Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വയനാട്ടിലെ അടിയാൻ വിഭാഗം ആദിവാസികളുടെ കഥപറഞ്ഞ സിനിമ; മുഖ്യവേഷത്തിൽ അഭിനയിച്ചു തിളങ്ങിയത് സാമൂഹ്യ പ്രവർത്തക ദയാബായി; കാന്തന്റെ വല്യമ്മ ഇത്തിയമ്മയായി വേഷമിട്ട സാമൂഹ്യ പ്രവർത്തകയ്ക്ക് വെള്ളിത്തിരയിലും നേട്ടം; 'കാന്തൻ ദ ലവർ ഓഫ് കളർ' സിനിമയെ തേടിയെത്തിയ പുരസ്‌ക്കാരം അരികുവൽക്കരിക്കപ്പെട്ട ആദിവാസി ജീവിതങ്ങളിലേക്ക് വെളിച്ചം വീശുന്നത്

വയനാട്ടിലെ അടിയാൻ വിഭാഗം ആദിവാസികളുടെ കഥപറഞ്ഞ സിനിമ; മുഖ്യവേഷത്തിൽ അഭിനയിച്ചു തിളങ്ങിയത് സാമൂഹ്യ പ്രവർത്തക ദയാബായി; കാന്തന്റെ വല്യമ്മ ഇത്തിയമ്മയായി വേഷമിട്ട സാമൂഹ്യ പ്രവർത്തകയ്ക്ക് വെള്ളിത്തിരയിലും നേട്ടം; 'കാന്തൻ ദ ലവർ ഓഫ് കളർ' സിനിമയെ തേടിയെത്തിയ പുരസ്‌ക്കാരം അരികുവൽക്കരിക്കപ്പെട്ട ആദിവാസി ജീവിതങ്ങളിലേക്ക് വെളിച്ചം വീശുന്നത്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പ്രമുഖ സാമൂഹ്യ പ്രവർത്തക ദയാബായി അഭിനയിച്ച സിനിമക്കാണ് ഈ വർഷത്തെ മികച്ച സിനിമക്കുള്ള സംസ്ഥാന പുരസ്‌ക്കാരം ലഭിച്ചത്. 'കാന്തൻ ദ ലവർ ഓഫ് കളർ' എന്നു പേരിട്ട ചിത്രം വയനാട്ടിലെ പിന്നാക്ക ആദിവാസി വിഭാഗമായ അടിയരുടെ അതിജീവനം വിഷയമായ സിനിമയാണ്. ഇതിലെ മുഖ്യ കഥാപാത്രത്തെയാണ് ദയാബായി അഭിനയിച്ചത്.

നവാഗതസംവിധായകൻ ഷെരീഫ് ഈസയാണ് അടിയരുടെ സംസാരഭാഷയിൽ ദയാബായിയെ പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ചത്. വയനാട്ടിലെ തിരുനെല്ലിയിൽ ആയിരുന്നു സിനിമയുടെ ചിത്രീകരണം. സിനിമക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. വയനാട്ടിലെ അടിയവിഭാഗത്തിൽപ്പെട്ട ആദിവാസി ഊരുകളിലെ ജീവിതത്തിന്റെ തനതാവിഷ്‌കാരമായ സിനിമയ്ക്കുവേണ്ടി ഒരുകൂട്ടം യുവാക്കളാണു പ്രവർത്തിച്ചത്. മിക്ക കഥാപാത്രങ്ങളെയും അവതരിപ്പിക്കുന്നതു ആദിവാസി മേഖലകളിലുള്ളവർ തന്നെ. ഇതുവരെ എഴുതപ്പെടാത്ത അടിയവിഭാഗക്കാരുടെ ഭാഷ സിനിമയെ വ്യത്യസ്തമാക്കുന്നു.

മാറിവരുന്ന ഭരണകൂട വ്യവസ്ഥിതികൾ നിരന്തരം ഉപയോഗിച്ച് ഉപേക്ഷിക്കുന്ന കാട്ടുകുരങ്ങന്മാർ എന്നുവിളിക്കപ്പെടുന്ന ആദിവാസി, ദളിത് വിഭാഗങ്ങൾക്കുവേണ്ടിയുള്ള തന്റെ പോരാട്ടത്തിന്റെ ഭാഗമായാണ് ഈ സിനിമയെ നോക്കിക്കാണുന്നതെന്നു ദയാബായി പറഞ്ഞു. മനുഷ്യരുടെ പുറംമോടിയിൽ സംസ്‌കാരം വിലയിരുത്തപ്പെടുന്ന വികലമായ കാഴ്ചയ്ക്ക് ഇന്നും നിറംമങ്ങിയിട്ടില്ല.

തിരുനെല്ലിയിലെ ആദിവാസി കോളനികളിലാണ് സിനിമയുടെ ചിത്രീകരണം നടന്നത്. പരിസ്ഥിതി, വർണവിവേചനം, ദാരിദ്ര്യം, പ്രണയം, പ്രതിരോധം, കർഷക ആത്മഹത്യ എന്നിവയെല്ലാം ഇതിവൃത്തമാക്കിയ 'കാന്തൻ ദ ലവർ ഓഫ് കളർ' സിനിമക്ക് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. സിനിമയിൽ അഭിനയിക്കാൻ ദയാബായി ആദ്യം വിസമ്മതിച്ചെങ്കിലും പിന്നീട് കഥയും തന്റെ കഥാപാത്രത്തെക്കുറിച്ചും കേട്ടതോടെയാണ് അഭിനയിക്കാൻ തയാറായത്.

ജീവിതം വഴിമുട്ടിയപ്പോൾ ആത്മഹത്യ ചെയ്യേണ്ടിവരുന്ന കർഷകരായ അടിയ ദമ്പതികളുടെ ഏകമകനായ കാന്തന്റെ വല്യമ്മയും സംരക്ഷകയുമായ ഇത്തിയമ്മയായാണ് ദയാബായി സിനിമയിൽ തിളങ്ങിയത്. ആത്മഹത്യചെയ്യേണ്ടി വരുന്ന കർഷകന്റെ മകനായ കാന്തൻ എന്ന പന്ത്രണ്ടുവയസുകാരന്റെയും അവനെ വളർത്തുന്ന എഴുപത് കഴിഞ്ഞ മുത്തശ്ശിയുടെയും കഥയാണ് കാന്തൻ സിനിമ. ഈ വേഷം തന്മയത്വത്തോടെ തന്നെ ചെയ്തു എന്നാണ് അവാർഡ് ജൂറി വിലയിരുത്തിയത്. അരികുവൽക്കരിക്കപ്പെട്ട ആദിവാസി ജീവിതം സിനിമയിലൂടെ തുറന്നു കാണാക്കാനായെന്നും പുരസ്‌ക്കാര ജൂറി വിലയിരുത്തി. അടിയാൻ വിഭാഗത്തിന്റെ സ്വന്തം ഭാഷ തന്നെയാണ് ചിത്രത്തിലും ഉപയോഗിച്ചത്. ആദ്യമദ്ധ്യാന്തത്തിലൂടെ പ്രശസ്തനായ മാസ്റ്റർ പ്രജിത്ത് ആണ് കാന്തനായി വേഷമിട്ടത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP