Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

 ബലം നോ...!ഇത് എന്നെ കൂടി നാറ്റിക്കുമെന്ന് പപ്പടം; വോൾവോയ്ക്ക് പിന്നാലെ ഓട്ടോറിക്ഷയുടെ പിന്നിലിടിച്ച ബലേനോയുടെ മുൻഭാഗം തരിപ്പണം; ഒന്നും സംഭവിക്കാതെ ഓട്ടോറിക്ഷ; വൈറലായി വീഡിയോ

 ബലം നോ...!ഇത് എന്നെ കൂടി നാറ്റിക്കുമെന്ന് പപ്പടം; വോൾവോയ്ക്ക് പിന്നാലെ ഓട്ടോറിക്ഷയുടെ പിന്നിലിടിച്ച ബലേനോയുടെ മുൻഭാഗം തരിപ്പണം; ഒന്നും സംഭവിക്കാതെ ഓട്ടോറിക്ഷ; വൈറലായി വീഡിയോ

മറുനാടൻ ഡെസ്‌ക്‌

മുമ്പ് സ്വീഡിഷ് നിർമ്മാതാക്കളായ വോൾവോയുടെ XC 60 എസ്‌യുവിയുടെ പിന്നിലിടിച്ച ബലേനോയുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അന്ന് ബലേനോ പിന്നിലിടിച്ച കാര്യം വോൾവോ അറിഞ്ഞില്ലെന്ന് മാതമല്ല, മാരുതിയുടെ കാർ തരിപ്പണമാകുകയും ചെയ്തു.കൂടാതെ സോഷ്യൽ മീഡിയിയിൽ ട്രോളന്മാർ ഈ സംഭവം ഏറ്റെടുത്തിരുന്നു. എന്നാൽ ഇപ്പോൾ ട്രോളന്മാർ കളിയാക്കി വിളിക്കുന്ന ബലം നോ, ബലാനോ വീണ്ടും വാർത്തകളിൽ നിറയുകയാണ്.

രാജ്യത്തെ വാഹന നിർമ്മാതാക്കളിൽ പ്രമുഖരായ മാരുതി സുസുക്കിയുടെ വാഹനങ്ങളാണ് സുരക്ഷയുടെ കാര്യത്തിൽ ഏറെ പഴി കേൾക്കുന്നത്. വിദേശ നിർമ്മിത വാഹനങ്ങൾക്ക് മുന്നിൽ ഇന്ത്യൻ വാഹനങ്ങളുടെ ദയനീയമായ അവസ്ഥ വ്യക്തമാക്കുന്ന പല സംഭവങ്ങളും നിരത്തിലുണ്ടായിട്ടുണ്ട്.

എന്നാൽ, സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധയമാകുന്ന വീഡിയോ മാരുതിയുടെ ഉപഭോക്താക്കളെ ആശങ്കപ്പെടുത്തുന്നതാണ്. ഇൻഡിക്കേറ്റർ ഇടാതെ പെട്ടെന്ന് ഇടത്തേക്ക് എടുത്ത ഒരു ഓട്ടോറിക്ഷയുടെ പിന്നിൽ മാരുതിയുടെ ജനപ്രിയ വാഹനം ബലേനോ ഇടിക്കുന്നതാണ് വീഡിയോ.

ഹൈവേയിലൂടെ അതിവേഗതയിൽ എത്തി ബലേനോ പെട്ടെന്ന് ഓട്ടോ ഇടത്തേക്ക് തിരിഞ്ഞതോടെ പിന്നിൽ വന്ന് ഇടിക്കുകയായിരുന്നു. കാറിന്റെ ഡാഷ് ക്യാമിൽ നിന്നാണ് ഈ വീഡിയോ പകർത്തിയിരിക്കുന്നത്. ഓട്ടോറിക്ഷയിലെ യാത്രക്കാരിൽ ഒരാൾ താഴെ വിണെങ്കിലും അപ്പോഴേക്കും കാർ നിന്നതിനാൽ അപകടം ഒന്നും സംഭവിച്ചില്ല.

ഇടിയുടെ ആഘാതത്തിൽ ബലേനോയുടെ മുൻഭാഗം തകർന്ന് തരിപ്പണമായി. എന്നാൽ, ഓട്ടോറിക്ഷയ്ക്ക് ഒന്നും സംഭവിച്ചില്ലെന്നുള്ളതാണ് കൗതുകകരം. ഇന്ത്യൻ വിപണിയിലെ ഏറ്റവും കൂടുതൽ വിൽപ്പനയുള്ള മോഡലുകളിലൊന്നായ ബലേനോയുടെ പുതിയ പതിപ്പ് അടുത്ത കാലത്താണ് വിപണിയിലെത്തിയത്.

പുതിയ ബലേനോ പെട്രോൾ പതിപ്പിന് 5.45 ലക്ഷം രൂപ മുതൽ 8.77 ലക്ഷം വരെയും ഡീസലിന് 6.60 ലക്ഷം മുതൽ 8.60 ലക്ഷം രൂപ വരെയുമാണ് ഡൽഹി എക്സ്ഷോറൂം വില. 83 ബിഎച്ച്പി കരുത്തേകുന്ന 1.2 ലിറ്റർ പെട്രോൾ എൻജിനും 74 ബിഎച്ച്പി കരുത്തേകുന്ന 1.3 ലിറ്റർ ഡീസൽ എൻജിനുമാണ് ബലേനോയുടെ ഹൃദയം.ഡ്യുവൽ ഫ്രണ്ട് എയർബാഗ്, എബിഎസ്, ഇബിഡി, ബ്രേക്ക് അസിസ്റ്റ്, ഐസോഫിക്സ് ചൈൽഡ് സീറ്റ് റെസ്ട്രിയന്റ് സിസ്റ്റം, ഫോഴ്സ് ലിമിറ്റർ സീറ്റ് ബെൽറ്റ് റിമൈൻഡർ, സ്പീഡ് അലർട്ട് സിസ്റ്റം, റിയർ പാർക്കിങ് സെൻസർ എന്നീ സുരക്ഷാ സംവിധാനങ്ങളും പുതിയ വാഹനത്തിലുണ്ട്.

ഒരു കാർ വാങ്ങുന്നതിന് മുമ്പ് ക്രാഷ് ടെസ്റ്റിലെ ആ വാഹനത്തിന്റെ മികവും മറ്റുമെല്ലാം ഉപഭോക്താക്കൾ ഇപ്പോൾ നോക്കാറുണ്ട്. എങ്കിലും മൈലേജും വിലയുമെല്ലാം തന്നെയാണ് കാർ വാങ്ങുന്നതിന് മുമ്പ് സാധാരണക്കാരൻ ഇന്നും പരിഗണിക്കാറുള്ളത്. അപ്പോൾ സുരക്ഷ സ്വാഭാവികമായും കുറയുമെന്നാണ് ഇക്കാര്യത്തിൽ ഉയരുന്ന വാദം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP