Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേരളം വെന്തുരുകുന്നു; സംസ്ഥാന താപനിലയിൽ വൻ വ്യതിയാനം; തലസ്ഥാനത്ത് ഇന്നലെ രേഖപ്പെടുത്തിയ 38.2 ഡിഗ്രി ഫെബ്രുവരിയിലെ റെക്കോർഡ് ചൂട്; അടുത്ത നാലാഴ്ച തൽ സ്ഥിതി തുടർന്നേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം

കേരളം വെന്തുരുകുന്നു; സംസ്ഥാന താപനിലയിൽ വൻ വ്യതിയാനം; തലസ്ഥാനത്ത് ഇന്നലെ രേഖപ്പെടുത്തിയ 38.2 ഡിഗ്രി ഫെബ്രുവരിയിലെ റെക്കോർഡ് ചൂട്; അടുത്ത നാലാഴ്ച തൽ സ്ഥിതി തുടർന്നേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ഇത്തവണ വേനൽചൂട് സാധാരണയിൽ നിന്നും കൂടുതൽ.മാർച്ച്, ഏപ്രിൽ, മെയ്‌ മാസങ്ങളെയാണ് സംസ്ഥാനത്ത് വേനൽക്കാലമായി കാലാവസ്ഥ നിരീക്ഷണകേന്ദ്രം വിലയിരുത്തുന്നത്. എന്നാൽ ഇത്തവണ ഫെബ്രുവരി പകുതി പിന്നിട്ടപ്പോഴേക്കും സ്ഥിതി വിശേഷം മാറി. സംസ്ഥാനത്തെ താപനിലയിൽ വലിയ തോതിലുള്ള വ്യതിയാനമാണ് സംഭവിച്ചിരിക്കുന്നത്.

പോയ ദിവസങ്ങളിൽ താപനില മൂന്ന് ഡിഗ്രിയോളം വർധിച്ചെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിക്കുന്നത്. അടുത്ത നാലാഴ്ച ഈ നില തുടരാനാണ് സാധ്യതയെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം. സംസ്ഥാനത്ത് പലയിടത്തും ഉയർന്ന താപനില 38 ഡിഗ്രി കടന്നു. തിരുവനന്തപുരം ജില്ലയിൽ കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ 38.2 ഡിഗ്രി ഫെബ്രുവരി മാസത്തിൽ തലസ്ഥാനത്ത് രേഖപ്പെടുത്തിയ റെക്കോർഡ് ചൂടാണ്. കൃഷിയിടങ്ങളെല്ലാം വരണ്ടുണങ്ങിയ നിലയിലാണ്. തലസ്ഥാനത്തെ മിക്ക കിണറുകളും വറ്റി തുടങ്ങിയതായി റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.

തെക്കൻ കേരളത്തിലും വടക്കൻ കേരളത്തിലും ശരാശരി മൂന്ന് ഡിഗ്രിയോളം ചൂട് കൂടി. മധ്യകേരളത്തിൽ ശരാശരി 2ഡിഗ്രി ചൂടാണ് കൂടിയത്.വരണ്ട അന്തരീക്ഷം, മഴയുടെ കുറവ്, എന്നിവക്ക് പുറമേ വരണ്ട വടക്കുകിഴക്കൻ കാറ്റ് കേരളത്തിലേക്ക് എത്തുന്നതും ചൂട് കൂടാൻ കാരണമായി.ഫെബ്രവരി 15 മുതൽ മാർച്ച് 21 വരെ സൂര്യ രശ്മികൾ കേരളത്തിൽ തീഷ്ണമായി പതിക്കുന്ന കാലയളവാണ്.

ആഗോളതാപനത്തിന്റെ ഭാഗമായ കാലാവസ്ഥ മാറ്റം കേരളത്തേയും ബാധിക്കുന്നുവെന്ന ആശങ്ക ശക്തമാവുകയാണ്. കേരളത്തിൽ ജനുവരി 1 മുതൽ ഇന്നലെവരെ ലഭിക്കേണ്ട മഴയിൽ 33 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.മഴ അകന്നു നിൽക്കുന്ന അവസ്ഥ തുടർന്നാൽ കേരളത്തിലെ പല ജില്ലകളിലും ഈ വർഷം റെക്കോർഡ് ചൂടാവും രേഖപ്പെടുത്തുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP