Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആവേശം മൂത്ത ആരാധിക പ്രഭാസിന്റെ മുഖത്തടിച്ചു; പുഞ്ചിരിയിലൂടെ മറുപടി നൽകി സഹോ; നാടകീയ സംഭവങ്ങൾ അമേരിക്കയിൽ; വൈറലായി വീഡിയോ

ആവേശം മൂത്ത ആരാധിക പ്രഭാസിന്റെ മുഖത്തടിച്ചു; പുഞ്ചിരിയിലൂടെ മറുപടി നൽകി സഹോ; നാടകീയ സംഭവങ്ങൾ അമേരിക്കയിൽ; വൈറലായി വീഡിയോ

മറുനാടൻ ഡെസ്‌ക്‌

ബാഹുബലി എന്ന ചിത്രത്തിലൂടെ ഇന്ത്യയൊട്ടാകെ ആരാധകരെ നേടിയെടുത്ത താരമാണ് പ്രഭാസ്. തെലുങ്കു സിനിമകളിൽ മാത്രം ഒതുങ്ങിയിരുന്ന പ്രഭാസിനെ മറ്റു സിനിമാമേഖലയിലുള്ളവർ ശ്രദ്ധിക്കാൻ തുടങ്ങിയത് ബാഹുബലി എന്ന ഒറ്റ ചിത്രത്തിന് ശേഷമായിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗം ഇറങ്ങിയതോടെ പ്രഭാസിന്റെ താരമൂല്യം കുത്തനെ ഉയരുകയും ചെയ്തു. ഒന്നാം ഭാഗത്തേക്കാളും വലിയ വിജയമായിരുന്നു ബാഹുബലിയുടെ രണ്ടാം ഭാഗം. ഇത് ആരാധകർക്കിടയിൽ പ്രഭാസിനോടുള്ള ആരാധന ഒന്ന് കൂടെ ഉയർത്തി.

ഈ ചിത്രത്തിന് ശേഷം പ്രഭാസിന്റെ സാഹോയ്ക്ക് വേണ്ടിയാണ് ആരാധകരുടെ കാത്തിരിപ്പ്. 300 കോടി മുതൽ മുടക്കിൽ ഒരുക്കുന്ന ബിഗ് ബജറ്റ് ബഹുഭാഷാ ചിത്രമാണ് സാഹോ. ശ്രദ്ധാ കപൂർ, ജാക്കി ഷ്രോഫ്, നീൽ നിതിൻ മുകേഷ്, മന്ദിര ബേദി, ചങ്കി പാണ്ഡേ, മഹേഷ് മഞ്ജരേക്കർ, അരുൺ വിജയ്, മുരളി ശർമ തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്. റൺ രാജാ റൺ എന്ന തെലുങ്ക് ചിത്രത്തിലൂടെ ശ്രദ്ധേയനായ സുജീത് ആണ് സാഹോ സംവിധാനം ചെയ്യുന്നത്.

സാഹോയുടെ ചിത്രീകരണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം അദ്ദേഹം അമേരിക്കയിലെത്തിയിരുന്നു. ഇതിനിടെ ലോസ് ആഞ്ജൽസ് വിമാനത്താവളത്തിൽ വെച്ച് നടന്ന ഒരു സംഭവത്തിന്റെ വീഡിയോ ആണ് വൈറലായി മാറുന്നത്. വിമാനത്താവളത്തിൽ വെച്ച് പ്രഭാസിനൊപ്പം ചിത്രം പകർത്താൻ ആഗ്രഹം പ്രകടിപ്പിച്ച് ഒരു ആരാധിക എത്തി. വളരെ സന്തോഷത്തിലായിരുന്ന ആരാധിക അദ്ദേഹത്തിനൊപ്പം ചിത്രം എടുക്കുകയും ചെയ്തു. എന്നാൽ ആവേശം മൂത്ത ആരാധിക പ്രഭാസിന്റെ കവിളിൽ ഒരു ചെറിയ അടി നൽകി തുള്ളിച്ചാടി ഓടിപ്പോയി.

പെൺകുട്ടി പോയതിന് ശേഷം പുഞ്ചിരിച്ച് കൊണ്ട് പ്രഭാസ് തന്റെ കവളിൽ പതുക്കെ തലോടുന്നുതാണ് ദൃശ്യങ്ങളിലുള്ളത്. തൊട്ടുപിന്നാലെ മറ്റൊരാൾക്കൊപ്പം ചിത്രം എടുക്കുകയും ചെയ്തു. ആരാധകരുടെ കൂടെ നിൽക്കുമ്പോൾ താൻ ഏറെ നാണിച്ച് പോവാറുള്ളതായി പ്രഭാസ് നേരത്തേ വ്യക്തമാക്കിയിരുന്നു. പ്രത്യേകിച്ച് ആരാധികമാരാണെങ്കിൽ താൻ നാണംകുണുങ്ങി ആയി മാറുമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP