Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

യുപിക്ക് പിന്നാലെ ആസാമിലും വ്യാജമദ്യ ദുരന്തം; ഗോലഘട്ടിൽ വ്യാജമദ്യം കഴിച്ച് ഒൻപത് സ്ത്രീകൾ അടക്കം 16 പേർ മരിച്ചു; അൻപതോളം പേർ ചികിത്സയിൽ; നൂറോളം പേർ മദ്യം കുടിച്ചിരുന്നുവെന്ന് റിപ്പോർട്ട്

യുപിക്ക് പിന്നാലെ ആസാമിലും വ്യാജമദ്യ ദുരന്തം; ഗോലഘട്ടിൽ വ്യാജമദ്യം കഴിച്ച് ഒൻപത് സ്ത്രീകൾ അടക്കം 16 പേർ മരിച്ചു; അൻപതോളം പേർ ചികിത്സയിൽ; നൂറോളം പേർ മദ്യം കുടിച്ചിരുന്നുവെന്ന് റിപ്പോർട്ട്

മറുനാടൻ ഡെസ്‌ക്‌

ഗോലഘട്ട്: ഉത്തർപ്രദേശിനും ഉത്താരാഖണ്ഡിനും പിന്നാലെ ആസാമിലും വ്യാജമദ്യ ദുരന്തം. ആസാമിലെ ഗോലഘട്ടിൽ വ്യാജമദ്യം കഴിച്ച് ഒൻപത് സ്ത്രീകൾ അടക്കം 16 പേർ മരിച്ചു. അൻപതോളം പേർ ചികിത്സയിലെന്നും വിവരം. അതേസമയം മരണസംഖ്യ ഉയർന്നേക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ

നൂറോളം പേർ മദ്യം കുടിച്ചിരുന്നുവെന്നാണ് വിവരം. 12 പേർ വെള്ളിയാഴ്ചയും നാല് പേർ വ്യാഴാഴ്ച രാത്രിയുമാണ് മരിച്ചത്. ഒരാളിൽനിന്നു വാങ്ങിയ മദ്യമാണ് ദുരന്തത്തിന് ഇടയാക്കിയതെന്നാണ് പൊലീസ് നിഗമനം. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ എഡിഎം ഉത്തരവിട്ടു.

വ്യാജമദ്യം കഴിച്ച 27 പേരെ ജോർഹാറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ മാത്രം പ്രവേശിപ്പിച്ചിട്ടുണ്ട്. മദ്യം കഴിച്ച പലരുടെയും നില ഗുരുതരമാണെന്നും മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നും പൊലീസ് അറിയിച്ചു. സൽമിറ ടീ എസ്റ്റേറ്റിലെ തൊഴിലാളികളാണ് മരിച്ചവരിൽ ഭൂരിഭാഗവും.

ഈ അടുത്തകാലത്തായി ഉത്തർപ്രദേശിൽ വ്യാജമദ്യ ദുരന്തത്തിൽ 90 പേർ മരിച്ചിരുന്നു. ഉത്തർപ്രദേശിലും ഉത്താരാഖണ്ഡിലുമായാണ് ആളുകൾ മരിച്ചത്. സഹ്റാൻപൂരിൽ 38 ഉം, മീററ്റിൽ 18, കുശിനനഗറിൽ 10 പേരുമാണ് മരിച്ചത്. ഉത്തരാഖണ്ഡിൽ 26 മരണവും റിപ്പോർട്ട് ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP