Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പെൺകുട്ടിയുടെ പ്രലോഭനത്തിനു വഴങ്ങിയാണ് ലൈംഗിക പ്രവൃത്തിക്കളിലേർപ്പെട്ടതെന്ന അനിൽ തോമസിന്റെ വാദം ഒടുവിൽ വിജയം കണ്ടു; ബ്രിസ്ബനിൽ യാത്രക്കാരിയെ പീഡിപ്പിച്ച കേസിൽ മലയാളിയായ ഊബർ ഡ്രൈവറെ കുറ്റവിമുക്തനാക്കി കോടതി വിധി

പെൺകുട്ടിയുടെ പ്രലോഭനത്തിനു വഴങ്ങിയാണ് ലൈംഗിക പ്രവൃത്തിക്കളിലേർപ്പെട്ടതെന്ന അനിൽ തോമസിന്റെ വാദം ഒടുവിൽ വിജയം കണ്ടു; ബ്രിസ്ബനിൽ യാത്രക്കാരിയെ പീഡിപ്പിച്ച കേസിൽ മലയാളിയായ ഊബർ ഡ്രൈവറെ കുറ്റവിമുക്തനാക്കി കോടതി വിധി

പെൺകുട്ടിയുടെ പ്രലോഭനത്തിനു വഴങ്ങിയാണ് ലൈംഗിക പ്രവൃത്തിക്കളിലേർപ്പെട്ടതെന്ന അനിൽ തോമസിന്റെ വാദം ഒടുവിൽ വിജയം കണ്ടു.ബ്രിസ്‌ബൈനിൽ 16കാരിയായ യാത്രക്കാരിയെ കാറിനുള്ളിൽ വച്ച് ബലാത്സംഗം ചെയ്തു എന്ന കേസിൽ മലയാളി ഊബർ ഡ്രൈവർ അനിൽ ഇലവത്തുങ്കൽ തോമസ് കുറ്റക്കാരനല്ലെന്ന് കോടതി കണ്ടെത്തി. പെൺകുട്ടിയുടെ പ്രലോഭനത്തിനു വഴങ്ങിയാണ് ലൈംഗിക പ്രവൃത്തിക്കളിലേർപ്പെട്ടതെന്ന അനിൽ തോമസിന്റെ വാദം അംഗീകരിച്ചു കൊണ്ടാണ് ജൂറി വിധി പുറപ്പെടുവിച്ചത്.

2017 ജൂലൈയിൽ 12ാം ക്ലാസുകാരിയായ പെൺകുട്ടിയെ കാറിനുള്ളിൽ വച്ച് പീഡിപ്പിച്ച കേസിൽ ബ്രിസ്‌ബൈൻ ജില്ലാ കോടതിയിൽ മൂന്ന് ദിവസം നീണ്ട വിചാരണക്കൊടുവിലാണ് അന്തിമ വിധിയെത്തിയത്.12 അംഗ ജൂറി ഐകകണ്‌ഠേനയാണ് ഈ തീരുമാനത്തിലേക്കെത്തിയത്.

ലൈംഗിക പീഡനത്തിന് അഞ്ചു കേസുകളും, ബലാത്സംഗത്തിന് രണ്ടു കേസുകളും, ബലാത്സംഗ ശ്രമത്തിന് ഒരു കേസുമാണ് അനിൽ തോമസിന്റെ പേരിൽ ചുമത്തിയിരുന്നത്. ഈ എല്ലാ കേസുകളിലും 39കാരനായ അനിൽ തോമസിനെ കുറ്റവിമുക്തനാക്കിയിട്ടുണ്ട്.

ബ്രിസ്‌ബൈനിലെ മാൻലി വെസ്റ്റിൽ വച്ച് കാറിനുള്ളിൽ വച്ച് ഊബർ ഡ്രൈവർ തന്നെ ബലാത്സംഗം ചെയ്തുവെന്ന് 16കാരി പരാതി നൽകുകയായിരുന്നു. എന്നാൽ, പെൺകുട്ടിയാണ് ലൈംഗിക ബന്ധത്തിന് തന്നെ പ്രലോഭിപ്പിച്ചതെന്നും, തടയാൻ ശ്രമിച്ചെങ്കിലും തന്റെ മനോനിയന്ത്രണം നഷ്ടമാകുകയായിരുന്നുവെന്നുമായിരുന്നു അനിൽ തോമസ് വാദിച്ചത്.പെൺകുട്ടി ആരോപിക്കുന്നതുപോലെ പീഡനമോ, ലൈംഗിക ബന്ധമോ ഉണ്ടായില്ലെന്നും ഊബർ ഡ്രൈവർ അനിൽ ഇലവത്തുങ്കൽ തോമസ് കോടതിയെ അറിയിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP