Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ആദ്യ ചിത്രം അനുരാഗ കരിക്കിൻ വെള്ളത്തിന് ശേഷം തന്റെ പ്രണയവും തകർന്നു; പ്രണയത്തെക്കുറിച്ചും ബ്രേക്ക് അപ്പിനെക്കുറിച്ചും രജീഷ വിജയന് പറയാനുള്ളത്

ആദ്യ ചിത്രം അനുരാഗ കരിക്കിൻ വെള്ളത്തിന് ശേഷം തന്റെ പ്രണയവും തകർന്നു; പ്രണയത്തെക്കുറിച്ചും ബ്രേക്ക് അപ്പിനെക്കുറിച്ചും രജീഷ വിജയന് പറയാനുള്ളത്

നുരാഗ കരിക്കിൻ വെള്ളം എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് രജിഷ വിജയൻ. ആസിഫ് അലി നായകനായ ചിത്രത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരവും നടി നേടിയെടുത്തിരുന്നു. ചിത്രത്തിൽ പ്രണയത്തകർച്ച നേരിടുന്ന പെൺകുട്ടിയായാണ് രജീഷ എത്തിയത്. സിനിമ പുറത്തിറങ്ങിയതോടെ തന്റെ ജീവിതത്തിലും പ്രണയപരാജയമുണ്ടായെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് താരം ഇപ്പോൾ.

റിമി ടോമി അവതാരകയായി എത്തുന്ന ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിയിൽ വച്ചാണ് തന്റെ ബ്രേക്കപ്പിനെക്കുറിച്ച് മനസ് തുറന്നത്.എലിയുടെ കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ തനിക്ക് പ്രണയപരാജയം സംഭവിച്ചിട്ടില്ലെന്നും അതിനു ശേഷമാണ് ഉണ്ടായതെന്നുമാണ് രജീഷ തുറന്നു പറഞ്ഞത്. ഒരു ബ്രേക്ക്അപ് ഉണ്ടായിട്ടുണ്ട്. പ്രണയിക്കാത്തവരായി ആരും ഉണ്ടാകില്ല. അതുപോലെ തന്നെയാണ് ബ്രേക്ക്അപ്പും. ഉണ്ടായിട്ടുണ്ടോ എന്ന് ചോദിച്ചാൽ ഉണ്ടായിട്ടുണ്ട്. പക്ഷേ അനുരാഗ കരിക്കിൻ വെള്ളം എന്ന സിനിമ ചെയ്യുമ്പോൾ ഉണ്ടായിരുന്നില്ല. അതിന് ശേഷമാണ് പ്രണയത്തകർ സംഭവിച്ചത്.

അനുരാഗ കരിക്കിൽ വെള്ളത്തിലെ അഭിനയത്തിന് താരത്തിന് മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് നേടിയിരുന്നു. ഒരിടവേള കഴിഞ്ഞാണ് ജൂൺ എന്ന ചിത്രത്തിലൂടെ നടി വീണ്ടും തിരിച്ചുവരവ് നടത്തിയിരിക്കുന്നത്. സിനിമ തിയ്യേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറികൊണ്ടിരിക്കുകയാണ്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP