Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സാഹിത്യ അക്കാദമി പ്രസിഡന്റിന് നട്ടെല്ലിന് പകരംവയ്ക്കാൻ വാഴപ്പിണ്ടി അയച്ചുകൊടുത്ത യൂത്ത് കോൺഗ്രസുകാർ ഇന്ദിരാഭവന്റെ സാംസ്‌കാരിക കൂട്ടായ്മ പ്രതിനിധികൾക്ക് എന്ത് അയച്ചുകൊടുക്കും? സിപിഎമ്മിന്റെ പേരുപോലും പറയാൻ ധൈര്യപ്പെടാതെ 'ധീരതയോടെ പ്രതികരിച്ച്' കോൺഗ്രസ് അനുകൂല എഴുത്തുകാരും സാംസ്‌കാരിക നായകരും; 'കൊലപാതക രാഷ്ട്രീയം' എന്നുമാത്രം പറഞ്ഞ് പെരുമ്പടവം ഉൾപ്പെടെയുള്ള എഴുത്തുകാർ; അഭിനന്ദന പ്രസംഗവുമായി ചെന്നിത്തലയും

സാഹിത്യ അക്കാദമി പ്രസിഡന്റിന് നട്ടെല്ലിന് പകരംവയ്ക്കാൻ വാഴപ്പിണ്ടി അയച്ചുകൊടുത്ത യൂത്ത് കോൺഗ്രസുകാർ ഇന്ദിരാഭവന്റെ സാംസ്‌കാരിക കൂട്ടായ്മ പ്രതിനിധികൾക്ക് എന്ത് അയച്ചുകൊടുക്കും? സിപിഎമ്മിന്റെ പേരുപോലും പറയാൻ ധൈര്യപ്പെടാതെ 'ധീരതയോടെ പ്രതികരിച്ച്' കോൺഗ്രസ് അനുകൂല എഴുത്തുകാരും സാംസ്‌കാരിക നായകരും; 'കൊലപാതക രാഷ്ട്രീയം' എന്നുമാത്രം പറഞ്ഞ് പെരുമ്പടവം ഉൾപ്പെടെയുള്ള എഴുത്തുകാർ; അഭിനന്ദന പ്രസംഗവുമായി ചെന്നിത്തലയും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരള മനസ്സാക്ഷിയെ ഞെട്ടിക്കുന്നതായിരുന്നു ദിവസങ്ങൾക്ക് മുമ്പ് കാസർകോട് ഉണ്ടായ ഇരട്ടക്കൊലപാതകം. രാഷ്ട്രീയ നേതാക്കളും അല്ലാത്തവരുമായ നിരവധി പേർ ഇതിനെ അപലപിച്ച് രംഗത്ത് എത്തിയിരുന്നു. എന്നാൽ ക്രൂരമായ ഈ അക്രമത്തിന് പിന്നിൽ സിിപഎമ്മാണെന്ന് തുടക്കം മുതലേ വ്യക്തമായതോടെ പ്രതികരിക്കാൻ പല സാംസ്‌കാരിക നായകർക്കും എഴുത്തുകാർക്കും മുട്ടുവിറച്ചു. പ്രതികരിച്ച അപൂർവം ചിലരാകട്ടെ സിപിഎം ആണ് കൊലയാളികൾ എന്ന സൂചനപോലും നൽകാൻ ഭയന്നാണ് കുറിപ്പുകൾ നൽകിയതും. ഇതെല്ലാം വലിയ ചർച്ചയായി മാറി സോഷ്യൽ മീഡിയയിലും മറ്റും.

ഇതിന് പിന്നാലെയാണ് ശരത് ലാലിന്റേയും കൃപേഷിന്റേയും കൊലപാതകം സാഹത്യ നായകന്മാർ ആരും അറിഞ്ഞില്ലേ എന്ന ചോദ്യമുയർത്തി യൂത്ത് കോൺഗ്രസ് രംഗത്തെത്തുന്നത്. പ്രതിസ്ഥാനത്ത് സിപിഎമ്മുകാരായാൽ പ്രതിഷേധിക്കാൻ മലയാളത്തിലെ സാഹിത്യകാരന്മാർക്ക് മടിയാണ്. അതു തന്നെയാണ് ഇവിടേയും സംഭവിച്ചത്. ഇതോടെ യൂത്ത് കോൺഗ്രസ് വാഴപ്പിണ്ടി ചാലഞ്ച് എന്ന പ്രതികാത്മക സമരവുമായെത്തി. നട്ടെല്ലിന് പകരം ഉപയോഗിക്കാൻ സിപിഎമ്മിനോട് അതീവ വിധേയത്വം കാട്ടുന്ന സാംസ്‌കാരിക നായകർക്കും സാഹിത്യകാരന്മാർക്കും വാഴപ്പിണ്ടി എത്തിക്കുന്ന ചാലഞ്ച്.

തൃശൂരിലെ സാഹിത്യ അക്കാദമിയിൽ വേറിട്ട പ്രതിഷേധവും നടത്തി. ഇതിന് പിന്നാലെ യൂത്ത് കോൺഗ്രസിനെ വിമർശിച്ചും മിണ്ടാതിരിക്കുന്ന സാഹിത്യ നായകന്മാരെ പിന്തുണച്ചും മുഖ്യമന്ത്രിയും രംഗത്തെത്തി. ഇതോടെ മുഖ്യമന്ത്രിക്കെതിരേയും വാഴപ്പിണ്ടി ചാലഞ്ചിന് തുടക്കമിട്ടു യുത്ത് കോൺഗ്രസുകാർ.

പക്ഷേ, ഇപ്പോൾ ഉയരുന്നത് മറ്റൊരു ചോദ്യമാണ്. കോൺഗ്രസ് അനുകൂലരായ ഒരുസംഘം സാഹിത്യകാരന്മാരും സാംസ്‌കാരിക നായകരുമൊക്കെയുണ്ട്. ഇവർക്കൊരു കൂട്ടായ്മയുമുണ്ട്. ഇന്ദിരാഭവൻ ആസ്ഥാനമായുള്ള സാംസ്‌കാരിക കൂട്ടായ്മ. കാസർകോട്ട് അതിക്രൂരമായ കൊലപാതകം നടന്ന് ദിവസങ്ങൾ പിന്നിട്ടതിന് പിന്നാലെ അവർ ഇന്ന് പ്രതികരിച്ചിരിക്കുകയാണ്. കൊലപാതക രാഷ്ട്രീയത്തിനെതിരെ പ്രതികരിക്കുക എന്ന മുദ്രാവാക്യമുയർത്തിയാണ് അവരുടെ രംഗപ്രവേശം. അതേസമയം, സിപിഎമ്മിനെതിരെ ഒരക്ഷരംപോലും പറയാൻ അവർ തയ്യാറായതുമില്ല.

ഇന്ന് നടന്ന ഇന്ദിരാഭവൻ സാംസ്‌കാരിക കൂട്ടായ്മയിൽ ആരും സിപിഎമ്മിന്റെ പേര് ഉച്ചരിച്ചില്ല. പകരം ഭരണകൂടത്തിന്റെയും സമൂഹത്തിന്റെയും ജീർണതകൾക്ക് എതിരെ കലഹിക്കാൻ കടമപ്പെട്ടവരാണ് സാഹിത്യകാരന്മാരെന്നും നിർധനരായ രണ്ടു യുവാക്കളെ രാഷ്ട്രീയ പകപോക്കലിന്റെ പേരിൽ അരുംകൊല നടത്തിയിട്ടും ആരും പ്രതികരിച്ചില്ലെന്ന് കോൺഗ്രസ് അനുകൂല 'ബുജികൾ' പരിതപിക്കുന്നു.

അധികാരത്തിന്റെ അപ്പക്കഷ്ണങ്ങൾക്ക് വേണ്ടി ചില സാഹിത്യകാരന്മാർ മൗനികൾ ആയിരിക്കുകയാണെന്നും അവർ പറയുന്നു. കൊലപാതക രാഷ്ട്രീയത്തിന് എതിരെ പ്രതികരിക്കാൻ മുന്നോട്ടുവന്ന സാംസ്‌കാരിക കൂട്ടായ്മയിലെ എഴുത്തുകാരെ അഭിനന്ദിക്കുന്നു എന്നാണ് യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വ്യക്തമാക്കിയത്.

ഇതോടെ വിഷയം വലിയ ചർച്ചയായി. യൂത്ത് കോൺഗ്രസുകാർ വാഴപ്പിണ്ടി ചാലഞ്ച് ഇനി സ്വന്തം പാളയത്തിൽ കൂടെ നടത്തട്ടെയെന്ന വിമർശനമാണ് ഉയരുന്നത്. സിപിഎമ്മിന്റെ പേരുപറഞ്ഞ് ശക്തമായി വിമർശിക്കാൻ സ്വന്തം പക്ഷത്തുള്ള എഴുത്തുകാർ തന്നെ മടിക്കുന്ന സാഹചര്യത്തിൽ ഇനിയെങ്ങനെ മറുപക്ഷത്തെ വിമർശിക്കുമെന്ന നിലയിൽ വിഷയം യൂത്ത് കോൺഗ്രസിലും ചർച്ചയായിട്ടുണ്ട്. ഏതായാലും തങ്ങൾക്കെതിരെ പ്രതികരിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ വാഴപ്പിണ്ടി ചാലഞ്ച് തുടങ്ങുമെന്നു യൂത്ത് കോൺഗ്രസ് പ്രഖ്യാപിച്ചു കഴിഞ്ഞു.

സാഹിത്യ അക്കാദമിയിലെ സാഹിത്യ നായകന്മാർക്കു വാഴപ്പിണ്ടി സമ്മാനിക്കുന്നതിനു മുമ്പ് പിണറായി വിജയനുതന്നെയായിരുന്നു നൽകേണ്ടിയിരുന്നതെന്ന് യൂത്ത് കോൺഗ്രസ് നേതാക്കൾ പറഞ്ഞു. ക്ലിഫ് ഹൗസിലേക്കു വാഴപ്പിണ്ടി അയച്ചുകൊണ്ടു ചാലഞ്ചിനു യൂത്ത് കോൺഗ്രസ് ആഹ്വാനം ചെയ്തിട്ടുമുണ്ട്. അതിനിടെയാണ് കോൺഗ്രസ് സാംസ്‌കാരിക കൂട്ടായ്മയ്ക്ക് നേരെ തന്നെ വിമർശനം ഉയരുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP