Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കാറപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ എത്തിച്ച 48കാരിയുടെ വയറ്റിലെ കുഞ്ഞിന്റെ രക്ഷിക്കാൻ അടിയന്തിര സിസേറിയൻ നടത്തി ലിൻകോളിൻഷെയറിലെ ഡോക്ടർമാർ; വയറു തുറന്നപ്പോൾ സ്ത്രീ ഗർഭിണിയേയല്ല; ബ്രിട്ടണിലെ ആശുപത്രിക്കെതിരെ ഉയർന്ന വിചിത്ര പരാതി ഇങ്ങനെ

കാറപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ എത്തിച്ച 48കാരിയുടെ വയറ്റിലെ കുഞ്ഞിന്റെ രക്ഷിക്കാൻ അടിയന്തിര സിസേറിയൻ നടത്തി ലിൻകോളിൻഷെയറിലെ ഡോക്ടർമാർ; വയറു തുറന്നപ്പോൾ സ്ത്രീ ഗർഭിണിയേയല്ല; ബ്രിട്ടണിലെ ആശുപത്രിക്കെതിരെ ഉയർന്ന വിചിത്ര പരാതി ഇങ്ങനെ

ലണ്ടൻ: കഴിഞ്ഞ വർഷം ബ്രിട്ടണിലെ ലിൻകോളിൻ കൗണ്ടി ഹോസ്പിറ്റലിൽ വച്ച് കാർഡിയാക് അറസ്റ്റ് മൂലം മരിച്ച അഡെലെ ബാർബർ എന്ന 48കാരിയുടെ മരണത്തെക്കുറിച്ചുള്ള ഇൻക്വസ്റ്റ് ലിൻകോളിൻ കത്തീഡ്രൽ സെന്ററിൽ വച്ച് നടന്നു. ലിൻകോളിൻഷെയറിലെ നെറ്റിൽഹാമിൽ എ 46ലുണ്ടായ കാറപകടത്തെ തുടർന്നായിരുന്നു ബാർബറെ ആശുപത്രിയിലെത്തിച്ചിരുന്നത്. സ്ത്രീയുടെ വയറ് കണ്ട് അവർ പൂർണഗർഭിണിയാണെന്ന് തെറ്റിദ്ധരിച്ച ഡോക്ടർമാർ കുഞ്ഞിനെ രക്ഷിക്കുന്നതിനായി സ്ത്രീയെ അടിയന്തിര സിസേറിയന് വിധേയയാക്കുകയായിരുന്നു. എന്നാൽ വയറ് തുറന്നപ്പോഴാണ് സ്ത്രീ ഗർഭിണിയല്ലെന്ന് ഡോക്ടർമാർ തിരിച്ചറിഞ്ഞത്. തുടർന്ന് കാർഡിയാക് അറസ്റ്റുണ്ടായി ബാർബർ മരിക്കുകയുമായിരുന്നു. ഇത്തരത്തിൽ എൻഎച്ച്എസിനെതിരെ വിചിത്രമായ ഒരു പരാതി കൂടി ഉയർന്നിരിക്കുകയാണ്.

വാഷ് ഡൈക്കെ ലെയ്നിലേക്ക് പോകുന്നതിനായി തന്റെ ബ്ലാക്ക് വൗക്സ്ഹാൾ മെരിവ വലത്തോട്ട് തിരിച്ച വേളയിലായിരുന്നു അത് ടൊയോട്ട യാരിസുമായി കൂട്ടിയിടിച്ച് ബാർബർ അപകടത്തിൽ പെട്ടതെന്ന് ഇൻക്വസ്റ്റിൽ വെളിപ്പെട്ടിട്ടുണ്ട്. അപകടത്തെ തുടർന്ന് സ്ത്രീയുടെ വയറ് വീർത്തിരിക്കുന്നത് കണ്ട് അവർ ഗർഭിണിയാണെന്ന് പാരാമെഡിക്സുകൾ തെറ്റിദ്ധരിക്കുകയും തുടർന്ന് അടിയന്തിര സിസേറിയന് വിധേയയാക്കുകയുമായിരുന്നു. സൗത്ത് വെസ്റ്റ് ബോണ്ട് ലെയ്നിലൂടെ സഞ്ചരിച്ച ടൊയോട്ട യാരിസ് ഇടിച്ചാണ് ബാർബറിന് അപകടം സംഭവിച്ചതെന്നാണ് ലിൻകോളിൻഷെയർ പൊലീസിലെ പിസി മാർക്ക് ബ്രൗൺ വെളിപ്പെടുത്തിയിരിക്കുന്നത്.

കുതിച്ച് വന്ന ടൊയോട്ട യാരിസ് എന്തുകൊണ്ടാണ് ബാർബറിന്റെ ശ്രദ്ധയിൽ പെടാതെ പോയതെന്ന കാര്യം ഇപ്പോഴും അജ്ഞാതമായി തുടരുന്നുവെന്നും ബ്രൗൺ വെളിപ്പെടുത്തുന്നു.ഹൃദയരക്തമഹാധമനിയിലുണ്ടായ ആഴത്തിലുള്ള മുറിവ് കാരണമാണ് ബാർബർ മരിച്ചതെന്ന് പോസ്റ്റ്മോർട്ടത്തിലൂടെ സ്ഥിരീകരിക്കപ്പെട്ടിരുന്നു. ബാർബർ ഗർഭിണിയാണെന്ന് തെറ്റിദ്ധരിച്ച് എമർജൻസി വർക്കാർ തിരക്ക് പിടിച്ച് സിസേറിയൻ നിർവഹിച്ചതിൽ കൊറോണർ മരിയാനെ ജോൺസൻ ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. ഇതിനെ തുടർന്ന് ഈസ്റ്റ് മിഡ്ലാൻഡ്സ് ആംബുലൻസ് സർവീസ് ഒരു അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു.

അപകടത്തിന് ശേഷം ബാർബർ തന്റെ കാറിന്റെ സീറ്റിൽ ബോധത്തോടെയാണ് ഇരുന്നതെന്നും എന്നാൽ കടുത്ത പുറം വേദനയുണ്ടെന്ന് വെളിപ്പെടുത്തിയിരുന്നുവെന്നുമാണ് സാക്ഷിയും ഓഫ് ഡ്യൂട്ടി പാരാമെഡിക്സുമായ നിക്കോള വാരെ വെളിപ്പെടുത്തിയിരുന്നത്. പ്രൈവറ്റ് മെഡിക്കൽ ഗ്രൂപ്പായ എലൈററ് ഇഎംഎസ്, ലിൻകോളിൻഷെയർ ഇന്റഗ്രേറ്റഡ് വളണ്ടറി എമർജൻസി സർവീസ് എന്നിവയിൽ നിന്നുള്ള പാരാമെഡിക്സുകളും ബാർബറെ സഹായിക്കാനെത്തിയിരുന്നു. ബാർബറുടെ വയർ വീർത്തിരിക്കുന്നത് കണ്ട് അവർ ഗർഭിണിയാണെന്ന് തെറ്റിദ്ധരിച്ച പാരാമെഡിക്സുകൾ അവർക്ക് സിപിആർ നൽകുമ്പോൾ കടുത്ത മുൻകരുതലുകളെടുത്തിരുന്നുവെന്നും റിപ്പോർട്ടുണ്ട്.

എലൈറ്റ് ഇഎംഎസിലെ ജെയിംസ് ബിഡ് വെൽ, ലൈവ്സിൽ നിന്നുള്ള ക്രിസ് കോളെ എന്നിവരിൽ നിന്നും ഇൻക്വസ്റ്റിന്റെ ഭാഗമായി തെളിവുകൾ ശേഖരിച്ചിരുന്നു. 1975ൽ ബാർബർ മേജർ സ്പൈന ബിഫിഡ സർജറിക്ക് വിധേയയായിരുന്നുവെന്നാണ് ഇൻക്വസ്റ്റിനിടെ വായിച്ച ജിപിയുടെ റിപ്പോർട്ട് വെൽപ്പെടുത്തുന്നത്. ഇതിന് പുറമെ ക്രോണിക് ലുക്കീമിയക്കുള്ള ചികിത്സക്കും ബാർബർ 2016ൽ വിധേയായിരുന്നു. ഇത്തരമൊരു സാഹചര്യത്തിൽ അവരെ അടിയന്തിര സിസേറിയന് വിധേയയാക്കിയത് മരണ സാധ്യത വർധിപ്പിക്കുകയായിരുന്നുവെന്നും ഇത് എൻഎച്ച്എസിന്റെ ഗുരുതരമായ മറ്റൊരു പിഴവായും ഇൻക്വസ്റ്റിൽ എടുത്ത് കാട്ടപ്പെട്ടിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP