Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കമ്മാര സംഭവത്തെ തഴഞ്ഞെന്ന് ആരോപിച്ച് ദിലീപ് ആരാധകർ; ദിലീപിന് പുരസ്‌കാരം നൽകിയാൽ രാഷ്ടീയ പ്രത്യാഘാതം ഉണ്ടാകുമെന്നും അക്കാദമിയിലെ ഒരു പ്രമുഖ വ്യക്തി നിർദ്ദേശം നൽകിയെന്ന് ദിലീപ് ഓൺലൈൻ; ഷാജി എൻ കരുണിന്റെ ഓള്, ടി.വി.ന്ദ്രന്റെ പെങ്ങളില, ജയരാജിന്റെ രൗദ്രം എന്നീ നല്ല ചിത്രങ്ങളെ ജൂറി തഴഞ്ഞുവെന്ന് നിരൂപകർ; ജോയ് മാത്യുവിന് മികച്ച കഥക്കുള്ള അവാർഡ് നൽകിയതിലും പ്രതിഷേധം; സംസ്ഥാന ചലച്ചിത്ര അവാർഡിലെ അവശേഷിക്കുന്ന വിവാദങ്ങൾ ഇങ്ങനെ

കമ്മാര സംഭവത്തെ തഴഞ്ഞെന്ന് ആരോപിച്ച് ദിലീപ് ആരാധകർ; ദിലീപിന് പുരസ്‌കാരം നൽകിയാൽ രാഷ്ടീയ പ്രത്യാഘാതം ഉണ്ടാകുമെന്നും അക്കാദമിയിലെ ഒരു പ്രമുഖ വ്യക്തി നിർദ്ദേശം നൽകിയെന്ന് ദിലീപ് ഓൺലൈൻ; ഷാജി എൻ കരുണിന്റെ ഓള്, ടി.വി.ന്ദ്രന്റെ പെങ്ങളില, ജയരാജിന്റെ രൗദ്രം എന്നീ നല്ല ചിത്രങ്ങളെ ജൂറി തഴഞ്ഞുവെന്ന് നിരൂപകർ; ജോയ് മാത്യുവിന് മികച്ച കഥക്കുള്ള അവാർഡ് നൽകിയതിലും പ്രതിഷേധം; സംസ്ഥാന ചലച്ചിത്ര അവാർഡിലെ അവശേഷിക്കുന്ന വിവാദങ്ങൾ ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: എക്കാലവും ചലച്ചിത്ര അവാർഡുകൾക്കൊപ്പം വിവാദവും ഉണ്ടാവാറുണ്ട്. എന്നാൽ ഇത്തവണ താരതമ്യേന കുഴപ്പമില്ലാത്ത രീതിയിലാണ് സംസഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചിരുന്നെങ്കിലും അവിടെയും ചില വിവാദങ്ങൾ പൊട്ടി മുളക്കുകയാണ്. ദിലീപ് നായകനായ കമ്മാരസംഭവത്തെ തഴഞ്ഞു എന്നാരോപിച്ച് ആരാധകർ രംഗത്തെത്തിയിരിക്കയാണ്. ദിലീപിന് പുരസ്‌കാരം നൽകിയാൽ രാഷ്ടീയ പ്രത്യാഘാതം ഉണ്ടാകുമെന്നും അക്കാദമിയിലെ ഒരു പ്രമുഖ വ്യക്തി നൽകിയ നിർദ്ദേശമാണിതെന്നും ദിലീപ് ആരാധകരുടെ ഫേസ്‌ബുക്ക് പേജായ ദീലീപ് ഓൺലൈനിൽ ആരോപിക്കുന്നു.

നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ദിലീപ് അറസ്റ്റിലായിരുന്നു. തുടർന്ന് ഏറെ വിവാദങ്ങൾക്കൊടുവിലാണ് കമ്മാരസംഭവം പുറത്തിറങ്ങിയത്. രതീഷ് അമ്പാട്ട് സംവിധാനം ചെയ്ത കമ്മാരസംഭവം ഏപ്രിലിലാണ് പുറത്തിറങ്ങിയത്. ഗോകുലം ഗോപാലൻ നിർമ്മിച്ച ചിത്രത്തിന് തിരക്കഥ ഒരുക്കിയത് മുരളിഗോപി ആയിരുന്നു. നമിത പ്രമോദ്, സിദ്ധാർഥ്, മുരളി ഗോപി, ബോബി സിംഹ, ശ്വേതാ മേനോൻ എന്നിവരാണ് ചിത്രത്തിൽ പ്രധാനവേഷങ്ങളിൽ എത്തിയത്. കമ്മാരസംഭവത്തിന് രണ്ട് പുരസ്‌കാരങ്ങളാണ് ലഭിച്ചത്. മികച്ച കലാസംവിധാനത്തിന് വിനേഷ് ബംഗ്ലാലും മികച്ച വസ്ത്രാലങ്കാരത്തിന് സമീറ സനീഷും പുരസ്‌കാരങ്ങൾ സ്വന്തമാക്കി. എന്നാൽ ഗൂഢാലോചന ഇല്ലെങ്കിൽ കമ്മാരസംഭവത്തിന് കൂടുതൽ ആവാർഡുകൾ കിട്ടുമായിരുന്നുവെന്നാണ് ആരാധകർ പറയുന്നത്.

അതുപോലെ ഷാജി എൻ.കരുണിന്റെ ഓള്, ടി.വി.ചന്ദ്രന്റെ പെങ്ങളില, ജയരാജിന്റെ രൗദ്രം തുടങ്ങി ചിത്രങ്ങളെ തഴഞ്ഞെന്നും നവമാധ്യമങ്ങളിൽ ചല ചലച്ചിത്ര നിരൂപകർ ചൂണ്ടിക്കാട്ടുന്നു. ഇതിൽ ഓള് ഗോവൻ രാജ്യാന്തരമേളയിലടക്കം പ്രശംസ പിടിച്ചുപറ്റിയ ചിത്രമായിരുന്നു. അതുപോലെ ജോയ്മാത്യുവിന് അങ്കിൾ എന്ന ചിത്രത്തിന്റെ കഥഴെയുതിയതിന് അവാർഡ് നൽകിയതിനെയും സോഷ്യൽ മീഡിയ വിമർശിക്കുന്നുണ്ട്. എത്രയോ നല്ല ചിത്രങ്ങൾ ഉണ്ടെന്നിരിക്കെ ഒരു സാധാരണ ചിത്രത്തിന്റെ കഥക്ക് അവാർഡ് നൽകിയത്, മറ്റെന്തോ ലക്ഷ്യംവെച്ചുള്ള ബാലൻസിങ്ങാണെന്നാണ് വിമർശനം.

ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ സംവിധാനം ചെയ്ത ആമിയും അംഗം ബീനാ പോൾ എഡിറ്റിങ്ങ് നിർവഹിച്ച കാർബണും മൽസരത്തിൽ നിന്ന് പിൻവലിക്കണമെന്ന് ആവശ്യം ഉയർന്നെങ്കിലും അവയും പരിഗണിക്കുന്നുണ്ട്.നേരത്തെ ഇതേചൊല്ലി അക്കാദമിക്കകത്തും ഭിന്നത രൂപപ്പെട്ടിരുന്നു. ജൂറി നിശ്ചയിക്കുന്ന അക്കാദമി അംഗങ്ങളുടെ ചിത്രങ്ങൾ മൽസരിക്കാൻ വരുന്നത് ധാർമ്മികക്ക് നിരക്കാത്തതാണെന്ന് ഒരു വിഭാഗം ചൂണ്ടിക്കാട്ടിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP