Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റിന് സാധ്യതയില്ലെന്ന് കണ്ട് ഒരുമുഴം മുമ്പേയെറിഞ്ഞ് അടൂർ പ്രകാശ്; കരുക്കൾ നീക്കുന്നത് ബന്ധുവായ ബിജു രമേശ്; ശിവഗിരി മഠത്തിന്റെ പിന്തുണയും അനുഗ്രഹമായി; ആറ്റിങ്ങലിൽ അടൂർ പ്രകാശ് തന്നെ യുഡിഎഫ് സ്ഥാനാർത്ഥി: ബിഡിജെഎസിനെ അനുനയിപ്പിക്കാൻ വെള്ളാപ്പള്ളിയെയും കാണും

നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റിന് സാധ്യതയില്ലെന്ന് കണ്ട് ഒരുമുഴം മുമ്പേയെറിഞ്ഞ് അടൂർ പ്രകാശ്; കരുക്കൾ നീക്കുന്നത് ബന്ധുവായ ബിജു രമേശ്; ശിവഗിരി മഠത്തിന്റെ പിന്തുണയും അനുഗ്രഹമായി; ആറ്റിങ്ങലിൽ അടൂർ പ്രകാശ് തന്നെ യുഡിഎഫ് സ്ഥാനാർത്ഥി: ബിഡിജെഎസിനെ അനുനയിപ്പിക്കാൻ വെള്ളാപ്പള്ളിയെയും കാണും

ആർ കനകൻ

കൊല്ലം: ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി കോന്നി എംഎൽഎ അടൂർ പ്രകാശ് തന്നെ. പ്രകാശിന്റെ സ്ഥാനാർത്ഥിത്വത്തിന് വേണ്ടി കരുക്കൾ നീക്കിയത് കോൺഗ്രസിലെ ഐ ഗ്രൂപ്പ് നേതൃത്വമാണെന്ന് കരുതിയവർക്ക് തെറ്റി. അടൂർ പ്രകാശിന്റെ മകൻ അജയിന്റെ ഭാര്യാപിതാവായ ബിജു രമേശാണ് ഈ സ്ഥാനാർത്ഥിത്വത്തിന്റെ പിന്നിൽ. സിറ്റിങ് എംപി എ.സമ്പത്തിനെതിരേ ശിവഗിരി മഠം ശക്തമായി രംഗത്തുള്ളത് മനസിലാക്കിയാണ് ബിജു രമേശ് അടൂർ പ്രകാശിനായി കരുക്കൾ നീക്കിയിരിക്കുന്നത്.

മണ്ഡലത്തിൽ ഈഴവ സമുദായത്തിന് അപ്രമാദിത്വമുണ്ട്. അതു കൊണ്ടു തന്നെ ബിഡിജെഎസിനാണ് എൻഡിഎ ഈ സീറ്റു നൽകുന്നത്. ഇവിടെ തുഷാർ വെള്ളാപ്പള്ളി മൽസരിക്കണമെന്ന് ആവശ്യമുയരുന്നുണ്ട്. എന്നാൽ, അടൂർ പ്രകാശാണ് കോൺഗ്രസ് സ്ഥാനാർത്ഥിയെങ്കിൽ ബിഡിജെഎസ് ഇവിടെ മൽസരിക്കാൻ തയാറാകില്ല. അടൂർ പ്രകാശും വെള്ളാപ്പള്ളിയുമായി അടുത്ത ബന്ധമാണുള്ളത്. ഏതു സർക്കാർ ഭരിച്ചാലും അടൂർ പ്രകാശുമായുള്ള വെള്ളാപ്പള്ളിയുടെ ബന്ധത്തിന് വിള്ളലുണ്ടാവുകയുമില്ല. ഇങ്ങനെയുള്ള അനുകൂല സാഹചര്യങ്ങളാണ് അടൂർ പ്രകാശിന്റെ സ്ഥാനാർത്ഥിത്വത്തിന് പിന്നിൽ കോൺഗ്രസ് നിരത്തുന്നത്.

അതേസമയം, അടൂർ പ്രകാശിന് സീറ്റ് വാങ്ങാൻ വേണ്ടി ബിജു രമേശ് നടത്തിയ കളികൾ കണ്ടില്ലെന്ന് നടിക്കുകയും ചെയ്യേണ്ടി വരുന്നു കോൺഗ്രസ് നേതാക്കൾക്ക്. ശിവഗിരി മഠത്തിന്റെ പിന്തുണയാണ് അടൂർ പ്രകാശിന് തുണയായിരിക്കുന്നത്. മാത്രവുമല്ല, ഒരു മുഴം മുന്നേ നീട്ടിയെറിയുകയാണ്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ അടൂർ പ്രകാശിന് സീറ്റ് ലഭിക്കില്ല. അടൂർ പ്രകാശ് കോന്നിയെ പ്രതിനിധീകരിക്കാൻ തുടങ്ങിയിട്ട് നാലു ടേം ആയി. അഞ്ചാമതൊരു ടേം കൂടി പ്രകാശിന് നൽകാൻ പത്തനംതിട്ടയിലെ കോൺഗ്രസ് നേതൃത്വം സമ്മതിക്കുകയില്ല.

ഇത്തവണ നിയമസഭാ സീറ്റ് കിട്ടാൻ, ഐ ഗ്രൂപ്പുകാരനായ പ്രകാശിന് എ ഗ്രൂപ്പിലേക്ക് കാലുമാറേണ്ടിയും വന്നു. അടൂർ പ്രകാശിനും കെ ബാബുവിനും സീറ്റ് കിട്ടാൻ വേണ്ടി ഉമ്മൻ ചാണ്ടി നടത്തിയ നീക്കങ്ങൾ ഒടുവിൽ വിജയം കാണുകയും അടൂർ പ്രകാശ് മൽസരിക്കുകയുമായിരുന്നു. അടൂർ പ്രകാശ് ആറ്റിങ്ങലിൽ ജയിക്കുകയും യുപിഎ സർക്കാർ അധികാരത്തിൽ വരികയും ചെയ്താൽ സാമുദായിക വീതം വയ്പിൽ കേന്ദ്രമന്ത്രിയാവുകയും ചെയ്യും. വയലാർ രവിയാണ് നേരത്തേ ഈഴവ സമുദായത്തെ പ്രതിനിധീകരിച്ച് യുപിഎ സർക്കാരിൽ മന്ത്രിയായിട്ടുള്ളത്. വാർധക്യം ബാധിച്ച വയലാർ രവിക്ക് ഇനി മന്ത്രി സ്ഥാനം ലഭിക്കുകയുമില്ല. ഇതും അടൂർ പ്രകാശിന് തുണയാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP