Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പതിച്ചത് പുൽവാമ ആക്രമണത്തിന് ശേഷം ഇന്ത്യയിൽ കശ്മീരികൾക്ക് നേരെ നടക്കുന്ന ആക്രമണങ്ങളിൽ പ്രതിഷേധിക്കുക എന്ന പോസ്റ്റർ; ലിബറേഷൻ ഫോർ കാശ്മീർ, ലിബറേഷൻ ഫോർ ഫലസ്തീൻ, ലിബറേഷൻ ഫോർ മണിപ്പൂർ എന്നെഴുതിയത് രാജ്യദ്രോഹമായി; അറസ്റ്റിലായത് മലപ്പുറം സർക്കാർ കോളേജിലെ വിദ്യാർത്ഥികൾ; റിൻഷാദിനും ഹാരീസിനും എതിരെ ചുമത്തിയത് രാജ്യദ്രോഹക്കുറ്റം

പതിച്ചത് പുൽവാമ ആക്രമണത്തിന് ശേഷം ഇന്ത്യയിൽ കശ്മീരികൾക്ക് നേരെ നടക്കുന്ന ആക്രമണങ്ങളിൽ പ്രതിഷേധിക്കുക എന്ന പോസ്റ്റർ; ലിബറേഷൻ ഫോർ കാശ്മീർ, ലിബറേഷൻ ഫോർ ഫലസ്തീൻ, ലിബറേഷൻ ഫോർ മണിപ്പൂർ എന്നെഴുതിയത് രാജ്യദ്രോഹമായി; അറസ്റ്റിലായത് മലപ്പുറം സർക്കാർ കോളേജിലെ വിദ്യാർത്ഥികൾ; റിൻഷാദിനും ഹാരീസിനും എതിരെ ചുമത്തിയത് രാജ്യദ്രോഹക്കുറ്റം

എം പി റാഫി

മലപ്പുറം: പുൽവാമ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തിന്റെ അഖണ്ഡതയെ ബാധിക്കുന്ന പോസ്റ്റർ കാമ്പസിൽ പതിച്ച രണ്ട് വിദ്യാർത്ഥികൾ അറസ്റ്റിൽ. മലപ്പുറം ഗവ.കോളേജ് രണ്ടാം വർഷ ബി.കോം വിദ്യാർത്ഥി പാണ്ടിക്കാട് പന്തല്ലൂർ സ്വദേശി മുഹമ്മദ് റിൻഷാദ് (20), ഒന്നാം വർഷ ഇസ്ലാമിക് സ്റ്റഡീസ് വിദ്യാർത്ഥി മലപ്പുറം പാണക്കാട് സ്വദേശി മുഹമ്മദ് ഹാരിസ് എന്നിവരെയാണ് 124 (എ) ചുമത്തി രാജ്യദ്രോഹക്കുറ്റത്തിന് ഡിവൈഎസ്‌പി ജലീൽ തോട്ടത്തിലിന്റെ നേതൃത്വത്തിലുള്ള അറസ്റ്റ് ചെയ്തത്.

മുഹമ്മദ് റിൻഷാദ് ആണ് സംഭവത്തിന്റെ സൂത്രധാരനെന്ന് പൊലീസ് പറഞ്ഞു. 'പുൽവാമ ആക്രമണത്തിന് ശേഷം ഇന്ത്യയിൽ കശ്മീരികൾക്ക് നേരെ നടക്കുന്ന ആക്രമണങ്ങളിൽ പ്രതിഷേധിക്കുക' എന്ന പോസ്റ്റർ ഇരുവരും ചേർന്ന് കോളേജ് ക്യാമ്പസിൽ പതിപ്പിക്കുകയായിരുന്നു. 'ലിബറേഷൻ ഫോർ കാശ്മീർ, ലിബറേഷൻ ഫോർ ഫലസ്തീൻ, ലിബറേഷൻ ഫോർ മണിപ്പൂർ ' എന്നും പോസ്റ്ററിലുണ്ട്. ഇന്ത്യൻ ദേശീയത ജനങ്ങളുടെ സ്വതന്ത്ര്യ ജീവിതത്തിന് എതിരാണെന്നുമുള്ള സന്ദേശങ്ങൾ ഉൾകൊള്ളുന്നതാണ് പോസ്റ്റർ.

തീവ്ര ഇടത് ആശയങ്ങൾ അടങ്ങുന്ന രാജ്യസുരക്ഷയെ ബാധിക്കുന്ന സന്ദേശങ്ങളും കുറിപ്പുകളും റിൻഷാദിന്റെ ഫേസ്‌ബുക്ക്, വാട്‌സ് ആപ്പ് അടക്കമുള്ള സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്ന് പൊലീസ് കണ്ടെത്തി. ലെഫ്റ്റ് എക്‌സ്ട്രീമിസ്റ്റ് ചിന്താഗതികളാണ് ഇവർ പ്രചരിപ്പിച്ചതെന്നും കൂടുതൽ അന്വേഷണം നടന്നു വരികയാണെന്നും മലപ്പുറം ഡിവൈഎസ്‌പി മറുനാടൻ മലയാളിയോടു പറഞ്ഞു. അറസ്റ്റിലായ ഇരുവരെയും ഇന്ന് കോടതിയിൽ ഹാജരാക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP