Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കാനഡ സ്പിരിച്വൽ ഗ്രൂപ്പ് ആർകെ ബൈബിൾ ക്വിസ്സ്: ഒന്നാം സ്ഥാനം നിസ്സി എൽസാ ജോണിന്

കാനഡ സ്പിരിച്വൽ ഗ്രൂപ്പ് ആർകെ ബൈബിൾ ക്വിസ്സ്: ഒന്നാം സ്ഥാനം നിസ്സി എൽസാ ജോണിന്

ജോയിച്ചൻ പുതുക്കുളം

ടൊറന്റോ: 2019 ജനുവരി 26 ന് കാനഡയിലെ വിവിധ പ്രവിശ്യകളിൽ നടന്ന ആർകെ ബൈബിൾ ക്വിസ്സിൽ ഒന്നാം സ്ഥാനം നിസ്സി എൽസാ ജോണിന് (സ്‌കാർബറോ) ലഭിച്ചു. നൈനാൻ എബ്രഹാം (ഹാമിൽട്ടൺ ), അനു നിസ്സി സോണി (ടോറോന്റോ) രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.ഇവരെ കൂടാതെ 12 പേര് ടോപ്പ് 15 ൽ എത്തി.

150 ലധികം പേർ പങ്കെടുത്ത ആർകെ ബൈബിൾ ക്വിസ് മത്സരത്തിൽ ഒണ്ടാറിയോ കൂടാതെ ആൽബെർട്ട, ബ്രിട്ടീഷ് കൊളംബിയ,നോവ സ്‌കോഷ്യ,പ്രിൻസ് എഡ്വേർഡ് തുടങ്ങിയ പ്രവിശ്യകളിൽ നിന്നും 15 മുതൽ 72 വയസ്സു വരെയുള്ളവർ പങ്കെടുത്തത് ഈ ബൈബിൾ ക്വിസ് മത്സരത്തിന്
ആവേശം പകർന്നു.

ഉല്പത്തി പുസ്തകം, ദാനിയേൽ , യോഹന്നാൻ സുവിശേഷം എന്നിവയിൽ നിന്നായിരുന്നു ചോദ്യങ്ങൾ. ഒന്നാം സമ്മാനം 1000 ഡോളറാണ് . 750, 500 ഡോളറാണ് രണ്ടും മൂന്നും സ്ഥാനങ്ങൾക്കുള്ള ക്യാഷ്‌ ്രൈപസ്.കൂടാതെ നിരവധി പ്രോത്സാഹന സമ്മാനങ്ങളും ഉണ്ട് .

വിജയികൾക്കുള്ള സമ്മാനം ജൂലൈ മാസം 19 21 വരെ നടക്കുന്ന കാനഡ സ്പിരിച്വൽ ഗ്രൂപ്പ് ഇമ്പാക്ട് 2019 സമ്മർക്യാമ്പിൽ വെച്ച് നൽകപ്പെടും. പാസ്റ്റർ ജോബിൻ പി മത്തായി ബൈബിൾ ക്വിസ് ഡയറക്ടർ ആയി പ്രവർത്തിച്ചു. സാം പടിഞ്ഞാറേക്കര അറിയിച്ചതാണിത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP