Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തുഷാർ മത്സരിക്കുന്നില്ലെങ്കിൽ എന്തിനീ സഖ്യം എന്ന അമിത് ഷായുടെ വിരട്ടൽ ഏറ്റു; ഒടുവിൽ ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് സൂചന നൽകി തുഷാർ വെള്ളാപ്പള്ളി; മകൻ വെള്ളാപ്പള്ളിക്കായി പരിഗണിക്കുന്നത് ആറ്റിങ്ങൽ കൊല്ലം ആലപ്പുഴ തൃശ്ശൂർ എന്നീ മണ്ഡലങ്ങൾ; താൻ മത്സരിച്ചാലും ഇല്ലെങ്കിലും ബിഡിജെഎസിന് അഞ്ച് സീറ്റ് വേണമെന്നും തുഷാർ; പുതിയ പാർട്ടിയുണ്ടാക്കിയത് സാമ്പത്തിക ക്രമക്കേടിനെ തുടർന്ന് പാർട്ടിയിൽ നിന്ന് പുറത്താക്കിയവരെന്നും വിശദീകരണം

തുഷാർ മത്സരിക്കുന്നില്ലെങ്കിൽ എന്തിനീ സഖ്യം എന്ന അമിത് ഷായുടെ വിരട്ടൽ ഏറ്റു; ഒടുവിൽ ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് സൂചന നൽകി തുഷാർ വെള്ളാപ്പള്ളി; മകൻ വെള്ളാപ്പള്ളിക്കായി പരിഗണിക്കുന്നത് ആറ്റിങ്ങൽ കൊല്ലം ആലപ്പുഴ തൃശ്ശൂർ എന്നീ മണ്ഡലങ്ങൾ; താൻ മത്സരിച്ചാലും ഇല്ലെങ്കിലും ബിഡിജെഎസിന് അഞ്ച് സീറ്റ് വേണമെന്നും തുഷാർ; പുതിയ പാർട്ടിയുണ്ടാക്കിയത് സാമ്പത്തിക ക്രമക്കേടിനെ തുടർന്ന് പാർട്ടിയിൽ നിന്ന് പുറത്താക്കിയവരെന്നും വിശദീകരണം

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: ലോക്‌സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് സൂചന നൽകിയ ബിഡിജെഎസ് നേതാവും എൻഡിഎ അദ്ധ്യക്ഷനുമായ തുഷാർ വെള്ളാപ്പള്ളി. തുഷാർ മത്സരിക്കണമെന്ന ആവശ്യം മുന്നമിക്കുള്ളിൽ സജീവമായിരുന്നു. തുഷാർ മത്സരിക്കണമെന്ന് ഇന്നു ചേർന്ന ബിഡിജെഎസ് നേതൃയോഗത്തിൽ ഭാരവാഹികൾ ആവശ്യപ്പെട്ടു. എസ്എൻഡിപി യോഗം ഭാരവാഹികൾ മത്സരിക്കേണ്ടെന്നത് വെള്ളാപ്പള്ളി നടേശന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്ന് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. നാല് സീറ്റുകളിൽ വരെ ബിഡിജെഎസ് മത്സരിച്ചേക്കും. ആലപ്പുഴയോ ആറ്റിങ്ങലോ ആയിരിക്കും തുഷാർ മത്സരിക്കുക എന്നാണ് സൂചന.

തുഷാർ വെള്ളാപ്പള്ളി മത്സരിക്കില്ലെന്നാണ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ ബിജെപി അധ്യക്ഷൻ അമിത് ഷാ തുഷാറിന്റെ തീരുമാനത്തിൽ ക്ഷുഭിതനായിരുന്നു. എൻഡിഎയിലെ പ്രധാന ഘടകക്ഷിയെന്ന് പറഞ്ഞിട്ട് തെരഞ്ഞെടുപ്പിൽ പ്രധാന നേതാവിന് മത്സരിക്കാൻ മടി എന്ന് പറഞ്ഞാൽ പിന്നെ എന്തിനീ സഖ്യം എന്ന് അമിത് ഷാ ചോദിച്ചതാണ് തുഷാറിന് മനം മാറ്റം ഉണ്ടാകാൻ കാരണം എന്നാണ് സൂചന.ബി.ഡി.ജെ.എസിനു നാലു സീറ്റ് നൽകാനാണ് ഇപ്പോൾ ധാരണയായിട്ടുള്ളത്. ഒരു സീറ്റ് കൂടി കിട്ടണമെന്നതാണ് ബി.ഡി.ജെ.എസിന്റെ ആഗ്രഹം. അഞ്ചിൽക്കൂടുതൽ സീറ്റെന്ന ആവശ്യത്തിൽ പാർട്ടിക്ക് കടുംപിടിത്തമുണ്ടാകില്ല. ഇക്കാര്യം അമിത്ഷായെ തുഷാർ അറിയിച്ചതായാണ് വിവരം.

ബിജെപി.യുടെ മുൻനിര നേതാക്കൾ മത്സരരംഗത്തുണ്ടാകുമ്പോൾ രണ്ടാമത്തെ ഘടകകക്ഷിയുടെ നേതാവായ തുഷാർ മാറിനിൽക്കുന്നതിലെ പോരായ്മയാണ് അമിത് ഷാ എടുത്തുപറഞ്ഞത്. ബി.ഡി.ജെ.എസിന്റെ മറ്റു സ്ഥാനാർത്ഥികൾക്കുവേണ്ടി പ്രചാരണത്തിനിറങ്ങുന്നതിനാൽ മത്സരം തടസ്സമാകുമെന്ന് തുഷാർ ചൂണ്ടിക്കാട്ടി. എസ്.എൻ.ഡി.പി. യോഗത്തിന്റെ വൈസ് പ്രസിഡന്റായ താൻ മത്സരിക്കുന്നതിൽ അനൗചിത്യമുണ്ടെന്നും തുഷാർ പറഞ്ഞിരുന്നെങ്കിലും ഇതൊന്നും അംഗീകരിക്കാൻ അമിത് ഷാ തയ്യാറായില്ല.ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് തുഷാർ അറിയിച്ചാൽ ആറ്റിങ്ങൽ, ആലപ്പുഴ എന്നീ മണ്ഡലങ്ങൾക്ക് പുറമേ തൃശ്ശൂരും കൊല്ലവും പരിഗണനയിലുണ്ട്.

ബി.ഡി.ജെ.എസിന്റെ തീരുമാനം വരാത്തതിനാൽ ബിജെപി.യുടെ സീറ്റ് ചർച്ചയും വൈകുകയാണ്. തുഷാർ മത്സരത്തിനുണ്ടാകില്ലെന്ന് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നേരത്തേ പ്രഖ്യാപിച്ചതിൽ ബിജെപി. ആശങ്ക പ്രകടിപ്പിച്ചിരുന്നു.ബിഡിജെഎസ് സ്ഥാനാർത്ഥി നിർണ്ണയത്തിനായി അഞ്ചംഗ സമിതിയെയും ഇന്ന് ചേർത്തലയിൽ ചേർന്ന നേതൃയോഗം നിയോഗിച്ചു. ഒരാഴ്‌ച്ചയ്ക്കകം സ്ഥാനാർത്ഥി പ്രഖ്യാപനമുണ്ടാവും. പാർട്ടിയിൽ പിളർപ്പുണ്ടായിട്ടില്ലെന്നും പുതിയ പാർട്ടി രൂപീകരിച്ചവരെ സാമ്പത്തിക ക്രമക്കേടിനെത്തുടർന്ന് നേരത്തെ പുറത്താക്കിയതാണെന്നും തുഷാർ വെള്ളാപ്പള്ളി വ്യക്തമാക്കി.

'മത്സരിക്കണമോ എന്നത് ആലോചിച്ചു തീരുമാനിക്കും. ആലത്തൂർ, എറണാകുളം, ഇടുക്കി, വയനാട് സീറ്റുകളിലും മറ്റൊരു സീറ്റിലും പാർട്ടി മത്സരിക്കും. സ്ഥാനാർത്ഥികളെ നിശ്ചയിക്കാൻ അഞ്ചംഗ സമിതി രൂപവത്കരിച്ചു. താൻ മത്സരിച്ചാലും ഇല്ലെങ്കിലും പാർട്ടിക്ക് അഞ്ച് സീറ്റുണ്ടാവുമെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.

ബി.ഡി.ജെ.എസ്. സാധ്യതാ പട്ടികയിങ്ങനെ :എറണാകുളം: സംസ്ഥാന ജനറൽ സെക്രട്ടറി ഫാ. റിജോ നെരിപ്പുകണ്ടം, മഹിളാവിഭാഗം സംസ്ഥാന പ്രസിഡന്റ് സംഗീത വിശ്വനാഥൻ. ആലത്തൂർ: സംസ്ഥാന സെക്രട്ടറിമാരായ സി.കെ. നീലകണ്ഠൻ, ടി.വി. ബാബു. ഇടുക്കി: സംസ്ഥാന വൈസ് പ്രസിഡന്റ് കെ. പത്മകുമാർ, സംസ്ഥാന സെക്രട്ടറി അനിൽ തറനിലം. വയനാട്: സംസ്ഥാന സെക്രട്ടറി ഷാജി ബത്തേരി, സംസ്ഥാന വൈസ് പ്രസിഡന്റ് പൈലി വാത്ത്യാട്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP