Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാജ്യം കാക്കുന്നവരുടെ കരുത്തുകാട്ടി ഉറച്ച ചുവടുകളോടെ നെഞ്ചുവിരിച്ചൊരുമടക്കം; ഇന്ത്യൻ മണ്ണിൽ വീണ്ടും കാൽകുത്തി രാജ്യത്തിന്റെ റിയൽ ഹീറോ; ധോലുകൾ കൊട്ടിയും ഭാംഗ്ര നൃത്തം ചവുട്ടിയും കൈയടിച്ചും വീരപുത്രന് വാഗാ അതിർത്തിയിൽ ഉജ്ജ്വല വരവേൽപ് നൽകി ഇന്ത്യൻ ജനത; അതിർത്തിയിൽ എത്തിച്ച അഭിനന്ദൻ വർത്തമനെ കൈമാറിയത് പാക്കിസ്ഥാന്റെ പതാക താഴ്‌ത്തൽ ചടങ്ങിന് പിന്നാലെ; വിങ് കമാൻഡറെ സ്വീകരിച്ചത് വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റൻ ജെ.ടി.കുര്യൻ

രാജ്യം കാക്കുന്നവരുടെ കരുത്തുകാട്ടി ഉറച്ച ചുവടുകളോടെ നെഞ്ചുവിരിച്ചൊരുമടക്കം; ഇന്ത്യൻ മണ്ണിൽ വീണ്ടും കാൽകുത്തി രാജ്യത്തിന്റെ റിയൽ ഹീറോ; ധോലുകൾ കൊട്ടിയും ഭാംഗ്ര നൃത്തം ചവുട്ടിയും കൈയടിച്ചും വീരപുത്രന് വാഗാ അതിർത്തിയിൽ ഉജ്ജ്വല വരവേൽപ് നൽകി ഇന്ത്യൻ ജനത; അതിർത്തിയിൽ എത്തിച്ച അഭിനന്ദൻ വർത്തമനെ കൈമാറിയത് പാക്കിസ്ഥാന്റെ പതാക താഴ്‌ത്തൽ ചടങ്ങിന് പിന്നാലെ; വിങ് കമാൻഡറെ സ്വീകരിച്ചത് വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റൻ ജെ.ടി.കുര്യൻ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഭാരതാംബയുടെ പ്രിയപുത്രൻ ഇനി മാതൃരാജ്യത്തിന്റെ സുരക്ഷയിൽ. പാക് സൈന്യത്തിന്റെ കസ്റ്റഡിയിലും തലകുനിക്കാതെ രാജ്യത്തിന്റ പോരാട്ട വീര്യവും ഉശിരും കാഴ്‌ച്ചവെച്ച വിങ് കമാൻഡർ അഭിനന്ദൻ വർത്തമാൻ ഇന്ത്യൻ മണ്ണിൽ വീണ്ടും തിരിച്ചെത്തി. എയർ വൈസ് മാർഷൽമാരായ ആർ.ജി.കെ.കപൂർ, ശ്രീകുമാർ പ്രഭാകർ ഗ്രൂപ്പ് കമാൻഡർ ജെ.ടി കുര്യൻ എന്നിവർ അഭിനന്ദനെ സ്വീകരിക്കാനെത്തിയിരുന്നു. ഇപ്പോൾ ഇന്ത്യൻ മണ്ണിലാണ് അഭിനന്ദൻ വർത്തൻ എത്തിയത്. സാങ്കേതികമായി കൈമാറ്റം പൂർത്തീകരിച്ചതോടെ അൽപ്പ സമയത്തിനകം മാധ്യമങ്ങൾക്ക് മുമ്പിൽ എത്തുമെന്നും അറിയുന്നു. അഭിനന്ദൻ ഇന്ത്യൻ മണ്ണിൽ കാലുകുത്തിയത് ഭാരത് മാതാകീ ജയ് വിളിച്ചും പടക്കം പൊട്ടിച്ചും ലഡ്ഡും വിതരണം ചെയ്തുമാണ് വാഗാ അതിർത്തിയിൽ തടിച്ചുകൂടിവർ ആഘോഷമാക്കിയത്. 

4.20തോടെ വാഗാ അതിർത്തിയിൽ എത്തിച്ച അഭിന്ദൻ വർത്തമാനെ ആദ്യം കസ്റ്റംസ് ഓഫീസിലാണ് പ്രവേശിപ്പിച്ചത്. അഭിനന്ദന്റെ ആരോഗ്യം അടക്കമുള്ള കാര്യങ്ങൾ റെഡ് ക്രോസ് പ്രതിനിധിയുടെ സാന്നിധ്യത്തിൽ പരിശോധിച്ചു. ഇതിന് ശേഷം റെഡ് ക്രോസ് പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് കൈമാറ്റച്ചടങ്ങ് നടന്നത്. വിങ് കമാൻഡറെ സ്വീകരിക്കാൻ എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയാക്കി ആകാംക്ഷയോടെ ആയിരങ്ങളാണ് കാത്തിരുന്നത്. അവർ ആർപ്പുവിളികളോടെയാണ് അഭിനന്ദനെ സ്വീകരിച്ചത്. അന്താരാഷ്ട്ര ശ്രദ്ധ നേടുന്നതിന്റെ ഭാഗമായാണ് പാക്കിസ്ഥാൻ വാഗാ അതിർത്തി വഴി കൈമാറാൻ തീരുമാനിച്ചത്. അന്തർദേശീയ മാധ്യമങ്ങളുടെ കൂടി ശ്രദ്ധ പ്രതീക്ഷിച്ചാണ് ഈ തീരുമാനം കൈക്കൊണ്ടത്. എന്നാൽ, ഇന്ത്യ ഇന്നത്തെ ബീറ്റിങ് റിട്രീറ്റ് മാറ്റിവെച്ചിരുന്നു.

അഭിനന്ദൻ വർധനെ രാജ്യത്തിലേക്ക് തിരികെ കൊണ്ടു വരാൻ യുദ്ധവിമാനം അയക്കാം എന്ന ഇന്ത്യയുടെ നിർദ്ദേശം പാക്കിസ്ഥാൻ തള്ളിയിരുന്നു. അഭിനന്ദന്റെ കുടുംബവും വാഗാ അതിർത്തിയിലെത്തിയിരുന്നു. അൽപ്പ സമയത്തിനം അദ്ദേഹത്തെയും കൊണ്ട് ഡൽഹിയിലേക്ക് കൊണ്ടുപോകും. അവിടെ വെച്ച് വിശദമായ ആരോഗ്യ പരിശോധന നടത്താനാണ് ഉദ്ദേശിക്കുന്നത്. മെഡിക്കൽ പരിശോധനകൾ അടക്കം പല നടപടികളും പൂർത്തിയാക്കിയ ശേഷമാവും അഭിനന്ദനെ കുടുംബത്തിനൊപ്പം വിടുക.

നൂറുകണക്കിന് ആളുകൾ ഇന്ത്യൻ പതാകയുമായി വാഗയിൽ അഭിനന്ദനെ കാത്തിരുന്നിരുന്നു. പുൽവാമ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യാ പാക് അതിർത്തിയിൽ നടന്ന ആക്രമണങ്ങളിൽ പാക്കിസ്ഥാൻ ലക്ഷ്യമിട്ടത് സൈനിക കേന്ദ്രങ്ങളായിരുന്നു. ഉദ്ദംപൂരിലെ സൈനിക ആസ്ഥാനമായിരുന്നു പാക്കിസ്ഥാൻ ആക്രമിക്കാൻ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ പാക്കിസ്ഥാന്റെ പിടിയിലായ വിങ് കമാൻഡർ അഭിനന്ദൻ വർദ്ധമാന്റെ ചെറുത്ത് നിൽപ്പിന് മുന്നിൽ പാക് വിമാനങ്ങൾ തിരിഞ്ഞോടി. റെസായി കത്ര മേഖലയിലെ വൈഷ്ണോ മാതാ ക്ഷേത്രത്തിന് സമീപത്ത് 24കിലോമീറ്റർ പരിധി വരെ പാക് വിമാനങ്ങൾ എത്തിയിരുന്നു.

അതിർത്തി കടന്നെത്തിയ വിമാനങ്ങളെ തുരത്തുന്നതിനിടയിൽ അഭിനന്ദ് നിയന്ത്രിച്ചിരുന്ന മിഗ്21 പോർ വിമാനം പാക് സൈന്യം വെടി വച്ചിടുകയായിരുന്നു. തുടന്ന് വിമാനത്തിൽ നിന്ന് രക്ഷപെട്ടെങ്കിലും അഭിനന്ദൻ പാക് നിയന്ത്രണ മേഖലയിൽ വീഴുകയായിരുന്നു. തുടർന്ന് അദ്ദേഹത്തെ പാക് സൈന്യം അറസ്റ്റ് ചെയ്യുകയായിരുന്നു.അതേസമയം, മുപ്പതു മണിക്കൂർ നീണ്ട പിരിമുറക്കത്തിനും സംഘർഷാവസ്ഥയ്ക്കും ശേഷം വിങ് കമാൻഡർ അഭിനന്ദൻ വർദ്ധമാനെ ഇന്ന് ഇന്ത്യക്ക് കൈമാറുമെന്ന് അറിയിച്ചത്.

അഭിനന്ദൻഇന്ത്യയുടെ ആത്മാഭിമാനത്തിന്റെ കൊടി ഉയർത്തിപ്പിടിച്ചാണ് അഭിനന്ദൻ ഇന്ന് ഇന്ത്യയിലേക്ക് എത്തുന്നത്. പാക്കിസ്ഥാൻ സൈന്യത്തിന്റെ പിടിയിൽ അകപ്പെട്ടിട്ടും അശേഷം കുലുങ്ങാതെ നിന്ന് അഭിനന്ദന്റെ ധീരതയെയും ചങ്കൂറ്റത്തെയും ആദരവോടെയാണ് ലോകം കണ്ടത്. ശത്രുക്കൾ തൊടുത്ത ചോദ്യങ്ങളുടെ തോക്കിന്മുനയിൽ നിന്ന് ധീരതയുടെ കരുത്തോടെ അഭിനന്ദൻ പറഞ്ഞത്: സോറി, ഇതിലുമധികമൊന്നും എനിക്കു പറയാനാവില്ല എന്നാണ്. പാക്കിസ്ഥാൻ മാധ്യമങ്ങൾക്കുപാേലും ഈ ധീരതയെ പുകഴ്‌ത്താതിരിക്കാനായില്ല. ഇന്ത്യ വീഴ്‌ത്തിയ പാക് വിമാനത്തെ എതിരിട്ടത് അഭിനന്ദൻ പറത്തിയ വിമാനമാണെന്ന് വ്യോമസേന വെളിപ്പെടുത്തിയിരുന്നു.

ലോകത്തിന്റെ മുഴുവൻ വീരപുത്രനായാണ് അഭിനന്ദൻ വർത്തമാൻ ഭാരതത്തിലേക്ക് തിരികെ എത്തിയത്. അഭിനന്ദന്റെ മടങ്ങിവരവ് ഓരോ ഇന്ത്യക്കാരനെയും സംബന്ധിച്ചിടത്തോളം ആവേശം വിതറുന്ന കാര്യമായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP