Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നാളെ വിവാഹത്തിനു ദിലീപേട്ടൻ വരില്ലെ....ഇല്ല മോളെ, ഞാൻ വന്നില്ലെങ്കിലും മഞ്ജുവും മോളും വരും...എത്രയും പെട്ടെന്ന് നീ തിരിച്ചു വന്നാൽ മാത്രം മതി; ദിലീപ് മാനസികമായി തകർന്ന ദിവസമായിരുന്നു കാവ്യയുടെ വിവാഹമെങ്കിൽ മഞ്ജു വാര്യർ മനസ്സ് തുറന്ന് ചിരിച്ചതും സന്തോഷിക്കുകയും ചെയ്ത ദിവസമായിരുന്നു അത്; എന്റെ ജവിതത്തിൽ സംഭവിച്ച അപകടമാണ് നിങ്ങളുമായുള്ള വിവാഹമെന്ന് പറഞ്ഞ് നിശാലിനെ കാവ്യയും ഒഴിവാക്കി; ദിലീപിന്റെ ജയിൽ ജീവിതം ഒരു ഫ്ളാഷ് ബാക്ക്: പല്ലിശേരി പരമ്പര തുടരുന്നു

നാളെ വിവാഹത്തിനു ദിലീപേട്ടൻ വരില്ലെ....ഇല്ല മോളെ, ഞാൻ വന്നില്ലെങ്കിലും മഞ്ജുവും മോളും വരും...എത്രയും പെട്ടെന്ന് നീ തിരിച്ചു വന്നാൽ മാത്രം മതി; ദിലീപ് മാനസികമായി തകർന്ന ദിവസമായിരുന്നു കാവ്യയുടെ വിവാഹമെങ്കിൽ മഞ്ജു വാര്യർ മനസ്സ് തുറന്ന് ചിരിച്ചതും സന്തോഷിക്കുകയും ചെയ്ത ദിവസമായിരുന്നു അത്; എന്റെ ജവിതത്തിൽ സംഭവിച്ച അപകടമാണ് നിങ്ങളുമായുള്ള വിവാഹമെന്ന് പറഞ്ഞ് നിശാലിനെ കാവ്യയും ഒഴിവാക്കി; ദിലീപിന്റെ ജയിൽ ജീവിതം ഒരു ഫ്ളാഷ് ബാക്ക്: പല്ലിശേരി പരമ്പര തുടരുന്നു

പല്ലിശ്ശേരി

ദിലീപിന്റെ ജയിൽ ജീവിതം ഒരു ഫ്ളാഷ് ബാക്ക് - 13

ർത്താവിനെ കാവ്യയും ദിലീപും ചേർന്ന് മനസികമായി പീഡിപ്പിച്ചു. ഭാഗ്യം കൊണ്ടാണ് മരണ വക്കിൽ നിന്നും രക്ഷപ്പെട്ടതെന്ന് കാവ്യയുടെ അടുത്ത ബന്ധുക്കൾ സൂചിപ്പിച്ചു. വളരെ രഹസ്യമാക്കി വച്ച ആത്മഹത്യ ശ്രമം സുജയാണ് നിശാൽ ചന്ദ്രയെ വിളിച്ചു പറഞ്ഞതെന്നാണ് പിന്നാമ്പുറ വർത്തമാനം. എന്തായാലും ആത്മഹത്യ ശ്രമവാർത്ത അധികം പേരും അറിഞ്ഞില്ല അങ്ങനെ ഒരു സംഭവം നടന്നിട്ടില്ലെന്നാണ് കാവ്യയുടെ വീട്ടുകാർ പ്രതികരിച്ചത്. കാവ്യ ആത്മഹത്യക്കു ശ്രമിച്ചാലും ഇല്ലെങ്കിലും ദീലിപിനെ മറന്നൊരു ജീവതം കാവ്യക്കും ഉണ്ടായിരുന്നില്ല.

വിവാഹത്തിന്റെ തലേ ദിവസം കാവ്യ ദീലിപേട്ടനെ വിളിച്ച് ശപിക്കരുതെന്നപേക്ഷിച്ചു. ആ നിമിഷം പൊട്ടിക്കരഞ്ഞെന്നാണ് ദിലീപിനൊപ്പമുണ്ടായിരുന്നവരിൽ നിന്നും അറിഞ്ഞത്. നിന്റെ നന്മ മാത്രമാണ് ഞാൻ ആഗ്രഹിച്ചത്. നിന്നെ എനിക്കു ശപിക്കാൻ കഴിയുമെന്നു തോന്നുന്നുണ്ടോ. നിനക്ക് ശപിക്കാൻ പറ്റുമോ. എന്റെ ഭാര്യയിൽ നിന്നും കിട്ടാത്ത സ്നേഹം മതിവരോളം തന്നവളാണു നീ. എന്റെ സന്തോഷത്തിലും സുഖത്തിലുമായിരുന്നു നിന്റെ ആനന്ദം. അതെല്ലാം മറക്കാൻ എനിക്കു കഴിയില്ല. നീ എത്രയും വേഗം നിന്റെ ഭർത്താവിനെ ഉപേക്ഷിച്ചു വരണം, നിനക്കു വേണ്ടി ഞാനിവിടെ കാത്തിരിക്കുകയാണ്.

നാളെ വിവാഹത്തിനു ദിലീപേട്ടൻ വരില്ലെ.
ഇല്ല മോളെ, ഞാൻ വന്നില്ലെങ്കിലും മഞ്ജുവും മോളും വരും.
എത്രയും പെട്ടെന്ന് നീ തിരിച്ചു വന്നാൽ മാത്രം മതി.

ആ രാത്രി മുതൽ തുടങ്ങിയ മദ്യപാനം നേരം വെളുക്കുന്നതു വരെ തുടർന്നു. ദിലീപ് ബോധമില്ലാതെ കിടന്നു. ഛർദ്ദിച്ചു. പൊട്ടിക്കരഞ്ഞു. അതിനിടയിൽ കാവ്യയെ വിളിക്കാൻ ഒരു ശ്രമം നടത്തി കാവ്യയുടെ മൊബൈൽ ഫോൺ ഓഫ് ആയിരുന്നു.

രാവിലെ കാവ്യയുടെ ഫോൺ വന്നു. പെട്ടെന്ന് ഫോണെടുത്ത് സങ്കടം ഭാവിച്ചു വിളിച്ചു. മോളൂ. മൂകാംബികയിൽ എത്തിയോ. നീ എത്രയും വേഗം തിരിച്ചു വരാൻ വേണ്ടി ഞാൻ പ്രാർത്ഥിക്കാം.

മറു ഭാഗത്തു നിന്നും കാവ്യയുടെ പ്രിതികരണം ഉണ്ടായില്ല.

രാത്രി ഞാൻ വിളിക്കാം

അതിനിടയിൽ കാവ്യ മൊബൈൽ ഓഫാക്കിയിരുന്നു.
ഇനി ദിലീപുമായി ഏറ്റവും അടുപ്പമുള്ളവർ പറഞ്ഞ കഥ.

കാവ്യ - നിശാൽ വിവാഹ മുഹൂർത്തത്തിൽ ദിലീപ നന്നായി മദ്യപിച്ചു. ബോധം മറിയുന്നതു വരെ. കൂട്ടിലിട്ടു വളർത്തിയ സ്വന്തം കിളി പറന്നു പോയി സങ്കടം ആ സങ്കടം സഹിക്കാൻ വയ്യാതെ വീണ്ടും വീണ്ടും മദ്യപിച്ചു. കൂട്ടുകാരെ വിളിച്ചു പറഞ്ഞും. അവൾ പോയെടാ എന്റ കാവ്യ എന്നെ വിട്ടു പോയി. ഞാനിതെങ്ങനെ സഹിക്കും. എന്നു ചോദിച്ച് കാറിന്റെ വേഗത കൂട്ടി.

ദിലീപ് മാനസികമായി തകർന്ന ദിവസമായിരുന്നു കാവ്യയുടെ വിവാഹമെങ്കിൽ മഞ്ജു വാര്യർ മനസ്സ് തുറന്ന് ചിരിച്ചതും സന്തോഷിക്കുകയും ചെയ്ത ദിവസമായിരുന്നു. കാവ്യയെന്ന് കരട് മനസ്സിൽ കടന്നു കൂടി ഉറക്കം നഷ്ടപ്പെട്ടിട്ട് കുറെ നാളായി. അതിനവസാനമാണ് വിവാഹ ദിവസം. ഇനി സുഖമായി ഉറങ്ങാം എന്ന് സ്വയം പറഞ്ഞു. അതേ സമയം ദിലീപിനു ഉറങ്ങാൻ പറ്റിയില്ല. ഉറക്കം നഷ്ടപ്പെട്ട ദിവസമായിരുന്നു പിന്നങ്ങോട്ട്. രാത്രി ദിലീപ് ഫോൺ ചെയ്യുമെന്നു മനസ്സിലാക്കിയ കാവ്യ അപകടം മണത്തറിഞ്ഞു. വിവാഹ ദിവസം തന്നെ പ്രശ്നങ്ങൾ ഉണ്ടാകാൻ പാടില്ലെന്ന് തീരുമനിച്ചു. മൊബൈൽ ഓഫ് ചെയ്തു.

നിശാലും കാവ്യയും സന്തോഷത്തോടെ ജീവിത തുടങ്ങി. അതിനിടയിൽ നിശാലിന്റെ ഫോണിലൂടെ പരിചയമില്ലാത്ത നമ്പരുകളിൽ നിന്നും ചില കോളുകൾ വന്നിരുന്നു. അതൊന്നും സന്തോഷം നൽകിയില്ല. പരിഹാസം കുറ്റപ്പെടുത്തലുകൾ, വേദനിപ്പിക്കൽ, അപമാനിക്കൽ എല്ലാം അതൽ ഉണ്ടായിരുന്നു. മറുപടി പറഞ്ഞാൽ പ്രശ്നങ്ങൾ കൂടുമെന്നു കരുതി നിശാൽ മൊബൈൽ ഓഫാക്കി. നിശാൽ നിശബ്ദനായെങ്കിലും ദിലീപ് പിന്മാറാൻ ഒരുക്കമല്ലായിരുന്നു. എടാ ഡാഷ് മോനേ നിങ്ങൾ പറയുന്നതൊന്നും ഞാൻ വിശ്വസിക്കില്ല. ഇന്നും മുതൽ കാവ്യ എന്നെ സനേഹിച്ചാൽ മതി, അവൾ ഇന്നലെ എന്തായിരുന്നു എന്നു എനിക്ക് അറിയണ്ട

അപ്പോൾ നിനക്ക് കാര്യങ്ങൾ എല്ലാം മനസ്സിലായി. നിശാലും ഒന്നും പറഞ്ഞില്ല. ദിലീപ് പറഞ്ഞതിൽ സത്യമുണ്ടോ. അതോ കാവ്യയെ പോലെ സുന്ദരിയായ സെലിബ്രേറ്റിയെ ഭാര്യാക്കിയതിലുള്ള അസൂയ കൊണ്ടാണോ ഇങ്ങിനെയൊക്കെ. ഒരു കാര്യവും കാവ്യയോടു ചോദിച്ചില്ല. ഒന്നും സംഭവിക്കാത്ത മട്ടിൽ നിശാൽ പെരുമാറി.

കുവൈറ്റിലെ വീട്ടിൽ ചെന്നതു മുതലാണ് എല്ലാം തല കീഴായി മറിഞ്ഞതു കാവ്യയുടെയും ദിലീപിന്റെയും സ്വഭാവം മനസ്സിലാക്കിയതും. ദിവസവും കാവ്യ മണിക്കൂറുകളോളം ഫോണിൽ സാസാരിക്കുന്നതും ചാറ്റ് ചെയ്യുന്നതും കണ്ടു. പാതിരാത്രി വരെ ഫോൺ സല്ലാപം നീണ്ടു പോയിരുന്നു. മറ്റൊരു ദിവസം ദിലീപ് നേരിട്ടു വിളിച്ചു പരിഹസിച്ചു. കാവ്യയും ദിലീപും തമ്മിലുള്ള പ്രണയ കേളികളുട രംഗങ്ങൾ അയച്ചു തരാമെന്നു പറഞ്ഞു. ഒരു ഭർത്താവിനും സഹിക്കാൻ കഴിയാത്ത രീതിയിലാരിരുന്നു ദിലീപിന്റ സംസാരം.

ആകെ രണ്ടു മാസം മാത്രമാണ് കുവൈറ്റിലെ വീട്ടിൽ കാവ്യ താമസിച്ചത്.. അതിൽ ആദ്യത്തെ ഒരു മാസം കാവ്യയുടെ അച്ഛനും അമ്മയും ഉണ്ടായിരുന്നു. മകൾക്ക് ധൈര്യം കൊടുക്കാനും ജീവിതം സന്തോഷിപ്പിക്കാനും വേണ്ടു ഉപദേശങ്ങൾക്കും വേണ്ടിയായിരുന്നു അച്ഛനമ്മമാർ താമസിച്ചത്. എന്നാൽ കാവ്യ ദിലീപ് ഫോൺ വിളി ദിവസവും മണിക്കൂറുകളോളം നീണ്ടു നിന്നു. കാര്യങ്ങൾ ശരിയായ രീതിയിലല്ല പോകുന്നത് എന്നു മനസ്സിലാക്കിയെങ്കിലും സ്നേഹപൂർവ്വം കാവ്യയോടു പെരുമാറി. അതിനു ശേഷവും ഫോൺ വിളി കൂടുതലല്ലാതെ കുറവില്ലെന്നും ഭാര്യയും ഭർത്താവും തമ്മിൽ എല്ലാം പരിഹരിക്കേണ്ടതാണന്നും തീരുമനിച്ചു. എന്നിട്ടും കാര്യങ്ങൾ നേരായ മാർഗ്ഗത്തിൽ വന്നില്ല.

അതിനിടയിൽ കാവ്യ പട്ടണത്തിൽ ഭൂതം എന്ന സിനിമയിൽ അഭിനിക്കാൻ കേരളത്തിലേക്കു പോയി. എറണാകുളത്തു പരിസരപ്രദേശങ്ങളിലുമായിരുന്നു ഷൂട്ടംഗ്. ഷൂട്ടിഗിനു പോയ കാവ്യ നിശാലിനെ വിളിച്ചില്ല. നിശാൽ വിളിച്ചെങ്കിലും താൽപ്പര്യമില്ലാത്ത മട്ടിലാണ് ഫോൺ സംസാരിച്ചത്. പട്ടണത്തിൽ ഭൂതം ഷൂട്ടിംഗിനു പോയ കാവ്യയും ദിലീപും മിക്ക ദിവസങ്ങളിലും കണ്ടു മുട്ടി. പ്രണയ ബന്ധം പുതുക്കി. നിശാലിൽ നിന്നും എത്രയും വേഗം വിവാഹ മോചനം നേടണമെന്നും അതിനുള്ള സഹായങ്ങൾ എല്ലാം ചെയ്തു കൊടുക്കുമെന്നും ഉറപ്പു കൊടുത്തു. ആ ദിവസങ്ങളിൽ അജ്ഞാതനെന്നു പറഞ്ഞ പറഞ്ഞു കേട്ടിരുന്ന കഥകളിൽ സത്യമുണ്ടായി എന്നു നിശാൽ വിശ്വസിച്ചു. അതുകൊണ്ട് കാവ്യയെ തനിക്കു നഷ്ടപ്പെടുമെന്ന് അയാൾ മനസ്സിലാക്കി. അതിന്റെ ലക്ഷണങ്ങൾ മനഃപൂർവ്വം പ്രകടപ്പിക്കുകയാണ് കാവ്യ.

പട്ടണത്തിൽ ഭൂതം ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞ് കുവൈറ്റൽ തിരിച്ചെത്തിയ കാവ്യയുടെ പെരുമാറ്റത്തിൽ ഏറെ വ്യത്യസമുണ്ടായിരുന്നു. ശത്രുതാ മനോഭാവത്തോടെയാണ് കാവ്യ തിരികെ എത്തിയിരിക്കുന്നതെന്ന് നിശാലിനും കുടുംബത്തിനും മനസ്സിലായി. കാവ്യയുടെ ഭാഗത്തു നിന്നും ആർക്കും പ്രശ്നങ്ങൾ കുറ്റപ്പെടുത്തലുകൾ, എല്ലാം പുതിയ ബാവമായിരുന്നു. വേർ പിരിയണമെങ്കിൽ അതു സന്തോഷപൂർവ്വം നടത്താമല്ലോ. പിന്നെന്തിനാണ് എല്ലവരെയും വേദനിപ്പിച്ചും കുറ്റപ്പെടുത്തിയും തിരികെ പോകാൻ കാരണമുണ്ടാകരുത്.

തെറ്റിദ്ധാരണയുടെ പേരിലോ ദിലീപ് വിഷം കുത്തി വച്ചതിന്റെ പേരിലോ ആണ് പുതിയ മാറ്റം എന്ന് മനസ്സിലാക്കി നിശാൽ അനുനയത്തോട കാവ്യയോടു സംസാരിച്ചു. എന്താണ് കാവ്യയുടെ പ്രശ്നം. എന്തുനോ എന്റെ വീട്ടുകാർ പരിഹരിക്കാൻ കഴിയുന്നതാണെങ്കിൽ ഞങ്ങൾ പരിഹരിക്കാം.

ആരും ഒന്നും പരിഹരിക്കണ്ട എനിക്കെല്ലാം മനസ്സിലായി. നിങ്ങൾ എല്ലാവർക്കും എന്നെ സംശയമാണ് ഇപ്പോഴാണ് എല്ലാവരും എന്നെക്കുറിച്ചും ഞാനും ദിലീപേട്ടനും തമ്മിലുള്ള ബന്ധത്തെക്കുറിച്ചു സംശയം പ്രകടിപ്പിക്കുന്നത്. ഇങ്ങിനെ വിശ്വസമില്ലതെ മുന്നോട്ടു പോകാൻ എനിക്കു കഴിയില്ല. ഇവിടെ എല്ലാവർക്കും കാവ്യോടെ സ്നേഹമല്ലെ. ആരെങ്കിലും മോശമായി പെരുമാറിയിട്ടുണ്ടോ.

ആർക്കാണ് എന്നോടു സ്നേഹം. ഭർത്താവായ നിങ്ങൾക്ക് സ്നേഹമുണ്ടോ. സംശയമില്ലെങ്കിൽ എന്റെ മൊബൈലും കമ്പ്യൂട്ടറും എല്ലാം പരിശോധിച്ചതെന്തിനാണ്.

ഇതുവരെ ഞാനിങ്ങനെ ചെയ്തിട്ടില്ല. നിന്റെ അനുവാദമില്ലാതെ അങ്ങനെ ചെയ്യുന്നവനല്ല ഞാൻ.

മതി, മതി സ്വയം വെള്ള പൂശൽ എല്ലാം എനിക്കും തന്റെ വീട്ടുകാർക്കും മനസ്സാലായി

മോളേ കാവ്യേ ദിലീപാണ് എന്നെ വിളിച്ചു പറഞ്ഞത്. കാവ്യയെ കൊണ്ടു നീ അനുഭവിക്കുമെന്ന്.

ആ സംഭവത്തിനു ശേഷം മനഃപൂർവ്വമായി രാത്രി വളരെയേറെ നീണ്ടു നിൽക്കുന്ന രീതിയിലായിരുന്നു ചാറ്റിങ്. ഒരു ഭർത്താവെന്ന നിലയിൽ ക്ഷമിക്കാവുന്നതിനപ്പുറം അച്ഛനമ്മമാരെ വിളിച്ച് കാവ്യയിൽ പുതിയ മാറ്റത്തെ കുറിച്ച് നിശാൽ സംസാരിച്ചു. എന്നാൽ കാവ്യയെ ന്യായീകരിക്കുന്ന തരത്തിലാണ് അവരും സംസാരിച്ചത്.

ഒരു കാര്യം നിശാലിനു ബോധ്യമായി. അവർ എല്ലാവരും ദിലീപിന്റെ വലയിലാണ്. ദിലീപ് പറയുന്നതാണ് അവൾക്ക് വേദവാക്യം. കാവ്യ എത്ര പ്രകോപിച്ചാലും തന്റെ ഭാഗത്തു നിന്നും മോശം വാക്കുകൾ പോലും ഉപയോഗിക്കുല്ലെന്നു നിശാൽ തീരുമാനമെടുത്തിരുന്നു.

2009 ജൂൺ 29 ന് ഒരു ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ വേണ്ടി കാവ്യ കേരളത്തിലേക്കു പോയി. വിവാഹിതരായവർ അതും പുതുമോദിയിൽ ഉള്ളവർ ഒരുമിച്ചില്ലേ. ആഘോഷങ്ങളിൽ പങ്കെടുക്കാൻ കാവ്യ അക്കാര്യം പറയാതിരുന്നപ്പോൾ സാമാന്യ മര്യാദയുടെ പേരിൽ നിശാൽ ചോദിക്കുകയുണ്ടായി.

ഞാൻ ഇപ്പോൾ ഞാനും അവരുടെ ബന്ധുവല്ലെ. ഈ കല്ല്യാണത്തിനു ഞാൻ മാത്രം പോയാൽ മതി.-എന്നു പറഞ്ഞാണ് കാവ്യ പോയത്. കേരളത്തിലേക്ക് പോയ ഒരു ദിവസം പോലും നിശാലിനെയോ വീട്ടുകാരെയും വിളിച്ചില്ല. തിരികെ വിളിക്കാൻ പല പ്രാവശ്യം ശ്രമിച്ചിട്ടും കാവ്യ പോണ എടുത്തില്ല. ജൂലൈ 5 നിശാലിന്റെ ജന്മദിനമാണെന്നും കാവ്യക്കറിയാമാരുന്നു അക്കാര്യം സൗകര്യർത്ഥം മറന്നു. പിറന്നാൽ ദിവസം രാവിലെ നിശാൽ നേരത്ത എണീറ്റു ബർത്ത് ഡേ മൈഡിയിർ എന്നു പറയുന്നതും കാത്തിരുന്നു.

കാവ്യയിൽ നിന്നും യാതൊരു പ്രതികരണവും ഇല്ലാതായപ്പോൾ നിശാൽ തിരക വിളിച്ചു. കാവ്യ ക്ഷുഭിതയായി സംസാരിച്ചു. കേരളത്തിലെ കാവ്യയിൽ നിന്നും യാതൊരു പ്രതികരണവും ഇല്ലാത്തിതനാൽ നിശാൽ തിരികെ വിളിച്ചു. കാവ്യ ക്ഷുഭിതയായി സംസാരിച്ചു.

ഞാനൊരു കാര്യം പറയട്ടെ, നിശാൽ ഇനി എന്നെ വിളിക്കരുത്. എനിക്കു നിങ്ങളോടൊപ്പം താമസിക്കാനൻ താൽപ്പര്യമില്ല. എന്നെ എന്റെ പാട്ടിനു വിട്ടേക്ക്. എന്റെ  ജീവിതത്തിൽ സംഭവിച്ച അപകടമാണ് നിങ്ങളുമായുള്ള വിവാഹം. അപകടം മണത്തറിഞ്ഞാൽ അതിൽ നിന്നും രക്ഷപ്പെടണമലലോ. ഞാൻ രക്ഷപ്പെടാൻ ആലോചിക്കുകയാണ്.

(തുടരും...)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP