Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പരിപാടികളിൽ പങ്കെടുക്കാനായി എത്തുന്നവർക്ക് പ്രത്യേക വിസ സംവിധാനമൊരുക്കാൻ സൗദി; 24 മണിക്കൂറിനകം ലഭിക്കുന്ന ഇവന്റ് വിസ ഉടൻ

പരിപാടികളിൽ പങ്കെടുക്കാനായി എത്തുന്നവർക്ക് പ്രത്യേക വിസ സംവിധാനമൊരുക്കാൻ സൗദി; 24 മണിക്കൂറിനകം ലഭിക്കുന്ന ഇവന്റ് വിസ ഉടൻ

റിയാദ്: പരിപാടികളിൽ പങ്കെടുക്കാനായി എത്തുന്നവർക്ക് പ്രത്യേക വിസ സംവിധാനമൊരുക്കാൻ സൗദി.'ഇവന്റ് വിസ' എന്നറിയപ്പെടുന്ന വിസആ പരിപാടികളുടെ സംഘാടകർ വിദേശകാര്യ മന്ത്രാലയം, നാഷനൽ ഡാറ്റ സെന്റർ എന്നിവയുമായി സഹകരിച്ചാണ് അനുവദിക്കുക. വിദേശത്തെ എംബസികളിൽ അപേക്ഷ ലഭിച്ചാൽ 24 മണിക്കൂറിനകം വിസ അനുവദിക്കും.

ഇവന്റുകൾ സംഘടിപ്പിക്കുന്നവർ പരിപാടിയെക്കുറിച്ച് രണ്ട് മാസം മുൻകൂട്ടി വിദേശകാര്യ മന്ത്രാലയത്തിനും നാഷനൽ ഡാറ്റാ സ?െന്ററിനും വിവരം നൽകിയിരിക്കണം.ഇതനുസരിച്ചാണ് ആവശ്യമായ സജ്ജീകരണങ്ങൾ ഏർപ്പെടുത്തി വിദേശ എംബസികളിൽ നിന്ന് വിസ നൽകാൻ സംവിധാനം ഒരുക്കുക. മറ്റു സന്ദർശന വിസകൾക്ക് ബാധകമായ ഫീസ് ഇവന്റ് വിസക്കും ബാധകമായിരിക്കും. രാജ വിജ്ഞാപനം എം 68ൽ പരാമർശിച്ചതനുസരിച്ചായിരിക്കും ഇവന്റ്? വിസക്ക് ഫീസ് ഈടാക്കുക.

ആഭ്യന്തരം, വാണിജ്യം, നിക്ഷേപം, സംസ്‌കാരം എന്നീ മന്ത്രാലയങ്ങൾ, ദേശസുരക്ഷ അഥോറിറ്റി, സൗദി ജനറൽ ഇൻവസ്റ്റ്‌മെന്റ് അഥോറിറ്റി, ദേശീയ സ്പോർട്സ് അഥോറിറ്റി, ദേശീയ വിനോദ അഥോറിറ്റി എന്നിവയുമായി സഹകരിച്ച് വിസ നടപടികൾ ലളിതമാക്കാനും ഈ രംഗത്തുള്ള പ്രതിസന്ധികളെക്കുറിച്ച് ആറ് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനും വിദേശകാര്യ മന്ത്രാലയത്തോട് മന്ത്രിസഭ നിർദേശിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP