Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ത്യ-പാക് സംഘർഷത്തിന്റെ പേരിൽ തിരഞ്ഞെടുപ്പ് മാറ്റില്ല; വോട്ടെടുപ്പ് കൃത്യസമയത്ത് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ; പുതിയ വിജ്ഞാപനപ്രകാരം സ്ഥാനാർത്ഥികൾ വിദേശത്തുള്ള ആസ്തികൾ വെളിപ്പെടുത്തണം; പരാതി നൽകാൻ സി-വിജിൽ ആപും സോഷ്യൽ മീഡിയ നിരീക്ഷിക്കാൻ കമ്മിറ്റിയും രൂപീകരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറ

ഇന്ത്യ-പാക് സംഘർഷത്തിന്റെ പേരിൽ തിരഞ്ഞെടുപ്പ് മാറ്റില്ല; വോട്ടെടുപ്പ് കൃത്യസമയത്ത് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ; പുതിയ വിജ്ഞാപനപ്രകാരം സ്ഥാനാർത്ഥികൾ വിദേശത്തുള്ള ആസ്തികൾ വെളിപ്പെടുത്തണം; പരാതി നൽകാൻ സി-വിജിൽ ആപും സോഷ്യൽ മീഡിയ നിരീക്ഷിക്കാൻ കമ്മിറ്റിയും രൂപീകരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറ

മറുനാടൻ ഡെസ്‌ക്‌

 ലക്‌നൗ: ഇന്ത്യ-പാക് സംഘർഷത്തിന്റെ മധ്യത്തിലും പൊതുതിരഞ്ഞെടുപ്പ് സമയത്ത് നടത്തുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറ പറഞ്ഞു. ഉത്തർപ്രദേശിലെ ലക് നൗവിൽ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്താൻ എത്തിയതായിരുന്നു അദ്ദേഹം. സമയമാകുമ്പോൾ അറിയിപ്പായി വാർത്താസമ്മേളനം വിളിക്കും. കമ്മീഷന്റെ പുതിയ വിജ്ഞാപനപ്രകാരം, സ്ഥാനാർത്ഥികൾ അവരുടെ വിദേശത്തുള്ള ആസ്തികളുടെ വിവരങ്ങളും ഫയൽ ചെയ്യണം. രാജ്യത്തിനകത്തെ ആസ്തിവിവരങ്ങൾ വെളിപ്പെടുത്തുന്നതിന് പുറമേയാണിത്. ആദായനികുതി വകുപ്പ് വിവരങ്ങൾ പരിശോധിച്ച ശേഷം ക്രമക്കേടുകൾ കണ്ടെത്തിയാൽ, അക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും. വീഴ്ച വരുത്തുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും,സുനിൽ അറോറ പറഞ്ഞു.

തീവ്രവികാരം ഇളക്കുന്ന പ്രസംഗങ്ങളുടെ കാര്യത്തിൽ ഉത്തരവാദികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. സ്വതന്ത്രവും സുതാര്യവുമായ തിരഞ്ഞെടുപ്പ് നടത്തുന്നതിൽ കമ്മീഷൻ പ്രതിജ്ഞാബദ്ധമാണ്. ഇക്കാര്യത്തിൽ കിട്ടുന്ന പരാതികളിൽ ഉടനടി പരിഹാരമുണ്ടാക്കും. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികൾ നൽകാൻ സി-വിജിൽ ആപ് ഉടൻ പുറത്തിറക്കും. പരാതി നൽകുന്നവരുടെ പേരുകൾ രഹസ്യമായി സൂക്ഷിക്കും. ഇതുകൂടാതെ സോഷ്യൽ മീഡിയയെ നിരീക്ഷിക്കാൻ ഒരു കമ്മിറ്റി രൂപീകരിക്കും. 1,63,331 പോളിങ് സ്‌റ്റേഷനുകളാണ് ഇത്തവണ ഉണ്ടാവുക. വിവിപാറ്റ് മെഷീനുകളും ഇത്തവണ ഉപയോഗിക്കും, സുനിൽ അറോറ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP