Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇക്കുറി ആകെ വോട്ട് ചെയ്യുന്നത് 89.9 കോടി ഇന്ത്യാക്കാർ; 1.6 കോടിയും 18നും 19നും ഇടയിലുള്ള പുതിയ വോട്ടർമാർ; 46.54 കോടി പുരുഷന്മാർ വോട്ടു ചെയ്യുമ്പോൾ സ്ത്രീകളുടെ എണ്ണം 43.17 കോടി; 33109 ട്രാൻസ്‌ജെൻഡേഴ്‌സും വോട്ടേഴ്‌സ് ലിസ്റ്റിൽ; ഈ വർഷം ഇന്ത്യയുടെ ഭാവി തീരുമാനിക്കുന്നത് ഇവർ

ഇക്കുറി ആകെ വോട്ട് ചെയ്യുന്നത് 89.9 കോടി ഇന്ത്യാക്കാർ; 1.6 കോടിയും 18നും 19നും ഇടയിലുള്ള പുതിയ വോട്ടർമാർ; 46.54 കോടി പുരുഷന്മാർ വോട്ടു ചെയ്യുമ്പോൾ സ്ത്രീകളുടെ എണ്ണം 43.17 കോടി; 33109 ട്രാൻസ്‌ജെൻഡേഴ്‌സും വോട്ടേഴ്‌സ് ലിസ്റ്റിൽ; ഈ വർഷം ഇന്ത്യയുടെ ഭാവി തീരുമാനിക്കുന്നത് ഇവർ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: രാജ്യം അടുത്ത ഒരു തിരഞ്ഞെടുപ്പ് മാമാങ്കത്തിലേക്ക് കടക്കുമ്പോൾ 89.9 കോടി ആളുകളാണ് രാജ്യത്താകമാനം സമ്മതിദാനത്തിനായി ഒരുങ്ങുന്നത്. ഇതിൽ 1.6 കോടിയും 18നും 19നും ഇടയിൽ പ്രായമുള്ള കന്നി വോട്ടർമാരാണ്. വരുന്ന തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതിനായി ഇവരുടെ പേര് രജിസ്റ്റർ ചെയ്തുവെന്നും നാമ നിർദ്ദേശ പത്രിക സമർപ്പിക്കുന്ന തീയതി വരെ കന്നി വോട്ടർമാരുടെ പേര് ലിസ്റ്റിൽ ചേർക്കുന്നതിനാൽ എണ്ണം ഇനിയും വർധിക്കാൻ സാധ്യതയുണ്ടെന്നും അധികൃതർ പറയുന്നു.

2014ൽ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വോട്ടേഴ്‌സ് ലിസ്റ്റ് പ്രകാരം 81.5 കോടി വോട്ടർമാരുണ്ടെന്നായിരുന്നു ആദ്യ കണക്ക്. എന്നാൽ അവസാന ലിസ്റ്റ് കൂടി പൂർത്തിയായപ്പോൾ ഇത് 83.4 കോടിയിലെത്തിയിരുന്നു. ഈ വർഷം ജനുവരി ഒന്നിന് എടുത്ത കണക്ക് ഈ മാസം 22ന് പുറത്ത് വിട്ടിരുന്നു. ഇതു പ്രകാരം രാജ്യത്ത് 89.7 കോടി വോട്ടർമാരാണുള്ളത്. ഇവരിൽ 46.5 കോടി പുരുഷന്മാരും 43.2 കോടി സ്ത്രീകളുമാണ്. മാത്രമല്ല ഇവരിൽ 33,109 പേർ ട്രാൻസ്‌ജെൻഡറുകളാണ്. ഇതിൽ 16.6 ലക്ഷം ആളുകൾ സർവീസ് വോട്ടർമാരാണ്. 2014 ലെ കണക്ക് പ്രകാരം 83.4 കോടി വോട്ടർമാരിൽ 43.70 കോടി പുരുഷന്മാരും 39.7 കോടി സ്ത്രീകളുമാണ്. അന്ന് 28,527 സർവീസ് വോട്ടർമാരുണ്ടായിരുന്നു.

സാധുധ സേന, സാധുധ പൊലീസ് വിഭാഗം, വിദേശത്ത് ജോലി ചെയ്യുന്ന സർക്കാർ ഉദ്യോഗസ്ഥർ എന്നിവരാണ് സർവീസ് വോട്ടർമാരിൽ ഉൾപ്പെടുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്ക് പ്രകാരം 4.36 ലക്ഷം സ്ഥലങ്ങളിലായി 10,35,932 പോളിങ് സ്‌റ്റേഷനുകളുണ്ടെന്നാണ് വിവരം. ഈ വർഷം ജനുവരി ഒന്നിന് 18 വയസ് പൂർത്തിയാക്കിയ രാജ്യത്തെ മിക്ക ആളുകളേയും ഉൾപ്പെടുത്തിയതാണ് പുതിയ വോട്ടേഴ്‌സ് ലിസ്റ്റ്. എന്നാൽ 2014 ലെ കണക്കുമായി താരതമ്യം ചെയ്താൽ 2.3 കോടി വോട്ടറുമാരുടെ കുറവ് ഇത്തവണത്തെ ലിസ്റ്റിലുണ്ട്.

ഈ വർഷം നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പിൽ ഏറ്റവുമധികം കന്നി വോട്ടർമാരുള്ളത് രാജസ്ഥാനിൽ നിന്നുമാണ്. 20 ലക്ഷം പേരാണ് ഇവിടെ ഇത്തവണ രജിസ്റ്റർ ചെയ്തിരിക്കുന്നത്. 20 ലക്ഷവുമായി തൊട്ടു പിന്നിൽ പശ്ചിമ ബംഗാളുമുണ്ട്. ഉത്തർ പ്രദേശിൽ 16.76 ലക്ഷവും മധ്യപ്രദേശിൽ 13.6 ലക്ഷവുമാണ് കന്നി വോട്ടർമാരുടെ എണ്ണം. മഹാരാഷ്ട്രയിൽ 11.99 ലക്ഷമാണ് കണക്ക്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP