Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തന്നെ സിനിമയിലെത്തിച്ച ബാപ്പക്ക് നന്ദി പറഞ്ഞ് സൗബിൻ ഷാഹിർ; ജനപ്രിയ സിനിമകൾക്ക് അവാർഡ് കിട്ടുന്നതിലും സംതൃപ്തി; ക്യാപ്റ്റനും മേരിക്കുട്ടിയും താൻ ഏറെ പ്രയാസപ്പെട്ട് ചെയ്ത സിനിമകളാണെന്ന് ജയസൂര്യ; മികച്ച നടന്മാരുടെ ലിസ്റ്റിൽ എത്തിയതുതന്നെ വലിയ കാര്യമെന്ന് ജോജു ജോർജ്; അവാർഡ് മുഴുവൻ ടീമിനും പങ്കുവെച്ച് നിമിഷ സജയൻ; വ്യത്യസ്തതകൾ ബോധപൂർവം കൊണ്ടുവരുന്നതല്ലെന്ന് ശ്യാമപ്രസാദ്; ചലച്ചിത്ര അവാർഡ് ജേതാക്കളുടെ പ്രതികരണം ഇങ്ങനെ

തന്നെ സിനിമയിലെത്തിച്ച ബാപ്പക്ക് നന്ദി പറഞ്ഞ് സൗബിൻ ഷാഹിർ; ജനപ്രിയ സിനിമകൾക്ക് അവാർഡ് കിട്ടുന്നതിലും സംതൃപ്തി; ക്യാപ്റ്റനും മേരിക്കുട്ടിയും താൻ ഏറെ പ്രയാസപ്പെട്ട് ചെയ്ത സിനിമകളാണെന്ന് ജയസൂര്യ; മികച്ച നടന്മാരുടെ ലിസ്റ്റിൽ എത്തിയതുതന്നെ വലിയ കാര്യമെന്ന് ജോജു ജോർജ്; അവാർഡ് മുഴുവൻ ടീമിനും പങ്കുവെച്ച് നിമിഷ സജയൻ; വ്യത്യസ്തതകൾ ബോധപൂർവം കൊണ്ടുവരുന്നതല്ലെന്ന് ശ്യാമപ്രസാദ്; ചലച്ചിത്ര അവാർഡ് ജേതാക്കളുടെ പ്രതികരണം ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: മികച്ച നടനുള്ള അവാർഡ് കിട്ടുമെന്ന് നേരത്തെ തന്നെ സൂചനകൾ ഉണ്ടായിരുന്നതിനാൽ നടൻ സൗബിൻ ഷാഹിറിന്റെ കൊച്ചിയുടെ വീട്ടിൽ രാവിലെ മുതൽ മാധ്യമങ്ങളുടെ വൻ സാന്നിധ്യമുണ്ടായിരുന്നു. പക്ഷേ അമിതമായ ആഹ്ലാദങ്ങളൊന്നുമില്ലാതെ പതിവ് തമാശകളുമായിട്ടായിരുന്നു മികച്ച ചലച്ചിത്ര നടനുള്ള സംസ്ഥാന സർക്കാറിന്റെ പുരസ്‌ക്കാരം ജയസൂര്യക്കൊപ്പം പങ്കിട്ട സൗബിന്റെ പ്രതികരണം. ' എല്ലാവർക്കും നന്ദി. അവാർഡൊന്നും പ്രതീക്ഷിച്ചിരുന്നില്ല. അങ്ങനെ ആണെല്ലോ എല്ലാവരും പറയുക. ഞാനും അതുതന്നെ പറയട്ടെ' - എന്നായിരുന്നു സൗബിന്റെ ആദ്യ മറുപടി.

പിന്നീട് മാധ്യമ പ്രവർത്തകർ തുടർന്ന ചോദിച്ചപ്പോഴാണ് തന്റെ എല്ലാ നേട്ടങ്ങൾക്കും പിന്നിൽ ചാലക ശക്തിയായി പ്രവർത്തിച്ച ബാപ്പയെക്കുറിച്ച് സൗബിൻ വാചാലനായത്. സിനിമയിലെ പ്രൊഡക്ഷൻ കൺട്രോളർ ആയിരുന്ന ബാപ്പയാണ് വളരെ ചെറുപ്പത്തിൽ തന്നെ എന്നെ ഫാസിലിന്റെ സെറ്റിൽ എത്തിച്ചത്. അങ്ങനെ അസിറ്റന്റ് ഡയറക്ടറായി കൂടിയ ആ കാലത്താണ് സിനിമ ഗൗരവമായി മനസ്സിൽ മൊട്ടിട്ടത്. ആ രീതിയിൽ നോക്കുമ്പോൾ ആദ്യം നന്ദി പറയേണ്ടത് ബാപ്പക്കാണ്. പിന്നെ സിനിമയിലെ സൗഹൃദങ്ങൾക്കും. എക്കാലത്തും സുഹൃത്തുക്കൾ തന്നെയാണ് എന്റെ ശക്തി.

സുഡാനി എന്ന ചിത്രവുമായി എത്തുമ്പോൾ നവാഗത സംവിധായകനായ സക്കറിയ പറഞ്ഞ് ഞാൻ അല്ലാതെ മറ്റൊരു ഓപ്ഷൻ ഇല്ല എന്നായിരുന്നു. ഹാസ്യ കഥാപാത്രങ്ങളിൽനിന്ന് ക്യാരക്ടർ റോളുകളിലേക്ക് മാറാനുള്ള തീരുമാനം ബോധപുർവം എടുത്തതല്ല. ജനപ്രിയ സിനിമകൾക്ക് അവാർഡ് കിട്ടുന്നതിലും സന്തോഷമുണ്ട്- സൗബിൻ പറഞ്ഞു.

ക്യാപ്റ്റനും മേരിക്കുട്ടിയും താൻ ഏറെ പ്രയാസപ്പെട്ട് ചെയ്ത ചിത്രങ്ങൾ ആണെന്നും ഈ അവാർഡ് തനിക്ക് വൈകികിട്ടിയ അംഗീകരമാണെന്ന് കരുതിന്നില്ലെന്നും നടൻ ജയസൂര്യ പ്രതികരിച്ചു. അവാർഡുകളും അംഗീകാരങ്ങളും തീർച്ചയായും സന്തോഷം നൽകുന്നതാണ്. നമ്മൾ എടുത്ത സ്ട്രയിൻ അംഗീകരിക്കപ്പെട്ടു എന്നതിലും സന്തോഷമുണ്ട്. ഈ രണ്ടു സിനിമകൾക്കായും വലിയ പ്രിപ്പറേഷൻസാണ് വേണ്ടി വന്നത്. വി പി സത്യന്റെ ജീവിത കഥ ആദ്യം കേൾക്കുമ്പോൾ എനിക്ക് സത്യനെകുറിച്ച് വലിയ ധാരണകൾ ഉണ്ടായിരുന്നില്ല. അതിനാൽ നല്ലപോലെ റഫർ ചെയ്യേണ്ടിവന്നു. ഒപ്പം ദീർഘകാലം ഫുട്ബോൾ പരിശീലനവും നടത്തി. ഇതിലും വലിയ ഒരുക്കങ്ങളാണ് ഞാൻ മേരിക്കുട്ടിക്കുവേണ്ടി നടത്തേണ്ടി വന്നത്. പൂർണമായും സ്ത്രീകളുടെ കോസ്റ്റിയൂമിലേക്ക് മാറുകയെന്നതും മാനസിമായി വലിയ ബുദ്ധിമുട്ടായിരുന്നു. സംവിധായകൻ രഞ്ജിത്ത് ശങ്കറിന്റെ പിന്തുണ ഒന്നുകെ്ാണ്ട് കൂടിയാണ് ആ കഥാപാത്രം ഇങ്ങനെ ഭംഗിയാക്കാനായത്.- ജയസൂര്യ വ്യക്താമാക്കി.

മികച്ച നടന്മാരുടെ ലിസ്്റ്റിൽ എത്തിയതുതന്നെ വലിയ കാര്യമാണെന്നായിരുന്നു മികച്ച സ്വഭാവ നടനുള്ള അവാർഡ് നേടിയ ജോജു ജോർജിന്റെ പ്രതികരണം. സിനിമയിൽ ചെറിയ വേഷങ്ങൾ ചെയ്ത് തുടങ്ങുമ്പോൾ ഇത്രയൊന്നും ആവുമെന്ന് ഞാൻ കരുതിയിരുന്നതല്ല. ചോലയുടെ സംവിധായകൻ സനൽകുമാർ ശശിധരനോടും, ജോസഫിന്റെ സംവിധായകൻ എം എം പത്മകുമാറിനോടും പ്രത്യേകം നന്ദിയുണ്ട്. ജോസഫിന് വലിയ ജനപിന്തുണ കിട്ടിയത് തങ്ങൾക്ക് കിട്ടിയ ഇരട്ടി മധുരമാണെന്നും ജോജു ജോർജ് പറഞ്ഞു.

അവാർഡ് തന്റെ മുഴവൻ അംഗങ്ങൾക്കും ഉള്ളതാണെന്നായിരുന്നു നടി നിമിഷാ സജയന്റെ പ്രതികരണം. 'സനൽ കുമാർ ശശിധരന്റെ ചോലയിൽ ഒരു സ്‌കൂൾകുട്ടിയുടെ വേഷമായിരുന്നു. മധുപാലിന്റെ കുപ്രസിദ്ധ പയ്യനിൽ ഒരു തുടക്കക്കാരിയായ അഭിഭാഷകയുടേതും. സ്വാഭാവികമായി പെരുമാറാനാണ് രണ്ട് സംവിധായകരും പറയാറുള്ളത്. കുപ്രസിദ്ധ പയ്യനിലെ വക്കീലിനായി അൽപ്പം മുന്നൊരുക്കങ്ങൾ നടത്തയിരുന്നതായും അവർ വെളിപ്പെടുത്തി.

തന്റെ ചിത്രങ്ങളിലുള്ള വ്യത്യസ്തകൾ ബോധപുർവം കൊണ്ടുവരുന്നതല്ലെന്നും, പ്രേക്ഷകർ ആഗ്രഹിക്കുന്നപോലെ ചിത്രമെടുക്കാൻ തനിക്ക് കഴിയില്ലെന്നും അഞ്ചാമതും മികച്ച സംവിധായകനുള്ള അവാർഡ് നേടിയ ശ്യാമ പ്രസാദ് പറഞ്ഞു. വീണ്ടും അവാർഡിന് അർഹനാക്കിയ ഒരു ഞായറാഴ്ചയെന്ന ചിത്രം രണ്ടു കഥാ ഖണ്ഡങ്ങൾ ചേർന്ന ഒരു കൊച്ചു ചിത്രമാണ്. എന്നാൽ അതിനുമുമ്പ് എടുത്ത് ഹേയ് ജൂഡ് ഇതിൽനിന്നും തീർത്തും വ്യത്യസ്തമാണ്. ആദ്യമായി ഒരു സബ്ജക്ട് അവനവന് ഇഷ്ടപ്പെടുകയാണ് വേണ്ടത്. അത് ഞാൻ നന്നായി ആസ്വദിച്ചു ചെയ്യുന്നു. അല്ലാതെ വ്യത്യസ്തതക്കായി ബോധപുർവം ഒന്നും ചെയ്യാറില്ല.- ശ്യാമപ്രസാദ് വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP