Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

എങ്ങനെയും പിടിച്ചു നിൽക്കാൻ പരമാവധി വിട്ടുവീഴ്ചകളുമായി അഖിലേഷ് യാദവ്; മായാവതിക്ക് ഒരു സീറ്റ് കൂടുതൽ നൽകി ഒത്തുതീർപ്പ്; പ്രിയങ്ക എത്തിയതോടെ ശക്തിയാവാൻ ആഗ്രഹിച്ചെങ്കിലും മായാവതി വിസമ്മതിച്ചതിനാൽ അമേഠിയിലും റായ്ബറേലിയിലും രണ്ടു സീറ്റ് മാത്രം ഒഴിച്ചിടും: മോദി വിരുദ്ധ സഖ്യം പാളിയതോടെ യുപിയിൽ വീണ്ടും ബിജെപിക്ക് പ്രതീക്ഷ

എങ്ങനെയും പിടിച്ചു നിൽക്കാൻ പരമാവധി വിട്ടുവീഴ്ചകളുമായി അഖിലേഷ് യാദവ്; മായാവതിക്ക് ഒരു സീറ്റ് കൂടുതൽ നൽകി ഒത്തുതീർപ്പ്; പ്രിയങ്ക എത്തിയതോടെ ശക്തിയാവാൻ ആഗ്രഹിച്ചെങ്കിലും മായാവതി വിസമ്മതിച്ചതിനാൽ അമേഠിയിലും റായ്ബറേലിയിലും രണ്ടു സീറ്റ് മാത്രം ഒഴിച്ചിടും: മോദി വിരുദ്ധ സഖ്യം പാളിയതോടെ യുപിയിൽ വീണ്ടും ബിജെപിക്ക് പ്രതീക്ഷ

മറുനാടൻ മലയാളി ബ്യൂറോ

ലക്‌നൗ: കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള 'വിശാൽ ഗഡ്ബന്ധൻ' സാധ്യത പൊളിഞ്ഞതോടെ എസ്‌പിയും ബിഎസ്‌പിയും സീറ്റുധാരണയിൽ എത്തിയതോടെ പ്രതീക്ഷ വർധിക്കുന്നത് ബിജെപി പാളയത്തിൽ. മായാവതിയുടെ ബിഎസ്‌പിയും മുലായത്തിന്റെ എസ്‌പിയും കോൺഗ്രസിന്റെ പരമ്പരാഗത കുടുംബ സീറ്റുകൾ മാത്രം ഒഴിച്ചിട്ട് മറ്റ് എല്ലാ സീറ്റുകളിലും ഉഭയസമ്മത പ്രകാരം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരിക്കുകയാണ് മായാവതിയും അഖിലേഷ് യാദവും. അതായത് റായ് ബറേലിയും അമേഠിയും മാത്രം കോൺഗ്രസുമായി നേരിട്ട് പോരാടാൻ നിൽക്കാതെ അവർക്ക് വിട്ടുനൽകാനാണ് തീരുമാനം.

ഇത്തരത്തിൽ ഉത്തർപ്രദേശിൽ ബഹുജൻ സമാജ് പാർട്ടിയും (ബിഎസ്‌പി) സമാജ്വാദി പാർട്ടിയും (എസ്‌പി) ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സീറ്റുധാരണ പൂർത്തിയാക്കിയതോടെ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഈ സഖ്യത്തിൽ കോൺഗ്രസ് ഉണ്ടാകില്ലെന്ന് ഉറപ്പായി. മായാവതിയുടെ ബിഎസ്‌പി 38 സീറ്റിലും അഖിലേഷ് യാദവിന്റെ എസ്‌പി 37 സീറ്റിലും മത്സരിക്കും. 3 സീറ്റ് രാഷ്ട്രീയ ലോക്ദളിനു നൽകി. കോൺഗ്രസിനെ ഒഴിവാക്കിയാണ് ഈ മുന്നണിയുടെ സീറ്റു വിഭജനമെന്നത് വാസ്തവത്തിൽ വർധിപ്പിക്കുന്നത് ബിജെപിയുടെ പ്രതീക്ഷകളെയാണ്.

സംസ്ഥാനത്തെ ഏറ്റവും കൂടുതൽ ലോക്‌സഭാ സീറ്റുകളുള്ള സംസ്ഥാനമാണ് യുപി. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 80ൽ 72ഉം നേടിയ ബിജെപിക്ക് പക്ഷേ, ഇ്ക്കുറി പ്രതീക്ഷ നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു നേരത്തെ. യുപിയിൽ എസ്‌പി-ബിഎസ്‌പി-കോൺഗ്രസ് സഖ്യം തിരഞ്ഞെടുപ്പിന് ഒരുമിച്ച് നിൽക്കുമെന്ന നിലയിലാണ് ആദ്യം കാര്യങ്ങൾ ചർച്ചചെയ്യപ്പെട്ടത്. കഴിഞ്ഞ യുപി അസംബ്‌ളി തിരഞ്ഞെടുപ്പിൽ ഈ മൂന്നു പാർട്ടികളും വെവ്വേറെയാണ് മത്സരിച്ചത്.

ഇതോടെ ബിജെപിക്ക് കാര്യങ്ങൾ എളുപ്പമായി. ബിജെപി വിരുദ്ധ വോട്ടുകൾ മൂന്നു പാർട്ടികൾക്കിടയിലും ചിതറിപ്പോയതോടെ അസംബ്‌ളിയിൽ രാജ്യത്തെ ഞെട്ടിച്ച വിജയം നേടി ബിജെപി. അങ്ങനെ യോഗി ആദിത്യനാഥിനെ മുഖ്യമന്ത്രിയാക്കി സർക്കാരും രൂപീകരിച്ചു. അസംബ്‌ൡതിരഞ്ഞെടുപ്പിന് മുമ്പ് കോൺഗ്രസ് വിട്ടുവീഴ്ച ചെയ്യാതിരുന്നതാണ് അഖിലേഷിനേയും പിതാവ് മുലായത്തിനേയും പ്രകോപിപ്പിച്ചത്.

ചർച്ചയ്ക്ക് നേരിട്ട് വരാൻ വിസമ്മതിച്ച് രാഹുൽ പ്രതിനിധികളെ അയച്ചതോടെ തങ്ങളെ വിലകുറച്ചു കാണുകയാണ് ഹൈക്കമാൻഡെന്നു പോലും അഖിലേഷ് അന്ന് പ്രതികരിച്ചു. സമാന സ്ഥിതിയിൽ മായാവതിയുമായി കൂട്ടുചേരാനും കോൺഗ്രസോ മുലായമോ തയ്യാറായതുമില്ല. ഇത്തരത്തിൽ പ്രതിപക്ഷ വോട്ടുകൾ ഭിന്നിച്ചതോടെ അനായാസ വിജയം നേടി ബിജെപി.

പ്‌ക്ഷേ ഇതിൽ നിന്ന് പാഠമുൾക്കൊണ്ട കോൺഗ്രസ് ഇക്കുറി എന്തായാലും സഖ്യമുണ്ടാക്കും യുപിയിൽ എ്ന്ന നിലപാടാണ് സ്വീകരിച്ചത്. ഛത്തീസ്‌ഗഡിലും മറ്റും മായാവതി പിന്തുണ നൽകിയതോടെ കോൺഗ്രസിന് ഇക്കാര്യത്തിൽ പ്രതീക്ഷയുമുണ്ടായിരുന്നു. എന്നാൽ യുപിയിൽ എസ്‌പിയും ബിഎസ്‌പിയും കൈകോർക്കാൻ തീരുമാനിച്ചതോടെ ഇത് ഏകപക്ഷീയ നീക്കമായി. ഇതിന് മറുപടിയെന്നോണം പ്രിയങ്കയെ വടക്കൻ യുപിയിൽ പ്രചരണത്തിന്റെ നേതൃത്വം ഏൽപിച്ച് കോൺഗ്രസ് പുതിയ നീക്കം നടത്തി. ഇതോടെ അന്തിമ സീറ്റ് വിഭജനത്തിന് മുമ്പെങ്കിലും മായാവതിയേയും അഖിലേഷിനേയും അനുനയിപ്പിക്കാമെന്ന പ്രതീക്ഷയുണ്ടായിരുന്നു കോൺഗ്രസിന്. എന്നാൽ അതും പാളിയിരിക്കുകയാണ് ഇപ്പോൾ.

ഫലത്തിൽ കോൺഗ്രസിന്റെ വോട്ടുബാങ്ക് വേറെയും ബിഎസ്‌പിയുടേയും എസ്‌പിയുടേയും വോട്ടുകൾ മറുവശത്തും കേന്ദ്രീകരിക്കും. ഇതോടെ ബിജെപിക്ക് മിക്ക സീറ്റുകളിലും വിജയിച്ചു കയറാനാകുമെന്ന സ്ഥിതിയുണ്ടായേക്കും. എന്നാൽ കോൺഗ്രസ് ഇപ്പോഴും തീരുമാനം പ്രഖ്യാപിച്ചിട്ടില്ല. ജയ സാധ്യത കൂടുതലുള്ള സീറ്റുകളിലും കൂടെ കുടുംബ സീറ്റുകളായ അമേഠിയിലും റായ്ബറേലിയിലും മാത്രം സ്ഥാനാർത്ഥികളെ നിർത്താൻ കോൺഗ്രസ് തീരുമാനിച്ചേക്കുമോ എന്നാണ് ഇനി കാണാനുള്ളത്.

അങ്ങനെയെങ്കിൽ മറ്റു സീറ്റുകളിൽ മത്സരിക്കാതെ എസ്‌പിയുടേയോ ബിഎസ്ബിയുടേയോ സ്ഥാനാർത്ഥിക്ക് വോട്ടുചെയ്യാൻ കോൺഗ്രസ് തീരുമാനിച്ചേക്കും. ഈ സ്ഥിതി വന്നാൽ ബിജെപിക്ക് ആ പോരാട്ടത്തിൽ അടിതെറ്റുമെന്ന് കോൺഗ്രസ് കണക്കുകൂട്ടുന്നു. ഇതാവുമോ അന്തിമ തീരുമാനമെന്നത് അറിയാൻ ഇരിക്കുന്നതേയുള്ളൂ. എതായാലും തിരഞ്ഞെടുപ്പ് അടുക്കുമ്പോഴേക്കും കോൺഗ്രസ് ഇക്കാര്യത്തിൽ വ്യക്തത വരുത്തിയേക്കും.

പ്രിയങ്ക ഗാന്ധിയുടെ വരവോടെ കോൺഗ്രസിന് ഇവർ 12 സീറ്റ് വരെ നൽകുമെന്നു കേട്ടിരുന്നു. എന്നാൽ അമേഠിയിലും റായ്ബറേലിയിലും മാത്രം സഖ്യം സ്ഥാനാർത്ഥികളെ നിർത്തില്ലെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. ഇതേസമയം, ബിഎസ്‌പിക്കു പകുതി സീറ്റുകൾ വിട്ടുകൊടുത്തതിൽ കടുത്ത അതൃപ്തി മുലായം സിങ് വാർത്താസമ്മേളനം നടത്തി പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സരിക്കുന്ന വാരാണസിയിൽ സമാജ്വാദി പാർട്ടിയാണു മൽസരിക്കുക. ഇവിടെയും കോൺഗ്രസ് സ്ഥാനാർത്ഥി ഉണ്ടാകുമോ എന്ന് വ്യക്തമല്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP