Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കശുമാവിൻ തോട്ടത്തിൽ ഒളിപ്പിച്ചിരുന്നത് 27 ഇഞ്ച് നീളമുള്ള രക്തം പുരണ്ട വടിവാൾ; ആളൊഴിഞ്ഞ മറ്റൊരുപറമ്പിൽ നിന്നും കണ്ടെടുത്തത് രണ്ടുവാളുകൾ; പ്രതികളിൽ ഒരാൾ ഉപേക്ഷിച്ച ഷർട്ടും കണ്ടെത്തി; മറ്റുപ്രതികൾ ആളൊഴിഞ്ഞ തോട്ടത്തിൽ വസ്ത്രങ്ങൾ കത്തിച്ചതായി പൊലീസ്; പെരിയ ഇരട്ടക്കൊലക്കേസിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ ചുമതല ഐജി ശ്രീജിത്തിനെ ഏൽപിച്ചതിനെ വിമർശിച്ച് മുല്ലപ്പള്ളി

കശുമാവിൻ തോട്ടത്തിൽ ഒളിപ്പിച്ചിരുന്നത് 27 ഇഞ്ച് നീളമുള്ള രക്തം പുരണ്ട വടിവാൾ; ആളൊഴിഞ്ഞ മറ്റൊരുപറമ്പിൽ നിന്നും കണ്ടെടുത്തത് രണ്ടുവാളുകൾ; പ്രതികളിൽ ഒരാൾ ഉപേക്ഷിച്ച ഷർട്ടും കണ്ടെത്തി; മറ്റുപ്രതികൾ ആളൊഴിഞ്ഞ തോട്ടത്തിൽ വസ്ത്രങ്ങൾ കത്തിച്ചതായി പൊലീസ്; പെരിയ ഇരട്ടക്കൊലക്കേസിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ ചുമതല ഐജി ശ്രീജിത്തിനെ ഏൽപിച്ചതിനെ വിമർശിച്ച് മുല്ലപ്പള്ളി

മറുനാടൻ മലയാളി ബ്യൂറോ

കാസർകോഡ്: പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വകവരുത്താൻ ഉപയോഗിച്ച രക്തം പുരണ്ട വടിവാൾ കണ്ടെത്തി. ഏച്ചിലടുക്കത്തെ കശുമാവിൻ തോട്ടത്തിൽ ഒളിപ്പിച്ച 27 ഇഞ്ച് നീളമുള്ള വടിവാളാണ് കണ്ടെടുത്തത്. ആളൊഴിഞ്ഞ മറ്റൊരു പറമ്പിൽനിന്ന് രണ്ടു വാളുകൾ കൂടി കണ്ടെടുത്തിട്ടുണ്ട്.പ്രതികളിൽ ഒരാൾ ഉപേക്ഷിച്ച വസ്ത്രവും കണ്ടെത്തി. കൊലപാതകത്തിനുശേഷം പ്രതി സുരേഷ് ഉപേക്ഷിച്ച ഷർട്ടാണ് കണ്ടെത്തിയത്. മറ്റു പ്രതികൾ ആളൊഴിഞ്ഞ തോട്ടത്തിൽ വസ്ത്രങ്ങൾ കത്തിച്ചു. അവശിഷ്ടങ്ങൾ കണ്ടെത്താൻ ശാസ്ത്രീയപരിശോധന നടത്തും. പ്രതികളായ അനിൽകുമാറും വിജിനുമായി വെളുത്തോളിയിൽ പൊലീസ് തെളിവെടുപ്പ് നടത്തി.

അതേസമയം, പെരിയ ഇരട്ടക്കൊലക്കേസ് അന്വേഷണം ക്രൈംബ്രാഞ്ച് ഐജി: എസ്.ശ്രീജിത്തിനെ ഏൽപിച്ചതിനെതിരെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ രംഗത്തെത്തി. മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കേസ് അട്ടിമറിക്കാൻ വേണ്ടിയാണ് ഇരട്ടക്കൊലക്കേസിന്റെ ചുമതല ഐ.ജി ശ്രീജിത്തിനെ ഏൽപ്പിച്ചതെന്ന് മുല്ലപ്പള്ളി പറഞ്ഞു. കുനിയാൻ പറയുമ്പോൾ ഇഴയുന്ന ഉദ്യോഗസ്ഥനാണ് ശ്രീജിത്തെന്നും അദ്ദേഹത്തിന്റെ മുൻകാല ചരിത്രം പരിശോധിച്ചാൽ നമുക്ക് ഇക്കാര്യം മനസിലാകുമെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു.ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ ശ്രീജിത്ത് കൃത്യമായി നടപടി എടുത്തില്ല. ശബരിമലയിലും ശ്രീജിത്ത് യുവതികളെ പ്രവേശിപ്പിക്കാൻ നടത്തിയ നീക്കം സമുഹത്തിന് മുന്നിലുണ്ട്. കുറ്റകൃത്യങ്ങൾ അന്വേഷിക്കാനുള്ള ശ്രീജിത്തിന്റെ കഴിവെന്താണെന്നും മുല്ലപ്പള്ളിചോദിച്ചു. കെവിൻ കേസിൽ നടപടിനേരിട്ട ഉദ്യോഗസ്ഥനാണ് നിലവിൽകേസ് അന്വേഷിക്കുന്ന എസ്‌പി മുഹമ്മദ് റഫീക്ക്. അതിനാൽ ഇരട്ടക്കൊലപാതകം സിബിഐ അന്വേഷിക്കണമെന്നും മുഖ്യമന്ത്രി കൊല്ലപ്പെട്ടവരുടെ വീട് സന്ദർശിക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞു.

അതേസമയം, യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊല്ലപ്പെട്ട സംഭവം ഹീനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വീണ്ടുവിചാരമില്ലാത്തവർ നടത്തിയ പ്രവർത്തനമാണിത്. ഇടതുപക്ഷത്തെയും സിപിഎമ്മിനെയും അപകീർത്തിപ്പെടുത്തിയ രണ്ട് കൊലപാതകങ്ങളെ ഒരു തരത്തിലും ന്യായീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.തെറ്റായ ഒരു കാര്യം ഏറ്റെടുക്കേണ്ട ചുമതല പാർട്ടിക്കില്ല. ഇതിനെ തുടർന്നാണ് കൊലപാതകം നടന്നതിന് പിന്നാലെ പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അതിനെ തള്ളിപ്പറഞ്ഞത്.

ഇത്തരം ആളുകൾക്ക് പാർട്ടിയുടെ ഒരു പരിരക്ഷയും ലഭിക്കില്ല. കുറ്റവാളികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. പൊലീസുകാർക്ക് ഇതിന് വേണ്ട കർശന നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.കൊലപാതകത്തിന് ശേഷം നാട്ടിൽ മറ്റനേകം കാര്യങ്ങൾ നടന്നിട്ടുണ്ട്. കോൺഗ്രസിന്റെ ക്രമിനലുകൾ നാട്ടിൽ അഴിഞ്ഞാടിയിട്ടുണ്ട്. അതിനെയൊന്നും ആരും തള്ളിപ്പറഞ്ഞിട്ടില്ല. ഇത്തരം സംഭവങ്ങളെ കോൺഗ്രസ് പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്. ഇവരെ പ്രാത്സാഹിപ്പിച്ചാലും സംരക്ഷിച്ചാലും അത്തരക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. കാരണം നിയമം നിയമത്തിന്റെ വഴിക്കുപോകും. അതിന് യാതൊരുവിധത്തിലുള്ള പക്ഷഭേദവും ഉണ്ടാവില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.രാജ്യത്ത് സിപിഎം ഏറ്റവും കൂടുതൽ ആക്രമണം നേരിടുന്ന സമയമാണിത്. സിപിഎമ്മിന് എല്ലാ കാര്യത്തിലും വ്യക്തമായ നിലപാടുണ്ട്. സിപിഎമ്മിനെതിരെ കടുത്ത രീതിയിൽ ആക്രമണം അഴിച്ചവിട്ടത് കോൺഗ്രസാണെന്നും ഇടതുപക്ഷം ശക്തി പ്രാപിക്കുന്നത് പിന്തിരിപ്പൻ ശക്തികൾ ഭയപ്പെടുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP