Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

യൂബർ ടാക്‌സിക്കെതിരേ ഇറ്റലിയിലും പ്രതിഷേധം: പ്രകടനത്തിൽ പങ്കെടുത്തത് രണ്ടായിരത്തിലധികം ഡ്രൈവർമാർ

യൂബർ ടാക്‌സിക്കെതിരേ ഇറ്റലിയിലും പ്രതിഷേധം: പ്രകടനത്തിൽ പങ്കെടുത്തത് രണ്ടായിരത്തിലധികം ഡ്രൈവർമാർ

ടൂറിൻ: അന്താരാഷ്ട്ര തലത്തിലുള്ള ടാക്‌സി ശൃംഖലയായ യൂബർ ടാക്‌സിക്കെതിരേ ഇറ്റലിയിലും പ്രതിഷേധം ശക്തമാകുന്നു. യൂബർ ടാക്‌സി  ഇറ്റലിയിലെ നിരത്തുകളിൽ ഇറങ്ങുന്നതിനെതിരേ പ്രതിഷേധിച്ചുകൊണ്ട് നടത്തിയ പ്രകടനത്തിൽ രണ്ടായിരത്തിലധികം ടാക്‌സി ഡ്രൈവർമാരാണ് പങ്കെടുത്തത്.

ബജറ്റ് റേറ്റിൽ യാത്രക്കാർക്ക് യാത്രാ സൗകര്യം ഒരുക്കുന്ന യൂബർ ടാക്‌സിയിൽ പ്രഫഷണലുകളല്ലാത്ത ഡ്രൈവർമാരാണ് വാഹനം ഓടിക്കുന്നതെന്നതാണ് ഇതിനെതിരേയുള്ള പ്രധാന ആരോപണം. ജിനോവ, മിലാൻ, റോം, നേപ്പിൾസ് എന്നിവിടങ്ങളിൽ നിന്നുള്ള ടാക്‌സി ഡ്രൈവർമാരും പിയാസ ആർബാരെല്ലോയിൽ നടന്ന പ്രകടനത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. പിന്നീട് ഇറ്റലി ട്രാൻസ്‌പോർട്ട് റഗുലേറ്ററുടെ ആസ്ഥാനത്തേക്ക് ഡ്രൈവർമാർ  പ്രകടനം നടത്തുകയായിരുന്നു.

യൂബർ സർവീസുകൾ അനാവശ്യ മത്സരാണ് സൃഷ്ടിക്കുന്നതെന്നും തങ്ങൾക്കു ബാധകമായിരിക്കുന്ന എല്ലാ നിയമങ്ങളും യൂബർ ടാക്‌സി ഡ്രൈവർമാർക്കും ബാധകമാക്കണമെന്നും പ്രകടനത്തിൽ പങ്കെടുത്തവർ ആവശ്യപ്പെട്ടു. യൂറോപ്പിലാകമാനം യൂബർ ടാക്‌സി ആധിപത്യം ഉറപ്പിച്ചുവരികയാണിപ്പോൾ. തങ്ങൾ വാഗ്ദാനം ചെയ്യുന്നത്ര സുരക്ഷിതത്വം പോലും ഇല്ലാതെയാണ് യാത്രക്കാരെ അവർ കൊണ്ടുപോകുന്നത്. കൂടാതെ സാധാരണ ടാക്‌സി ഡ്രൈവർമാർക്ക് ബാധകമായിരിക്കുന്ന നികുതികൾ ഇവർക്ക് ബാധകമല്ലാത്തതിനാൽ കുറഞ്ഞ നിരക്കിൽ സേവനം നൽകാനും ഇവർക്കാകും.

ഒരു പൊലീസ് ഓഫീസർ യൂബർ ടാക്‌സി ഡ്രൈവർമാരിലൊരാളുടെ ഡ്രൈവിങ് ലൈസൻസ് പിടിച്ചെടുക്കുകയും 1750 യൂറോ പിഴ ചുമത്തിയത് അടുത്തിടെ ജിനോവ കോടതി റദ്ദു ചെയ്തതിനെത്തുടർന്നാണ് ടൂറിനിൽ ടാക്‌സി ഡ്രൈവർമാർ പ്രകടനത്തിന് ഒരുങ്ങിയത്. ഇറ്റലിയിലെ ടാക്‌സി ഡ്രൈവർമാരുടെ യൂണിയന് ശക്തമായ പിന്തുണയാണ് എവിടെ നിന്നും ലഭിക്കുന്നത്. ടാക്‌സി മാർക്കറ്റ് ലിബറലൈസ് ചെയ്യാനുള്ള നീക്കത്തെയും കൂടുതൽ ടാക്‌സി ലൈസൻസ് നൽകാനുള്ള സർക്കാരിന്റെ ശ്രമത്തേയും മുമ്പ് ടാക്‌സി യൂണിയൻ ചെറുത്തു തോല്പിച്ചിരുന്നു.
യൂബർ ടാക്‌സിക്കെതിരേ മറ്റു ചില യൂറോപ്യൻ രാജ്യങ്ങളിൽ നടന്ന പ്രകടനങ്ങൾ അവസാനം അക്രമത്തിൽ കലാശിക്കുകയായിരുന്നു. കഴിഞ്ഞ വർഷം പാരീസ്, മാഡ്രിഡ് എന്നിവിടങ്ങളിൽ നടന്ന പ്രതിഷേധപ്രകടനത്തിലാണ് അക്രമം അരങ്ങേറിയത്. അടുത്ത കാലത്ത് ന്യൂഡൽഹിയിൽ വച്ച് യൂബർ ടാക്‌സി ഡ്രൈവർ ഒരു പെൺകുട്ടിയെ ബലാത്സംഗം ചെയ്തതും അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചു പറ്റിയ സംഭവമായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP