Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

 സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ വാർഷിക അവധി ഉയർത്താനൊരുങ്ങി കുവൈത്ത്; നിലവിലെ 30 ദിവസ അവധിയിൽ നിന്നും 35 ആക്കി ഉയർത്താൻ നിർദ്ദേശം

 സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ വാർഷിക അവധി ഉയർത്താനൊരുങ്ങി കുവൈത്ത്; നിലവിലെ 30 ദിവസ അവധിയിൽ നിന്നും 35 ആക്കി ഉയർത്താൻ നിർദ്ദേശം

കുവൈത്തിൽ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ വാർഷിക അവധി വർദ്ധിപ്പിക്കുന്ന കാര്യം കുവൈത്ത് പരിഗണിക്കുന്നു.നിലവിൽ 30 ദിവസമാണ് സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ വാർഷിക അവധി.ഇത് 35 ദിവസമാക്കി ഉയർത്താനുള്ള നിർദേശത്തിനു ആണ് പാർലിമെന്റിലെ ആരോഗ്യ സാമൂഹ്യകാര്യ സമിതി അംഗീകാരം നല്കിയത്.

സ്വകാര്യ തൊഴിൽ നിയമത്തിൽ ഇതിനാവശ്യമായ ഭേദഗതി വരുത്തണമെനു സമിതി ശിപാർശ ചെയ്തു.സ്വകാര്യ മേഖലയിലെ വിദേശികൾക്കും സ്വദേശികൾക്കും ബാധകമാവുന്നതാണ് നിർദ്ദിഷ്ട നിയമമെന്ന് ഉസാമ അൽ ഷാഹീൻ എംപി പറഞ്ഞു. നിയമഭേദഗതിക്കായി പാർലമെന്റിന്റെ അംഗീകാരം നേടേണ്ടതുണ്ട്. കരട് ബിൽ നിയമമായി വരികയാണെങ്കിൽ സ്വകാര്യമേഖലയിലെ ലക്ഷക്കണക്കിന് തൊഴിലാളികൾക്ക് ഗുണം ചെയ്യും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP