Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലോക വനിതാദിനം വിപുലമായ പരിപാടികളോടെ സംസ്‌കൃതി ആഘോഷിക്കും

ലോക വനിതാദിനം വിപുലമായ പരിപാടികളോടെ സംസ്‌കൃതി ആഘോഷിക്കും

ലോക വനിതാദിനമായ മാർച്ച് 8 വിപുലമായ പരിപാടികളോടെ സംസ്‌കൃതി ആഘോഷിക്കുന്നു. സംസ്‌കൃതി വനിതാവേദി സംഘടിപ്പിക്കുന്ന 3 മണിക്കൂർ ദൈർഘ്യമുള്ള കലാ-സാംസ്‌കാരിക പരിപാടികൾ മാർച്ച് 8നു വൈകുന്നേരം 5.30 മുതൽ ഐസിസി അശോക ഹാളിൽ നടക്കും. കേരള സംസ്ഥാന സാക്ഷരതാ മിഷൻ ഡയറക്ടറും എഴുത്തുകാരിയുമായ ഡോ: പി എസ് ശ്രീകല 'സ്ത്രീ പദവിയും സാമൂഹ്യ നീതിയും' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും.

തുടർന്നു സംസ്‌കൃതി വനിതാവേദി അവതരിപ്പിക്കുന്ന, കേരള നവോത്ഥാനത്തിന്റെയും സ്ത്രീ മുന്നേറ്റങ്ങളുടെയും ചരിത്രം പറയുന്ന സംഗീത-നൃത്ത-ദൃശ്യാവിഷ്‌കാരം 'പെണ്ണടയാളങ്ങൾ' അരങ്ങേറും. 80ഓളം കലാകാരികൾ അരങ്ങിലെത്തുന്ന ഈ ദൃശ്യവിരുന്നിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് സംസ്‌കൃതി വനിതാവേദിയിലെ ഒരു കൂട്ടം കലാകാരികളാണ്.

ഒരു മണിക്കൂർ ദൈർഘ്യമുള്ള ഈ പരിപാടി കാലങ്ങളിലൂടെ, സഹനങ്ങളിലൂടെ, പ്രതിരോധങ്ങളിലൂടെ പെണ്ണിനെ അടയാളപ്പെടുത്തുകയാണ് ചെയ്യുന്നതെന്ന് അണിയറ പ്രവർത്തകർ പറഞ്ഞു. സ്ത്രീകളുടെ നേതൃത്വത്തിൽ ഇത്രയും വലിയ ഒരു കലാപരിപാടി ദോഹയിൽ ഒരുപക്ഷെ ആദ്യമായിട്ടായിരിക്കും അരങ്ങിലെത്തുന്നെതെന്നു സംസ്‌കൃതി വനിതാവേദി ഭാരവാഹികൾ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP