Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202406Monday

'കശ്മീരിനേ പറ്റി അച്ഛൻ പറഞ്ഞു കൗതുകം കൊണ്ടു ഞാൻ വാപൊളിച്ചു....എന്തിനാണച്ഛൻ നമ്മെ തനിച്ചാക്കി എന്നുമാ സ്വർഗത്തിൽ ചെന്നിരിപ്പൂ';രാജ്യത്തിനായി ജീവൻ കൊടുത്ത ജവാന്റെ കുഞ്ഞ് പാടുന്നതായുള്ള കവിതയുമായി സഞ്ജയ് പറമ്പത്ത്

'കശ്മീരിനേ പറ്റി അച്ഛൻ പറഞ്ഞു കൗതുകം കൊണ്ടു ഞാൻ വാപൊളിച്ചു....എന്തിനാണച്ഛൻ നമ്മെ തനിച്ചാക്കി എന്നുമാ സ്വർഗത്തിൽ ചെന്നിരിപ്പൂ';രാജ്യത്തിനായി ജീവൻ കൊടുത്ത ജവാന്റെ കുഞ്ഞ് പാടുന്നതായുള്ള കവിതയുമായി സഞ്ജയ് പറമ്പത്ത്

മറുനാടൻ ഡെസ്‌ക്‌

രാജ്യാതിർത്തിയിൽ ഇന്ത്യൻ ജവാന്മാർ കൊല്ലപ്പെട്ട ഭീകരാക്രമണം നമ്മെ ഏറെ വേദനിപ്പിച്ചിരിക്കുന്ന സമയത്ത് അവരുടെ കുടുംബങ്ങളെ പറ്റിയുള്ള ഓർമ്മപ്പെടുത്തലാണ് 'അച്ഛൻ വരുന്നുണ്ട്' എന്ന കവിത. കുട്ടികൾക്കായി നിർമ്മിച്ച മാപ്പ് എന്ന ഷോർട്ട് ഫിലിം സംവിധാനം ചെയ്ത സഞ്ജയ് അമ്പലപറമ്പത്താണ് രചന നിർവഹിച്ചിരിക്കുന്നത്. ഇസബെല്ല ലിസാ ജോർജാണ് ആലാപനം നടത്തിയിരിക്കുന്നത്. ജവാനായ അച്ഛന്റെ മൃതദ്ദേഹം വീട്ടിലേക്ക് കൊണ്ടു വരുമ്പോൾ കുരുന്ന് മകളുടെ മനസിൽ പോകുന്ന ചിന്തകളാണ് കവിതയുടെ വരികളായിരിക്കുന്നത്.

സന്തോഷ് ജോർജ് വിൽസണാണ് സംഗീതം പകർന്നിരിക്കുന്നത്. മിഥുൻ ശ്രീധറാണ് കീബോർഡ്. കവിത ഇതിനോകം സമൂഹമാധ്യമത്തിൽ ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞു. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അക്രമങ്ങൾ പ്രമേയമാക്കി സഞ്ചയ് പറമ്പത്ത് സംവിധാനം ചെയ്ത ഷോർട്ട് ഫിലിമായിരുന്നു മാപ്പ്. ആറ് മിനിറ്റ് ദൈർഘ്യമുള്ള ഷോട്ഫിലിമിൽ സിനിമ സീരിയൽ താരമായ അഞ്ജു അരവിന്ദ് ആണ് പ്രധാന വേഷം ചെയ്തിരിക്കുന്നത്.

പൊലീസ് ഉദ്യോഗസ്ഥയുടെ വേഷമാണ് ചിത്രത്തിൽ അഞ്ജുവിന്റേത്. ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലോട്ട് മടങ്ങുമ്പോൾ വഴിയിൽ ഒരു സ്‌കൂൾ കുട്ടിക്ക് നേരെയുള്ള അതിക്രമത്തിന് പൊലീസുദ്യോഗസ്ഥയ്ക്ക് സാക്ഷിയാകേണ്ടി വരുന്നതും പിന്നീട് കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതും അതിക്രമം നടത്തിയ ആളോട് പ്രതികാരം ചെയ്യുന്നതുമൊക്കെയാണ് ഷോട്ഫിലിമിലെ സംഭവ വികാസങ്ങൾ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP