Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൊച്ചിയിൽ നടപ്പാക്കിയതോടെ വൻ വിജയമായി; സമൂഹത്തിൽ സ്വാധീനം ചെലുത്തുന്നവരും അറിയപ്പെടാതെ നിൽക്കുന്നവരുമായ വനിതകളെ കണ്ടെത്തുന്ന പദ്ധതി രാജ്യം മുഴുവൻ നടപ്പിലാക്കാൻ ഈസ്റ്റേൺ കോണ്ടിമെന്റ്സ്; 'ഈസ്റ്റേൺ ഭൂമിക ഐക്കണിക് വിമൻ ഓഫ് യുവർ ലൈഫ്' പദ്ധതി ഇക്കൊല്ലം തമിഴ്‌നാട്ടിലും കർണാടകത്തിലും ലക്നൗവിലും വാരണാസിയിലും ആഗ്രയിലും ഹൈദരാബാദിലും എത്തും

കൊച്ചിയിൽ നടപ്പാക്കിയതോടെ വൻ വിജയമായി; സമൂഹത്തിൽ സ്വാധീനം ചെലുത്തുന്നവരും അറിയപ്പെടാതെ നിൽക്കുന്നവരുമായ വനിതകളെ കണ്ടെത്തുന്ന പദ്ധതി രാജ്യം മുഴുവൻ നടപ്പിലാക്കാൻ ഈസ്റ്റേൺ കോണ്ടിമെന്റ്സ്; 'ഈസ്റ്റേൺ ഭൂമിക ഐക്കണിക് വിമൻ ഓഫ് യുവർ ലൈഫ്' പദ്ധതി ഇക്കൊല്ലം തമിഴ്‌നാട്ടിലും കർണാടകത്തിലും ലക്നൗവിലും വാരണാസിയിലും ആഗ്രയിലും ഹൈദരാബാദിലും എത്തും

മാർക്കറ്റിങ് ഫീച്ചർ

കൊച്ചി: വനിതകളുടെ ഉന്നമനത്തിനുള്ള പദ്ധതി ഗംഭീര വിജയമായതോടെ അത് രാജ്യം മുഴുവൻ വ്യാപിപിക്കാൻ തീരുമാനിച്ച് ഈസ്റ്റേൺ കോണ്ടിമെന്റ്സ്. കേരളത്തിൽ മാത്രമായി തുടങ്ങിയ പദ്ധതിയാണ് ഇപ്പോൾ ഇന്ത്യയൊട്ടാകെ വ്യാപിപ്പിക്കുന്നത്. സമൂഹത്തിൽ സ്വാധീനം ചെലുത്തുന്ന, എന്നാൽ അധികം അറിയപ്പെടാതെ നിൽക്കുന്ന സ്ത്രീകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്ന പദ്ധതിയാണ് ഈസ്റ്റേണിന്റേത്. ഇതിന് വലിയ പ്രതികരണമാണ് കൊച്ചിയിൽ ലഭിച്ചത് .ഇതോടെയാണ് പരിപാടി ഈ വർഷം രാജ്യത്തൊട്ടാകെ പ്രധാനകേന്ദ്രങ്ങളിൽ നടപ്പാക്കുന്നത്.

അറിയപ്പെടാത്തവരും എന്നാൽ മറ്റുള്ളവർക്ക് പ്രചോദനമുണ്ടാക്കിയവരുമായ വനിതകളെ കണ്ടെത്തി ആദരിക്കുന്ന, ഈസ്റ്റേൺ കോണ്ടിമെന്റ്‌സിന്റെ 'ഈസ്റ്റേൺ ഭൂമിക ഐക്കണിക് വിമൻ ഓഫ് യുവർ ലൈഫ്' എന്ന പരിപാടി ഈ വർഷം കേരളം, കർണാടക, ലക്‌നൗ, വാരണസി, ആഗ്ര, തമിഴ്‌നാട്, ഹൈദരാബാദ് തുടങ്ങിയ സ്ഥലങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് തീരുമാനം. ആദ്യവർഷം കൊച്ചിയിൽ മാത്രമായി തുടങ്ങിയ പരിപാടിക്ക് ലഭിച്ച വൻസ്വീകാര്യതയെ തുടർന്നാണ് ഓരോ വർഷവും കൂടുതൽ സ്ഥലങ്ങളിലേക്ക് ഈ കാംപെയ്ൻ വ്യാപിപ്പിക്കുന്നത്.

അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ചാണ് തികച്ചും വ്യത്യസ്തമായ ഇത്തരമൊരു പരിപാടിക്ക് ഈസ്റ്റേൺ രൂപം കൊടുത്തത്. മുഖ്യധാരയിലേക്ക്സജീവമായി കടന്നുവന്നിട്ടില്ലാത്തവരും എന്നാൽ സമൂഹത്തിലും വ്യക്തികളിലും ഏതെങ്കിലും വിധത്തിൽ അനുകൂലമായ സ്വാധീനം ചെലുത്തുന്നവരുമായവനിതകളെ കണ്ടെത്തി ആദരിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. ഇത്തരത്തിലുള്ള വനിതകളെ ആർക്കും നിർദ്ദേശിക്കാം. അത് ഭാര്യയോ, മകളോ, സഹോദരിയോ, സുഹൃത്തോ, സ്ഥാപനമേധാവിയോ, സഹപാഠിയോ, അദ്ധ്യാപികയോ ആരുമാകാം. അവരുടെ ഫോട്ടോയും 60 വാക്കുകളിലുള്ളവിവരണവും സഹിതം  [email protected] എന്ന ഐഡിയിലേക്ക് ഇമെയിൽ അയക്കുകയോ ഭൂമിക, ഈസ്റ്റേൺ കോണ്ടിമെന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, 34/137, എൻഎച്ച് ബൈപ്പാസ്, ഇടപ്പള്ളി, കൊച്ചി 682024 എന്ന വിലാസത്തിൽ അയച്ചുകൊടുക്കുകയോ ആണ് ചെയ്യേണ്ടത്. ഇങ്ങിനെ ലഭിക്കുന്നവയിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവരെയാണ് ഈസ്റ്റേൺ ആദരിക്കുക.

അന്താരാഷ്ട്ര വനിതാദിനമായ മാർച്ച് എട്ടിന് രാവിലെ 10 മണിക്ക് കൊച്ചി താജ് ഗേറ്റ്‌വേയിൽ നടക്കുന്ന ചടങ്ങിലാണ് കേരളത്തിൽ നിന്നുതെരഞ്ഞെടുക്കപ്പെട്ട വനിതകളെ ആദരിക്കുന്നത്. ഇതേ ദിവസം തന്നെ കർണാടകയിലും, വരണാസിയിലും, ലക്‌നൗവിലും, തമിഴ്‌നാട്ടിലും, ഹൈദ്രാബാദിലും തെരഞ്ഞെടുക്കപ്പെടുന്നവരെ ആദരിക്കും. കഴിഞ്ഞ വർഷം ഏകദേശം 50,000 എൻട്രികൾ ലഭിച്ചതിൽ നിന്നും അറുപതോളം വനിതകളെയാണ് ആദരിച്ചത്. ഈ വർഷം അതിൽ കൂടുതൽ എൻട്രികൾ പ്രതീക്ഷിക്കുന്നു.

ഇന്ത്യയിലെ പ്രമുഖ സുഗന്ധവ്യഞ്ജന സംസ്‌കരണശാലയായ ഈസ്റ്റേൺ കോണ്ടിമെന്റ്‌സിന്റെ വിവിധ കേന്ദ്രങ്ങളിലുള്ള സ്ഥാപനങ്ങളിലെല്ലാം 47 ശതമാനവും സ്ത്രീകളാണ് ജീവനക്കാരായും നേതൃനിരയിലുമുള്ളത്. ഈസ്റ്റേൺ ഗ്രൂപ്പ് ഡയറക്ടർ നബീസ മീരാൻ ആണ് ഇതിനു നേതൃത്വം നൽകുന്നത്. കൂടുതൽ വിവരങ്ങൾ bhoomika.eastern.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP