Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഖുഅലിയിൽ കുഴഞ്ഞ് വീണ് മരിച്ചത് കണ്ണൂർ സ്വദേശി; റെസ്‌റ്റോറന്റ് ജോലിക്കാരാനായ മലയാളിയെ മരണം വിളിച്ചത് അവധിക്ക് നാട്ടിൽ പോയി മടങ്ങിയെത്തി ഒരു മാസം തികയും മുമ്പ്

ഖുഅലിയിൽ കുഴഞ്ഞ് വീണ് മരിച്ചത് കണ്ണൂർ സ്വദേശി; റെസ്‌റ്റോറന്റ് ജോലിക്കാരാനായ മലയാളിയെ മരണം വിളിച്ചത് അവധിക്ക് നാട്ടിൽ പോയി മടങ്ങിയെത്തി ഒരു മാസം തികയും മുമ്പ്

ബുഅലി: അവധിക്ക് നാട്ടിൽ പോയി മടങ്ങിയെത്തിയതിന് ഒരു മാസം തികയും മുമ്പ് മലയാളിയെ മരണം വിളിച്ചു. ബുഅലിയിൽ താമസിച്ചിരുന്ന കണ്ണൂർ സ്വദേശിയാണ് കുഴഞ്ഞ് വീണ് മരിച്ചത്. ഉരുവച്ചാൽ പഴശ്ശിയിലെഎടക്കാടൻ കണ്ടിവീട്ടിൽ എൻ. റഷീദ് ആണ് മരിച്ചത്. 41 വയസായിരുന്നു പ്രായം.

ജോലിസ്ഥലത്തേക്ക് പോകാൻ ഒരുങ്ങവേ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ബുഅലിയിലെ ഒലിവ് റെസ്റ്റാറന്റിൽ ജോലിചെയ്തുവരുകയായിരുന്നു. പരേതനായ തിട്ടയിൽ ഹസന്റെയും ആയിഷബിയുടെയും മകനാണ്.ഭാര്യ: ആറളം സ്വദേശിനി റംഷീന. മക്കൾ: ഫാത്തിമ, ഹവ, മുഹമ്മദ് ഹസൻ. സഹോദരങ്ങൾ: റംലു, റഫീഖ് (ദുബൈ) സുഹറ, റഷീദ

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP