Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പാസ്‌പോർട്ട് പുതുക്കലും പുതിയ പാസ്‌പോർട്ടിന് അപേക്ഷകളും ഇനി ഓൺലൈൻ വഴി; നാളെ മുതൽ അപേക്ഷകൾ ഓൺലൈൻ സമർപ്പിക്കണമെന്ന് മസ്‌കത്ത് ഇന്ത്യൻ എംബസി

പാസ്‌പോർട്ട് പുതുക്കലും പുതിയ പാസ്‌പോർട്ടിന് അപേക്ഷകളും ഇനി ഓൺലൈൻ വഴി; നാളെ മുതൽ അപേക്ഷകൾ ഓൺലൈൻ സമർപ്പിക്കണമെന്ന് മസ്‌കത്ത് ഇന്ത്യൻ എംബസി

പുതിയ പാസ്‌പോർട്ടിനുള്ളതും നിലവിലുള്ളത് പുതുക്കുന്നതിനുമുള്ള അപേക്ഷകൾ നാളെ മുതൽ ഓൺലൈനായാണ് സമർപ്പിക്കേണ്ടതെന്ന് മസ്‌കത്ത് ഇന്ത്യൻ എംബസി പത്രക്കുറിപ്പിൽ അറിയിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഇന്ത്യൻ എംബസികളിലെയും കോൺസുലേറ്റുകളിലെയും പാസ്‌പോർട്ട് സേവനങ്ങൾ ഏകീകരിക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ വിദേശകാര്യ വകുപ്പാണ് ഓൺലൈൻ സംവിധാനം ഏർപ്പെടുത്തിയിട്ടുള്ളത്.

ഇന്ത്യൻ സർക്കാറിന്റെ ഡിജിറ്റലൈസേഷൻ പദ്ധതികളുടെ ഭാഗമായുള്ള ഗ്ലോബൽ പാസ്‌പോർട്ട് സേവാ പദ്ധതി മാർച്ച് മൂന്ന് മുതലാണ് നിലവിൽ വരുക. എന്നിരുന്നാലും പാസ്‌പോർട്ട് പുതുക്കുന്നതിനുള്ള നിലവിലുള്ള രീതി മാർച്ച് പത്തുവരെ തുടരുമെന്നും എംബസി അറിയിച്ചു. അതിനു ശേഷം

https://embassy.passportindia.gov.in/എന്ന വെബ്‌സൈറ്റ് മുഖേനയാണ് അപേക്ഷ നൽകേണ്ടത്. ആദ്യം വെബ്‌സൈറ്റിൽ യൂസർ ഐ.ഡി ഉണ്ടാക്കണം. തുടർന്ന് ഇതുപയോഗിച്ച് ലോഗിൻ ചെയ്തശേഷം ഓൺലൈനായുള്ള അപേക്ഷാ ഫോറം പൂരിപ്പിക്കണം. സബ്മിറ്റ് ചെയ്തശേഷം അപേക്ഷയുടെ പ്രിന്റ്ഔട്ട് എടുത്ത് നിശ്ചിത സ്ഥാനത്ത് ഫോട്ടോയും ഒപ്പുമിട്ടശേഷം ബി.എൽ.എസ് ഇന്റർനാഷനൽ സർവിസസ് എൽ.എൽ.സി ഓഫിസിലോ എംബസി ചുമതലപ്പെടുത്തിയിരിക്കുന്ന കലക്ഷൻ സന്റെറുകളിലോ നൽകണം

അപേക്ഷക്ക് ഒപ്പം ബന്ധപ്പെട്ട രേഖകളും നൽകണം. കൂടുതൽ വിവരങ്ങൾക്ക് ബി.എൽ.എസ് ഓഫിസിൽ ബന്ധപ്പെടണമെന്നും പത്രക്കുറിപ്പിൽ നിർദേശിച്ചു. ഇന്ത്യൻ പൗരന്മാർക്ക് വേഗത്തിലുള്ളതും തടസ്സങ്ങളില്ലാത്തതുമായ പാസ്‌പോർട്ട് സേവനം ഉറപ്പാക്കാൻ ലക്ഷ്യമിട്ടാണ് പുതിയ സംവിധാനം ആരംഭിക്കുന്നതെന്നും എംബസി അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP