Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അമേഠിയിൽ രാഹുൽ ഗാന്ധിക്കെതിരെ വീണ്ടും സ്മൃതി ഇറാനി? രാഹുലിന്റെ മണ്ഡലത്തിലെത്തി കടുത്ത വിമർശനവുമായി മോദി; തെരഞ്ഞെടുപ്പിൽ തോറ്റിട്ടും രാഹുലിനെക്കാൾ അമേഠിക്കായി പ്രവർത്തിച്ചത് സ്മൃതിയെന്നും മോദിയുടെ പ്രശംസ

അമേഠിയിൽ രാഹുൽ ഗാന്ധിക്കെതിരെ വീണ്ടും സ്മൃതി ഇറാനി? രാഹുലിന്റെ മണ്ഡലത്തിലെത്തി കടുത്ത വിമർശനവുമായി മോദി; തെരഞ്ഞെടുപ്പിൽ തോറ്റിട്ടും രാഹുലിനെക്കാൾ അമേഠിക്കായി പ്രവർത്തിച്ചത് സ്മൃതിയെന്നും മോദിയുടെ പ്രശംസ

മറുനാടൻ മലയാളി ബ്യൂറോ

അമേഠി: ലോക്‌സഭയിലെ രാഹുൽ ഗാന്ധിയുടെ മണ്ഡലത്തിലെത്തി വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. അമേഠിയിൽ തോക്ക് നിർമ്മാണ ഫാക്ടറിയടക്കമുള്ള വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു മോദിയുടെ വിമർശനം.പധാനമന്ത്രിയായ ശേഷമുള്ള മോദിയുടെ ആദ്യ അമേഠി സന്ദർശനമാണിത്. ഇന്തോ റഷ്യൻ സംയുക്ത സംരഭമായ എകെ 203 ഫാക്ടറി 9 വർഷം മുമ്പ് വരേണ്ടതായിരുന്നുവെന്നും മുൻ സർക്കാറുകൾ ഇതിനായി ഒന്നും ചെയ്തില്ലെന്നും മോദി ആരോപിച്ചു. 2014ൽ രാഹുലിനോട് തോറ്റ സമൃതി ഇറാനി ചെയ്ത കാര്യങ്ങൾ പോലും മണ്ഡലത്തിൽ രാഹുൽ ചെയ്തില്ലെന്നും മോദി വിമർശിച്ചു.

അമേഠിയിൽ നിന്ന് ലോകസഭയിലേക്കെത്തിയ ആളെക്കാൾ കൂടുതൽ മികച്ച പ്രവർത്തനം സമൃതി ഇറാനി കാഴ്ചവച്ചുവെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രശംസ. രാഹുലിനോട് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ തോറ്റ സ്മൃതി ഇറാനി അമേതിക്കായി ചെയ്ത സേവനങ്ങളെ മോദി പ്രത്യേകം എടുത്തു പറഞ്ഞു. തോറ്റ സമൃതിയെ രാജ്യസഭാംഗമാക്കിയ ശേഷം കേന്ദ്ര മന്ത്രിയാക്കുകയായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഒരുലക്ഷത്തോളം വോട്ടുകൾക്കാണ് രാഹുൽ വിജയിച്ചത്. ഇത്തവണയും രാഹുലിന് എതിരെ സമൃതിയെ തന്നെ രംഗത്ത് ഇറക്കും എന്ന സൂചനയാണ് മോദി നൽകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP