Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മൂത്തമകന് പുറം രാജ്യങ്ങളിൽ ജോലിക്ക് പോകണമെങ്കിൽ പള്ളിയിൽ നിന്നുള്ള മാമോദീസ സർട്ടിഫിക്കറ്റ് വേണം; അതുകൊണ്ട് അവനെ മാമോദീസ മുക്കി; കുടുംബക്കാർ ചേർന്നാണ് ചടങ്ങുകൾ നടത്തിയത്; പിതാവെന്ന നിലയിൽ എല്ലാകാര്യത്തിനും അനുമതി നൽകിയതല്ലാതെ താൻ പള്ളിയിൽ പോയിട്ടുപോലുമില്ല; 27 വർഷം മുമ്പ് പാർട്ടി ഒരുക്കിയ ചടങ്ങിൽ വിവാഹിതനായ താൻ കഴിഞ്ഞ ദിവസം ക്രൈസ്തവ മതാചാരപ്രകാരം വീണ്ടും വിവാഹിതനായെന്ന വാർത്ത കെട്ടിച്ചമച്ചതാണെന്ന് സിപിഎം നേതാവ്

മൂത്തമകന് പുറം രാജ്യങ്ങളിൽ ജോലിക്ക് പോകണമെങ്കിൽ പള്ളിയിൽ നിന്നുള്ള മാമോദീസ സർട്ടിഫിക്കറ്റ് വേണം; അതുകൊണ്ട് അവനെ മാമോദീസ മുക്കി; കുടുംബക്കാർ ചേർന്നാണ് ചടങ്ങുകൾ നടത്തിയത്; പിതാവെന്ന നിലയിൽ എല്ലാകാര്യത്തിനും അനുമതി നൽകിയതല്ലാതെ താൻ പള്ളിയിൽ പോയിട്ടുപോലുമില്ല; 27 വർഷം മുമ്പ് പാർട്ടി ഒരുക്കിയ ചടങ്ങിൽ വിവാഹിതനായ താൻ കഴിഞ്ഞ ദിവസം ക്രൈസ്തവ മതാചാരപ്രകാരം വീണ്ടും വിവാഹിതനായെന്ന വാർത്ത  കെട്ടിച്ചമച്ചതാണെന്ന് സിപിഎം നേതാവ്

പ്രകാശ് ചന്ദ്രശേഖർ

തൊടുപുഴ: 27 വർഷം മുമ്പ് പാർട്ടി ഒരുക്കിയ ചടങ്ങിൽ വിവാഹിതനായ താൻ കഴിഞ്ഞ ദിവസം ക്രൈസ്തവ മതാചാരപ്രകാരം വീണ്ടും വിവാഹിതനായെന്ന വാർത്തയെ ചിലർ കെട്ടിച്ചമച്ചതാണെന്ന് സിപിഎം ഇടുക്കി ജില്ലാകമ്മറ്റിയംഗം കെ.എൽ. ജോസഫ്. മറുനാടൻ മലയാളിയോട് പ്രതികരിക്കവേയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.

മൂത്തമകൻ ഐഎൽറ്റിഎസ് പരീക്ഷ കഴിഞ്ഞ് നിൽക്കുകയാണ്. അവന് പുറം രാജ്യങ്ങളിൽ ജോലിക്ക് പോകണമെങ്കിൽ പള്ളിയിൽ നിന്നുള്ള മാമോദീസ സർട്ടിഫിക്കറ്റ് വേണം.അതുകൊണ്ട് അവനെ മാമോദീസ മുക്കി. കുടുംബക്കാർ ചേർന്നാണ് ചടങ്ങുകൾ നടത്തിയത്. പിതാവെന്ന നിലയിൽ എല്ലാകാര്യത്തിനും അനുമതി നൽകിയതല്ലാതെ പള്ളിയിൽ പോയിട്ടില്ല. കെ.എൽ. ജോസഫ് വ്യക്തമാക്കി.

പാർട്ടിയുടെ മൂലമറ്റം ഏരിയാ സെക്രട്ടറിയുടെ ചുമതല കൂടി വഹിക്കുന്ന കെ.എൽ. ജോസഫ് ശനിയാഴ്ച രാവിലെ കുളമാവ് സെന്റ് മേരീസ് പള്ളിയിൽ മതാചാരപ്രകാരം വീണ്ടും വിവാഹതനായെന്നായിരുന്നു പത്ര വാർത്ത. ഈ വിവാഹം പാർട്ടിയിൽ സജീവ ചർച്ചയായതായും വാർത്തയിൽ സൂചിപ്പിച്ചിരുന്നു.വിവാഹം ചെയ്യുന്നതിനു മുൻപായി, ജോസഫ്, ഭാര്യ ജയശ്രീ, ഇവരുടെ മക്കളായ നിബിൻ, നിഥിൻ എന്നിവർ മാമോദീസ മുങ്ങി ക്രൈസ്തവ മതം സ്വീകരിച്ചതായും കാളിയാർ സെന്റ് മേരീസ് പള്ളി വികാരി ഫാ.തോമസ് പരുത്തിപ്പാറയാണ് വിവാഹ കൂദാശ നടത്തിയതെന്നും പത്രം വെളിപ്പെടുത്തിയിരുന്നു.ഇത് തെറ്റായ വാർത്തയാണെന്നും പത്രം ഇത് പ്രസിദ്ധീകരിച്ചത് തന്നോട് വൈരാഗ്യമുള്ളതിനാലാണെന്നാണ് ജോസഫിന്റെ ആരോപണം.

പാലാ രൂപതയിൽ നിന്നു ലഭിച്ച പ്രത്യേക അനുമതി പ്രകാരമാണ് വിവാഹമെന്നും മന്ത്രി എം.എം. മണിയുടെ അടുത്ത ആളാണ് ജോസഫെന്നും മറ്റും വാർത്തയിൽ സൂചിപ്പിച്ചിരുന്നു. അങ്കണവാടി അദ്ധ്യാപികയാണു ജയശ്രീ. 27 വർഷം മുൻപാണു ജോസഫ്, ജയശ്രീയെ വിവാഹം ചെയ്തത്. അന്നു പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന വിവാഹത്തിൽ ജില്ലയിലെ മുതിർന്ന നേതാക്കളെല്ലാം പങ്കെടുത്തിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP