Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ആദ്യ 5ജി സ്മാർട്ഫോൺ പ്രഖ്യാപിച്ച് ഓപ്പോ; 10ഃ ലോസ് ലെസ് സൂം ക്യാമറ സാങ്കേതിക വിദ്യയോടൊപ്പം പുറത്തുവരുന്ന 5ജിയുടെ പേര് പുറത്തുവിട്ടിട്ടില്ല; സാങ്കേതിക വിദ്യയിൽ 48 മെഗാപിക്സലിന്റെ പ്രധാന സെൻസർ, 16 എംഎം ഫോക്കൽ ലെങ്ത് ഉള്ള 120 ഡിഗ്രി വൈഡ് ആംഗിൾ ലെൻസ്, 160 എംഎം ഫോകൽ ലെങ്തുള്ള ടെലിഫോട്ടോ ലെൻസ് എന്നിവ

ആദ്യ 5ജി സ്മാർട്ഫോൺ പ്രഖ്യാപിച്ച് ഓപ്പോ; 10ഃ ലോസ് ലെസ് സൂം ക്യാമറ സാങ്കേതിക വിദ്യയോടൊപ്പം പുറത്തുവരുന്ന 5ജിയുടെ പേര് പുറത്തുവിട്ടിട്ടില്ല; സാങ്കേതിക വിദ്യയിൽ 48 മെഗാപിക്സലിന്റെ പ്രധാന സെൻസർ, 16 എംഎം ഫോക്കൽ ലെങ്ത് ഉള്ള 120 ഡിഗ്രി വൈഡ് ആംഗിൾ ലെൻസ്, 160 എംഎം ഫോകൽ ലെങ്തുള്ള ടെലിഫോട്ടോ ലെൻസ് എന്നിവ

മറുനാടൻ ഡെസ്‌ക്‌

പ്പോയുടെ ആദ്യ 5ജി സ്മാർട്ഫോൺ പ്രഖ്യാപിച്ചു. 5ജി സ്മാർട്ഫോണിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ കമ്പനി പുറത്തുവിട്ടില്ല. 5ജി രംഗത്ത് സാംസങ്, വിവോ പോലുള്ള കമ്പനികളോട് മത്സരിക്കാനാണ് ഓപ്പോയുടെ കടന്നുവരവ്. ഇതോടൊപ്പം 10ഃ ലോസ് ലെസ് സൂം ക്യാമറ സാങ്കേതിക വിദ്യയും ഓപ്പോ അവതരിപ്പിച്ചു. മൊബൈൽ വേൾഡ് കോൺഗ്രസിന് മുന്നോടിയായുള്ള ഇന്നൊവേഷൻ ഇവന്റിലാണ് ഓപ്പോയുടെ പ്രഖ്യാപനം.

10ഃ ലോസ്ലെസ് സൂം ഫോൺ ക്യാമറ സാങ്കേതിക വിദ്യയും ഓപ്പോ പരിപാടിയിൽ അവതരിപ്പിച്ചു. മൂന്ന് ക്യാമറകൾ ഉപയോഗിച്ചുള്ള സംവിധാനമാണിത്. 48 മെഗാപിക്സലിന്റെ പ്രധാന സെൻസർ, 16 എംഎം ഫോക്കൽ ലെങ്ത് ഉള്ള 120 ഡിഗ്രി വൈഡ് ആംഗിൾ ലെൻസ്, 160 എംഎം ഫോകൽ ലെങ്തുള്ള ടെലിഫോട്ടോ ലെൻസ് എന്നിവയാണ് ഇതിലുണ്ടാവുക. ഇതുവഴി വിവിധങ്ങളായ ഫോക്കൽ ലെങ്തിലുള്ള ചിത്രങ്ങൾ മികച്ചരീതിയിൽ പകർത്താൻ സാധിക്കും.

ക്വാൽകോം സ്നാപ്ഡ്രാഗൺ 855 പ്രൊസസറും ത50 മോഡവുമാണ് സ്മാർട്ഫോണിൽ ഉപയോഗിച്ചിട്ടുള്ളതെന്ന് ഓപ്പോ പറഞ്ഞു.Oppo5ജി സ്മാർട്ഫോണിന്റെ പേര് എന്താണെന്നും വ്യക്തമല്ല. എന്തായാലും 5ജി മത്സര രംഗത്തേക്ക് ഓപ്പോയും കടന്നുവരികയാണെന്നതിന് സ്ഥിരീകരണമായി.

നിരവധി യൂറോപ്യൻ ടെലികോം ഓപ്പറേറ്റർമാരുമായി സഹകരിച്ചാണ് 5ജി സ്മാർട്ഫോണിനായുള്ള പ്രവർത്തനങ്ങൾ നടത്തുന്നതെന്ന് ഓപ്പോ പറഞ്ഞു. ക്യാമറയുടെ നിർമ്മാണം ഇതിനോടകം ആരംഭിച്ചുകഴിഞ്ഞുവെന്നും 2019 ലെ രണ്ടാം പാദത്തിൽ അവതരിപ്പിക്കാനിരിക്കുന്ന സ്മാർട്ഫോണിൽ ഈ ക്യാമറയായിരിക്കും ഉണ്ടാവുകയെന്നും ഓപ്പോ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP