഒഴിവാക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP