Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഖത്തറിൽ ഹ്രസ്വ സന്ദർശനത്തിനു എത്തിയ അച്യുതൻ പുതിയേടത്തിനു ഐ സി സി ഖത്തർ സ്വീകരണം നല്കി

ഖത്തറിൽ ഹ്രസ്വ സന്ദർശനത്തിനു എത്തിയ അച്യുതൻ പുതിയേടത്തിനു ഐ സി സി ഖത്തർ സ്വീകരണം നല്കി

ൻകാസ് ഖത്തർ കോഴിക്കോട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഖത്തറിൽ ഹ്രസ്വ സന്ദർശനത്തിനു എത്തിയ കോഴിക്കോട് മുൻ ഡിസിസി ജനറൽ സെക്രട്ടറി ബഹു: അച്യുതൻ പുതിയേടത്തിനു ഐ സി സി ഖത്തറിൽ വെച്ച് സ്വീകരണം നൽകി.

ഇൻകാസ് ഒ ഐ സി സി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സമീർ ഏറാമല ഉൽഘാടനം ചെയ്ത സ്വീകരണ യോഗത്തിൽ ജില്ല പ്രസിഡന്റ് അഷറഫ് വടകര അദ്ധ്യക്ഷം വഹിച്ചു. ഗ്‌ളോബൽ കമ്മിറ്റി വൈസ് പ്രസിഡന്റ് കെ കെ ഉസ്മാൻ, സെൻട്രൽ കമ്മിറ്റി അഡൈ്വസറി ബോർഡ് ചെയർമാൻ സുരേഷ് കരിയാട്, സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി മനോജ് കൂടൽ, സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റുമാരായ അൻവർ സാദത്ത്; വിപിൻ മേപ്പയൂർ, ഗ്ലോബൽ കമ്മിറ്റി സെക്രട്ടറി അഡ്വ: സുനിൽ, ഇന്ത്യൻ സ്പോർട്സ് സെന്റർ സെക്രട്ടറി ആഷിഖ് അഹമ്മദ്, സീനിയർ നേതാവായ സാം കുരുവിള, ഇൻകാസ് കോഴിക്കോട് അഡൈ്വസറി ബോർഡ് ചെയർമാൻ നൗഷാദ് കോവില്ലത്ത്, മുഖ്യ രക്ഷാധികാരി കുഞ്ഞമ്മദ് കൂരാളി എന്നിവർ പ്രസംഗിച്ചു.

യോഗത്തിൽ അച്യുതൻ പുതിയേടത്ത് മുഖ്യ പ്രഭാഷണം നടത്തി. ഇന്ത്യയുടെ സ്വാതന്ത്രത്തിനു എന്നും എതിരായ ആർ എസ് എസ് നിയന്ത്രിക്കുന്ന രാഷ്ട്രീയ പാർട്ടിയാണു ഇന്നു ഇന്ത്യ ഭരിക്കുന്നതെന്നും, സ്വാതന്ത്രം നേടുന്നതിന്റെ പ്രയാസം അറിയാത്ത ആർ എസ് എസിനു സ്വാതന്ത്രം സംരക്ഷിക്കാൻ കഴിയുകയില്ലെന്നും അദ്ദേഹം പ്രസംഗത്തിൽ സൂചിപ്പിച്ചു.

ചടങ്ങിൽ ഇൻകാസ് ഖത്തർ ജില്ല കമ്മിറ്റി ജനറൽ സെക്രട്ടറി അബ്ബാസ് സി വി സ്വാഗതവും, ട്രഷറർ സുശാന്ത് വളയം നന്ദിയും പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP