Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വരൾച്ചയെ അതിജീവിക്കാൻ ട്വന്റി20; ജലസംരക്ഷണം ഉറപ്പുവരുത്താൻ വ്യത്യസ്ത പദ്ധതികൾ

കൊച്ചി: ജലശ്രോതസ്സുകളുടെ നവീകരണവും ശുദ്ധീകരണവും ഉറപ്പാക്കി കിഴക്കമ്പലം പഞ്ചായത്തിൽ നിന്ന് വരൾച്ചയെ തുടച്ചുനീക്കി പുതിയ ജല ഉപഭോക സംസ്‌കാരം സൃഷ്ടിക്കാൻ ട്വന്റി20. വിവിധ ജലസംരക്ഷണ പദ്ധതിയിലൂടെ പഞ്ചായത്തിൽ നിന്ന് കുടിവെള്ളക്ഷാമം തുടച്ചു നീക്കി വരൾച്ചയെ അതിജീവിക്കുകയാണ് ട്വന്റി20 ലക്ഷ്യമിടുന്നത്.

ആദ്യ ഘട്ടത്തിൽ പഞ്ചായത്തിലെ ഓരോ തോടുകളും ആധുനിക യന്ത്രങ്ങളുടെ സഹായത്തോടെ വൃത്തിയാക്കി കരിങ്കൽ ഭിത്തികൾ കെട്ടി സംരക്ഷിച്ചു. 42 കോടി ചെലവിൽ പ്രാവർത്തികമാക്കിയ ഈ പദ്ധതിയിലൂടെ പ്രദേശത്തെ ജലനിരപ്പ് വർധിക്കുകയും ചെയ്തു.

തണ്ണീർ തടങ്ങളുടെ സംരക്ഷണത്തിനായി 72 കോടി ചെലവിട്ട് 142 തടയിണകളാണ് ട്വന്റി20 സ്ഥാപിച്ചത്. അതോടൊപ്പം കാടുകയറിയും സംരക്ഷണ ഭിത്തിയില്ലാതെയും നശിച്ചു കിടക്കുകയായിരുന്ന തോടുകളും കനാലുകളും കിണറുകളും വൃത്തിയാക്കുകയും തരിശുഭൂമികൾ കൃഷിയോജ്യമാക്കുകയും ചെയ്തു.

നാടെങ്ങും വരൾച നേരിടുന്ന സാഹചര്യത്തിലാണു ജലസംരക്ഷണ മേഖലയ്ക്കുൂന്നൽ നല്കുന്നതെന്ന് ട്വന്റി20 ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP