Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ക്രിസ്ത്യാനികളെ കൂട്ടകൊലചെയ്യട്ടെ!! നമുക്കെന്ത്?

ക്രിസ്ത്യാനികളെ കൂട്ടകൊലചെയ്യട്ടെ!! നമുക്കെന്ത്?

ജിപ്തിൽ നിന്നും തട്ടിക്കൊണ്ടുപോയി 21 ക്രിസ്ത്യാനികളെ കഴുത്തറത്തു കൊന്നത് സാധാരണ സംഭവം പോലെ നമ്മൾ വായിച്ചുതള്ളി. ലോകത്തെ മനുഷ്യാവകാശ ധ്വംസനത്തിനെതിരെ ശബ്ദിക്കാൻ കാത്തിരിക്കുന്ന നമ്മുടെ നാട്ടിലെ മിടുക്കുള്ളവരുടെ നാവ് വായ്ക്കുള്ളിൽ ചുരുട്ടിയിട്ടു. യുദ്ധത്തിനും നിരപരാധികളെ കൊല്ലുന്നതിനുമെതിരെ തലങ്ങും വിലങ്ങും എഴുതുന്നവരുടെ പേനയിൽ ഇതെഴുതാൻ മഷി വറ്റിവരണ്ടുപോയി. യുദ്ധക്കൊതിയന്മാർ യഹൂദർ വെറിപൂണ്ട് ഗസ്സയിൽ നടത്തിയ അതിക്രമത്തെ നമ്മൾ ഇന്ത്യയിൽ റോഡിലിറങ്ങിയും പ്രകടനം നടത്തിയും, ധനപിരിവ് നടത്തിയും സോഷ്യൽ മീഡിയയിൽ വിപ്ലവമുണ്ടാക്കിയും പ്രതിഷേധിച്ചിരുന്നു. എന്നാൽ എത്രയോ ആയിരക്കണക്കിനു ജനങ്ങളേയും, കുരുന്നുകളേയും കുഴിക്ക് മുന്നിൽ നിർത്തി വെടിവയ്ച്ചിടുമ്പോൾ എന്തുകൊണ്ടാണ് നമുക്ക് മനുഷ്യത്വം തോന്നാതെ പോകുന്നത്? ക്രിസ്ത്യാനികളെ കൂട്ടകൊലചെയ്യുന്നതിൽ നമ്മുടെ എഴുത്തുകാരും മനുഷ്യാവകാശക്കാരും, ഇടതുപക്ഷവും എന്തുകൊണ്ട് പ്രതികരിക്കാൻ തയ്യാറാവുന്നില്ല?

ലോകത്തെ ക്രിസ്ത്യാനികളെ മുഴുവൻ അമേരിക്കയുടെ തൊഴുത്തിൽ കെട്ടി നോക്കിനില്ക്കുന്ന ഈ ശൈലി മറ്റൊരു ഭീകരതയാണ്. മതത്തിന്റെ പേരിലും ദൈവത്തിന്റെ പേരിലും ഈ നടക്കുന്ന കൂട്ടകൊലപാതകങ്ങൾ യുദ്ധത്തേക്കാൾ ഭീകരവും അപകടകരവുമായി കാണണം. ഇതിന്റെ കനലുകൾ നമ്മുടെ രാജ്യത്തും ഇടയ്ക്ക് ആളുമ്പോൾ മാത്രമാണ് അതിന്റെ ഭീകരതയും വേദനയും നമ്മളും മനസിലാക്കുന്നത്. യുദ്ധത്തടവുകാരല്ലാത്ത ഒരു വാക്കുകൊണ്ടുപോലും വേട്ടക്കാരനെ നോവിക്കാത്ത നിരപരാധികളെ ക്രിസ്തു വിശ്വാസിയെന്ന ഒരുകാരണത്താൽ യുദ്ധത്തടവുകാരേക്കാൾ നീചമായി കൊല്ലുമ്പോൾ എന്തേ നമുക്ക് വേദനിക്കാത്തത്? ഇവിടെ ദൈവം ക്രിസ്തു ആയിപോയത് ഒരു നിമിത്തമാണ്. ഇന്നലെ മറ്റ് ദൈവമായിരുന്നു, നാളെ മറ്റ് മതവും ദൈവവും ഒക്കെയാകാം ഇങ്ങനെ കഴുത്തറുക്കപ്പെടുന്നത്. ഒരു ദൈവ വിശ്വാസിക്കും ഈ ദുർഗതി വരാതിരിക്കട്ടെ...വേട്ടക്കാരനു ഇരകളെ മിണ്ടാപ്രാണികളെ പോലെ നിർത്തി കൊല്ലാൻ സാധിക്കുന്നു. ആരും പ്രതിരോധത്തിനും, എതിർപ്പിനുമില്ല. കൂട്ടമായി പിടിക്കുക, ഉന്മൂലനം ചെയ്യുക...

സദ്ദാംഹുസൈന്റെ അവസാന കാലത്ത് ഇറാക്ക് ജനസംഖ്യയിൽ 14 ലക്ഷത്തോളമുണ്ടായിരുന്ന ഈ മതവിഭാഗം അവിടെ പൂജ്യത്തിലെത്തി നില്ക്കുന്നു. ലിബിയയിലും ക്രിസ്ത്യാനികളുടെ കൂട്ടകൊലകൾ പതിവാകുന്നു. ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ അക്രമണം തുടങ്ങിയതോടെയാണ് ഇറാഖിലും ലിബിയയിലും ക്രിസ്ത്യാനികളെ വംശഹത്യ നടത്തുന്നത്.

ഒരു മതത്തിൽ വിശ്വസിക്കുന്നതിന്റെ പേരിൽ മാത്രം നിരപരാധികളായ ആളുകളെ തട്ടിക്കൊണ്ടുപോയും, തടങ്കലിൽ പാർപ്പിച്ചും കെട്ടിയിട്ട് കഴുത്തറത്തും വെടിവയ്ച്ചും കൊല്ലുക. എന്നിട്ട് പരസ്യമായി അതിന്റെ ചിത്രങ്ങളും വീഡിയോയും പ്രദർശിപ്പിക്കുക. ഇരകളെ കൊല്ലാൻ നിരയായി കൈകൾ കെട്ടികൊണ്ടുപോവുക, മരണത്തിന്റെ റിഹേഴ്‌സൽ നേരത്തേ ഇരകൾക്ക് കൊടുത്തശേഷം എല്ലാവരെയും ഒന്നിച്ചു മുട്ടുകുത്തിക്കുക, പിറകിൽനിന്നും കഴുത്തറക്കുക, തലവെട്ടുക. ചിലപ്പോൾ ഇരകളെ അവരുടെ ശരീരം മറവുചെയ്യാനുള്ള വൻ കിടങ്ങിന്റെ കരയിൽ നിരയായി നിർത്തി വെടിവയ്ച്ചിടുക. ഇത്തരം നിർദ്ദേശങ്ങൾ അനുസരിക്കാൻ അറിയില്ലാത്ത പിഞ്ചുകുട്ടികളെ കൂട്ടമായി നിലത്തുകിടത്തി വെടിവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും ഉണ്ട്. എന്നിട്ട് കുട്ടികളുടെ ശവശരീരം കൊന്ന വേട്ടമൃഗത്തേ എന്നപോലെ അട്ടഹാസത്തോടെ ഇരകൾ എടുത്തുകൊണ്ട് വരുന്ന രംഗങ്ങൾ കാണാം. ഈ കുട്ടികളെ എന്തുകൊണ്ടാണ് ഗസ്സയിൽ മരിച്ച മനുഷ്യമക്കളോട് ചേർത്തുവയ്ച്ചുകാണാൻ സോഷ്യൽ മീഡിയയിലെ പണിപ്പുരക്കാർക്കും, പ്രതികരണക്കാർക്കും കഴിയാതെ പോകുന്നത്? മരണവും, കുട്ടികളും നിരപരാധിത്വവുമല്ല നമ്മുടെ പ്രതികരണത്തിന്റേയും, വീമ്പിളക്കുന്ന മനുഷ്യസ്‌നേഹത്തിന്റേയും അവകാശത്തിന്റേയും കാതൽ. മരിച്ച കുട്ടികളുടേയും, നിരപരാധികളുടേയും ഒക്കെ മതവും, ദൈവവും, പ്രതികരിച്ചാൽ കിട്ടുന്ന വോട്ടും പണവുമൊക്കെയാണ് നമ്മുടെ പ്രതികരണം തീരുമാനിക്കപ്പെടുന്നത്.
ലാദന്റെ ശരീരമൊഴുക്കിയ കടലിൽ ക്രിസ്ത്യാനികളുടെ രക്തമൊഴുക്കും ഐഎസ്
ക്രിസ്തുമതത്തിൽ വിശ്വസിച്ചതിന്റെ പേരിൽ മാത്രമാണ് 21 സാധാരണക്കാരായ മനുഷ്യരെ ലിബിയയിൽ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾ കഴുത്തറുത്തുകൊന്നത്. ഫെബ്രുവരി 15നാണ് 21പേരെയും തലയറുത്തുകൊന്നതായുള്ള ഐഎസിന്റെ വീഡിയോ പുറത്തുവന്നത്. മെഡിറ്ററേനിയൻ കടൽ കരയിലാണ് കൂട്ടകൊല അരങ്ങേറിയത്. '' തുടർന്ന് കടലിലേക്ക് കത്തിചൂണ്ടി റോമാ സാമ്രാജ്യം ഞങ്ങൾ പിടിച്ചെടുക്കുമെന്ന് മാർപ്പാപ്പയോടായി ഒരു മുഖം മൂടിധാരി പറയുന്ന വീഡിയോയും ഉണ്ട്. ക്രിസ്ത്യൻ രാജ്യങ്ങൾക്ക് രക്തംകൊണ്ടുള്ള സന്ദേശം' എന്ന തലക്കെട്ടിലാണ് കൂട്ടക്കൊലയുടെ ക്രൂരദൃശ്യങ്ങൾ ഐ.എസ്. പുറത്തുവിട്ടത്. ഉസാമ ബിൻലാദന്റെ മൃതദേഹമൊഴുക്കിയ കടലിൽ ക്രിസ്ത്യാനികളുടെ രക്തമൊഴുക്കുമെന്ന് വീഡിയോയിൽ മുന്നറിയിപ്പ് നൽകുന്നു. ഇറ്റലിയുടെ കിഴക്ക് ഭാഗത്തുവരെ തങ്ങൾക്ക് മുന്നേറാൻ കഴിഞ്ഞിട്ടുണ്ട്. അല്ലാഹുവിന്റെ അനുമതിയോടെ റോമും പിടിച്ചെടുക്കുമെന്നും സന്ദേശത്തിൽ മുന്നറിയിപ്പ് നൽകുന്നു. തുടർന്ന് കൊലപ്പെടുത്തിയവരുടെ രക്തം കടലിൽ ഒഴുക്കുന്ന ദൃശ്യവും വീഡിയോയിൽ ഉണ്ട്.

ക്രിസ്ത്യാനികളെ കുരിശുയുദ്ധക്കാരാണെന്നാണ് അഞ്ച് മിനിറ്റ് നീളുന്ന വീഡിയോയിൽ വിശേഷിപ്പിക്കുന്നത്.'' സത്യത്തിൽ അമേരിക്കയോടുള്ള വിരോധം ലോകത്തെ മുഴുവൻ ക്രിസ്ത്യാനികളോട് പുലർത്തുന്ന രീതി ഒട്ടും ശരിയല്ല. അമേരിക്കയുടെ നയത്തിലും തീരുമാനത്തിലും ലോകത്തെ 120കോടിയിലധികം വരുന്ന കത്തോലിക്കർ എന്തുപിഴച്ചു?. ചുരുങ്ങിയ പക്ഷം അമേരിക്കയിലെ ജനങ്ങളിലെങ്കിലും ഈ പക ഒതുക്കേണ്ടതാണ്. അമേരിക്ക നടത്തുന്ന കൃത്യങ്ങളിൽ ലോകത്തെ കത്തോലിക്കരായ ആളുകളെ ഉന്നംവയ്ക്കുന്നതിലും അവരെ അമേരിക്ക അനുഭാവികളായി കാണുന്നതിലും യാതൊരടിസ്ഥാനവുമില്ല. ഇസ്ലാമിക് തീവ്രവാദികൾ ക്രിസ്ത്യാനികളോട് പുലർത്തുന്ന ഇതേ നയം തന്നെയാണ് ഇപ്പോൾ നമ്മുടെയിടയിലും പലരും വയ്ച്ചുപുലർത്തുന്നത്. അതുകൊണ്ടു കൂടിയാണ്‌ എല്ലാത്തിലും മൈക്കുകെട്ടി പ്രതിഷേധിക്കുന്ന മാന്യന്മാർ പലരും ഈ വിഷയത്തിൽ തുണിയും തലയിലിട്ട് ഒളിച്ചുകളിക്കുന്നത്. ബുദ്ധിജീവികളും, എഴുത്തുകാരും, മനുഷ്യാവകാശക്കാരുമെല്ലാം സിനിമയിലെ ത്രില്ല് പോലെ ഈ കൂട്ടകൊലകൾ കണ്ട് വിശ്രമിക്കുന്നു. ഇവരെല്ലാം ചെയ്യുന്നത് ചതിയാണ്.

ലോകത്തെ നടുക്കിയ ഈ കൂട്ടകൊല ഒരു യുദ്ധത്തിലൂടെയോ അക്രമത്തിലൂടെയോ ശത്രുപാളയത്തെ ലക്ഷ്യം വച്ച് നടത്തിയ ബോംബിങ്ങിലോ അല്ല. ഈ നിരപരാധികളായ മനുഷ്യരെ ഈജിപ്തിൽനിന്നും തട്ടിക്കൊണ്ട് വന്ന് ലിബിയയിൽ തടങ്കലിൽ പാർപ്പിച്ച് കൊല്ലുകയായിരുന്നു. ഐഎസ് തീവ്രവാദികൾ ക്രിസ്തുമത്തിൽ പെട്ട ആളുകളെ കൊലപ്പെടുത്തണം എന്ന കരുതികൂട്ടിയുള്ള ലക്ഷ്യം നിറവേറ്റാനായിരുന്നു 21പേരേ തട്ടിക്കൊണ്ടുപോയത്. ലിബിയയിൽ കൊലപ്പെടുത്തിയ 21 ആളുകളും ഈജിപ്തിലെ മത്സ്യതൊഴിലാളികളും, മറ്റ് തൊഴിലാളികളുമായിരുന്നു. തട്ടിക്കൊണ്ട് പോകാൻ എളുപ്പം ഉള്ളതിനാലാണ് ഈ പാവപ്പെട്ടവരിലേക്ക് ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ കണ്ണെത്തിയത്. മതത്തിന്റേയും ദൈവ വിശ്വാസത്തിന്റെയും പേരിൽ മാത്രം കരുതികൂട്ടി ഒരു രാജ്യത്തുനിന്നും അവിടുത്തെ സാധാരണക്കാരും നിരപരാധികളുമായ ജനങ്ങളെ തട്ടിക്കൊണ്ടുപോവുകയും അറവുമാടുകളെ അറക്കുന്നതുപോലെ കെട്ടിയിട്ട് കഴുത്തറുക്കുകയും ചെയ്യുക.

മതത്തിന്റേയും ദൈവത്തിന്റേയും നാമത്തിൽ ലോകത്ത് അരങ്ങേറുന്ന അതിക്രൂരതകളിലെ ഒടുവിലത്തെ സംഭവമാണിത്. ഏതു മതത്തിലേ ഏതു ദൈവമാണ് ഈ അരും ക്രൂരതകൾക്ക് കൂട്ടുകൂടുക. യുദ്ധങ്ങൾ രാജ്യത്തിന്റേയും അധികാരത്തിന്റേയും രാഷ്ട്രീയത്തിന്റേയും പേരിൽ അരങ്ങേറുന്നതാണ്. എന്നാൽ ഈ കൂട്ടകൊലകൾ ദൈവനാമത്തിലാണ്. ദൈവത്തിന്റെ വിശുദ്ധ ലിഖിതങ്ങൾപോലും ഉദ്ധരിച്ചാണ് ഇരകളെ വേട്ടക്കാർ കൊല്ലുന്നത്. ഒരു ദൈവത്തിന്റെ പേരിലുള്ള ജനങ്ങൾ മറ്റൊരു ദൈവത്തിന്റെ പേരിലുള്ള ജനങ്ങളെ ഉന്മൂലനം ചെയ്യുകയാണ്. ഈജിപ്തിലെ ഒൻപതുകോടിയോളം വരുന്ന ജനസംഖ്യയിൽ ഒരു കോടിയോളം ക്രിസ്ത്യാനികൾ വരും. 85 ശതമാനത്തിലധികം മുസ്ലിം മതവിഭാഗക്കാരായിട്ടും തങ്ങളുടെ 21പൗരന്മാരെ കഴുത്തറത്തുകൊന്നതിനെ ഈജിപ്ത് മതത്തിന്റെ അടിസ്ഥാനത്തിൽ കണ്ടില്ല. ലിബിയയിലെ ഐ.എസ് ഭീകരടുടെ താവളങ്ങൾ ലക്ഷ്യമാക്കി ഈജിപ്ത് സ്വന്തം പൗരന്മാരെ കൊലപ്പെടുത്തിയതിനെതിരെ വ്യോമാക്രമണം നടത്തുകയാണ്. ഇറാക്കിൽനിന്നും ലിബിയ വരെയെത്തി നില്ക്കുന്ന ഇസ്ലാമിക് ഭീകരരുടെ അടുത്ത ഉന്നം ഈജിപ്തായിരിക്കുമെന്ന തിരിച്ചറിവും ഇപ്പോഴത്തെ വ്യോമാക്രമണത്തിനു പിന്നിലുണ്ട്.

കൂട്ടകൊലയ്ക്ക് പിന്നിലെ കാരണം; ഇന്ത്യക്കും മുന്നറിയിപ്പ്: കരുതലോടെയിരിക്കുക

ലോകത്തെ നടുക്കിയ 21 ഈജിപ്ത്യൻ ക്രിസ്ത്യാനികളുടെ കൂട്ടകൊലയ്ക്ക് പിന്നിലെ ഇസ്ലാമിക് തീവ്രവാദികൾ പറയുന്ന കാരണം ഇതാണ്. ഈജിപ്തിലെ കോപ്ടിക് ഓർത്തഡോക്‌സ് സഭയിൽനിന്നും മുസ്ലിം മതത്തിലേക്ക് ഒരു സ്ത്രീ മതമാറ്റം നടത്തിയിരുന്നു. (റോമിലെ പോപ്പിനു കീഴിലല്ല ഈജിപ്തിലെ 90% ക്രിസ്ത്യാനികളും. എ.ഡി. 50ൽ സഭ സ്ഥാപിച്ചു. ഈജിപ്തുകാരൻ എന്ന് അർഥം വരുന്ന കോപ്ട് എന്ന ഗ്രീക്ക് വാക്കിൽനിന്നാണ് സഭ ഈ പേര് സ്വീകരിച്ചത്. സ്വന്തമായി മാർപാപ്പയുണ്ട്. കയ്‌റോയാണ് ആസ്ഥാനം. തവാദ്രാസ് രണ്ടാമൻ ആണ് ഇപ്പോഴത്തെ മാർപാപ്പ). കോപ്റ്റിക് സഭയിലെ ആളുകൾചേർന്ന് ഈ സ്ത്രീയെ അക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്തു എന്നാണ് ഐ.എസ് ആരോപിക്കുന്നത്. അതിന്റെ പ്രതികാരം തീർക്കാനാണ് 21 ഈജിപ്ത്യൻ ക്രിസ്ത്യാനികളെ ലിബിയയിലേക്ക് തട്ടിക്കൊണ്ടുപോയതും കൊന്നതും.

ഈജിപ്തിൽ ഇടയ്ക്കിടെ ക്രിസ്ത്യാനികളും മുസ്ലീങ്ങളും സംഘർഷം ഉണ്ടാകാറുണ്ട്. ഈ ആഭ്യന്തര സംഘർഷത്തിൽ ഇടപെട്ട് ഈജിപ്തിലെ മുസ്ലിം മതവിഭാഗക്കാർക്കിടയിൽ വേരുറപ്പിക്കാനാണിപ്പോഴത്തെ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ നീക്കം. ഒരു രാജ്യത്തിന്റെ ഉള്ളിൽ നടന്നതായി പറയപ്പെടുന്ന ഇത്തരം വിഷയത്തിലെ തീവ്രവാദ ഇടപെടലുകൾ ഇന്ത്യ പോലെയൊരു രാജ്യം അതി ഗൗരവത്തിൽ കാണണം. മതവൈര്യവും, അസഹിഷ്ണുതയും പ്രസംഗിക്കുന്ന നേതാക്കൾ തീവ്രവാദത്തിനു ഇവിടെയും വളക്കൂറ് ഉണ്ടാക്കുകയാണ് ചെയ്യുന്നത്. മതവൈര്യവും തീവ്രമായ മത നിലപാടുകളും മുതലാക്കാൻ കണ്ണും കാതും കൂർപ്പിച്ച് പുറത്തും അയല്പക്കത്തും ശത്രുക്കൾ താവളം അടിച്ചിട്ടുണ്ടെന്ന വസ്തുത രാജ്യം ഭരിക്കുന്നവർ മറക്കരുത്. ഐ.സ് ഭീകരതയും പാക്കിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും എത്തുവാൻ ഇനി അധികകാലം വേണ്ടിവരില്ല.

ഇമെയിൽ - [email protected]

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP