Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ബിഷപ് ജെറോം ഇന്ന് ദൈവദാസ പദവിയിലേക്ക്; പ്രഖ്യാപനം ബിഷപ് ഡോ. പോൾ ആന്റണി മുല്ലശേരി വായിക്കും; ചടങ്ങ് അതിരൂപതാധ്യക്ഷൻ ഡോ.എം.സൂസപാക്യത്തിന്റെ മുഖ്യകാർമികത്വത്തിൽ

ബിഷപ് ജെറോം ഇന്ന് ദൈവദാസ പദവിയിലേക്ക്; പ്രഖ്യാപനം ബിഷപ് ഡോ. പോൾ ആന്റണി മുല്ലശേരി വായിക്കും; ചടങ്ങ് അതിരൂപതാധ്യക്ഷൻ ഡോ.എം.സൂസപാക്യത്തിന്റെ മുഖ്യകാർമികത്വത്തിൽ

മറുനാടൻ ഡെസ്‌ക്‌

കൊല്ലം; രൂപതയുടെ പ്രഥമ തദ്ദേശീയ ബിഷപ് ഡോ. ജെറോം എം.ഫെർണാണ്ടസിനെ ദൈവദാസ പദവിയിലേക്ക് ഉയർത്തുന്ന പ്രഖ്യാപനം ഇന്ന്. വൈകിട്ട് 4നു തങ്കശ്ശേരി കത്തീഡ്രലിൽ നടക്കുന്ന കൃതജ്ഞതാബലിമധ്യേ ബിഷപ് ജെറോമിനെ ദൈവദാസ പദവിയിലേക്ക് ഉയർത്തിക്കൊണ്ടുള്ള പ്രഖ്യാപനം ബിഷപ് ഡോ. പോൾ ആന്റണി മുല്ലശേരി വായിക്കും.

തിരുവനന്തപുരം അതിരൂപതാധ്യക്ഷൻ ഡോ.എം.സൂസപാക്യത്തിന്റെ മുഖ്യകാർമികത്വത്തിൽ നടക്കുന്ന കൃതജ്ഞതാ ബലിയിൽ ചങ്ങനാശേരി ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം വചനപ്രഘോഷണം നടത്തും.കൊല്ലം രൂപതയുടെ പ്രഥമ തദ്ദേശീയ മെത്രാനായിരുന്നു ജെറോം എം.ഫെർണാണ്ടസ്.

1937ൽ, 36ാമത്തെ വയസിൽ മെത്രാനായി ചുമതലയേറ്റ അദ്ദേഹം 41 വർഷം ആ സ്ഥാനത്തു തുടർന്നു. ആധ്യാത്മിക മേഖലയ്ക്ക് പുറമേ കൊല്ലത്തിന്റെ വിദ്യാഭ്യാസ,സാമൂഹിക, സാംസ്‌കാരിക മേഖലയ്ക്ക് നിരവധി സംഭാവനകൾ നൽകി ബിഷപ് ജെറോം. 1992 ഫെബ്രുവരി 26ന് അദ്ദേഹം കാലം ചെയ്തു. 27ാം ചാരമ വർഷികത്തിലാണ് ബിഷപ് ജെറോം എം.ഫെർണാണ്ടസിനെ ദൈവദാസ പദവിയിലേക്ക് ഉയർത്തുന്നത്.

ഞായറാഴ്‌ച്ച വൈകിട്ട് തങ്കശേരി കത്തീഡ്രൽ ദേവാലയത്തിൽ നടക്കുന്ന കൃതജ്ഞതാബലിയിൽ രുപതാ മെത്രാൻ പോൾ ആന്റണി മുല്ലശേരി ബിഷപ് ജെറോം എം.ഫെർണാണ്ടസിനെ ദൈവദാസ പദവിയിേലക്ക് ഉയർത്തിക്കൊണ്ടുള്ള റോമിൽ നിന്നുള്ള പ്രഖ്യാപനം വായിക്കും. ബിഷപ് ജെറോമിനെ വിശുദ്ധനായി പ്രഖ്യാപിക്കുന്ന നടപടികളുടെ തുടക്കമാണ് ദൈവദാസ പദവി. കൊല്ലം രൂപത മുൻ ബിഷപ് അലോഷ്യസ് മരിയ ബെൻസിഗറിനെ നേരത്തെ ദൈവദാസ പദവിയിലേക്ക് ഉയർത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP